ADVERTISEMENT

ആള്‍ക്കൂട്ടത്തിനിടയില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോൾ  നിങ്ങളുടെ വായ്നാറ്റം മൂലം എതിരെ നില്‍ക്കുന്നയാള്‍ മൂക്ക് പൊത്തിയാല്‍ ഉള്ള അവസ്ഥ ഒന്ന് സങ്കല്‍പിച്ചു നോക്കൂ. ഒരാളുടെ ആത്മവിശ്വാസത്തെ അപ്പാടെ ബാധിക്കാനും അയാളുടെ സാമൂഹിക ജീവിതംതന്നെ താറുമാറാക്കാനും ഇടയുള്ള ആരോഗ്യപ്രശ്നമാണ് വായ്നാറ്റം. മോശം ദന്തശുചിത്വം ആകാം പലപ്പോഴും വായ്നാറ്റത്തിന് കാരണമാകുന്നത്. എന്നാല്‍ നന്നായി ബ്രഷ് ചെയ്തതിന ശേഷവും ചിലരില്‍ വായ്നാറ്റം തുടരാറുണ്ട്. വായ്നാറ്റത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ പരിശോധിക്കാം. 

 

1. പല്ലുകള്‍ക്കിടയില്‍ ഭക്ഷണം

നിത്യവും ശരിയായി പല്ല് ബ്രഷ് ചെയ്യാത്തതും ഫ്ളോസ് ചെയ്യാത്തതുമാകാം വായ് നാറ്റത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്ക് ഇടയില്‍ തങ്ങുന്നത് നാറ്റമുണ്ടാക്കും. 

 

2. വരണ്ട വായ

വായിലെ ഉമിനീര്‍ ബാക്ടീരിയകളെ നശിപ്പിച്ച് വായയെ ശുദ്ധിയാക്കുന്നു. എന്നാല്‍ ഉമിനീര്‍ വറ്റുന്നത് വായ വരണ്ടു പോകുന്ന സെറോസ്റ്റോമിയ എന്ന അവസ്ഥയുണ്ടാക്കും. ഇതും വായ് നാറ്റത്തിലേക്ക് നയിക്കാം. പലരിലും  രാത്രി ഉറങ്ങുമ്പോൾ  വായ വരണ്ടു പോകാറുണ്ട്. ഇത് മൂലമാണ് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോൾ  വായ്ക്ക് നാറ്റം അനുഭവപ്പെടുന്നത്. 

 

3. വായിലെ അണുബാധ

വായില്‍ സംഭവിക്കുന്ന എന്തെങ്കിലും അണുബാധയുടെ സൂചനയാകാം വായ്നാറ്റം. പല്ല് കേടാകല്‍, മോണ രോഗങ്ങള്‍, പല്ലുകള്‍ക്കിടയിലെ പോട് എന്നിവയെല്ലാം വായ്നാറ്റത്തിലേക്ക് നയിക്കും. 

 

4. ഗുരുതര രോഗങ്ങള്‍

അര്‍ബുദം, ചയാപചയ പ്രശ്നങ്ങള്‍, കരള്‍ രോഗം, ജെര്‍ഡ് പോലുള്ള പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് വായ്നാറ്റം. ഇതിനാല്‍ വായ്നാറ്റത്തെ നിസ്സാരമായി എടുക്കരുത്. നന്നായി പല്ല് തേച്ചിട്ടും വായുടെ ശുചിത്വം നിലനിര്‍ത്തിയിട്ടും നാറ്റം മാറുന്നില്ലെങ്കില്‍ ദന്തരോഗവിദഗ്ധനെ കാണാന്‍ മറക്കരുത്.

Content Summary: Why Is Your Mouth Smelling Even After Brushing? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com