ADVERTISEMENT

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, 65 വയസ്സുള്ള ഞാൻ രണ്ടു മക്കളുടെ അമ്മയാണ്. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. അതിനാൽ തന്നെ യാതൊരു പരിശോധനകളും നടത്തിയിട്ടില്ല. ഈ പ്രായത്തിൽ ഗർഭപാത്രവുമായി ബന്ധപ്പെട്ടു നടത്തേണ്ട പരിശോധനകൾ എന്തെങ്കിലുമുണ്ടോ? ഒന്നു വിശദമായി പറഞ്ഞു തരാമോ?

ഉത്തരം: കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ കൂടി പ്രമേഹം, രക്തസമ്മർദം മുതലായ ജനറൽ പരിശോധനകൾ നടത്തുന്നതു നല്ലതായിരിക്കും. ഇക്കൂട്ടരിൽ അടുത്തുള്ള ഗൈനക്കോളജിസ്റ്റിനെ കൂടി കാണുക. അദ്ദേഹം താങ്കളുടെ ആരോഗ്യവിവരങ്ങൾ നോക്കി വേണ്ട പരിശോധനകൾ നിർദേശിക്കും. ഇതുവരെ യാതൊരു പരിശോധനകളും നടത്തിയിട്ടില്ലാത്തതിനാൽ ഒരു പാപ്സ്മിയർ െടസ്റ്റ് (Pap Smear) നടത്താവുന്നതാണ്. ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്നാണ് ഇതുവഴി പരിശോധിക്കുന്നത്. 25–30 വയസ്സിനിടയിൽ പാപ് സ്മിയർ പരിശോധന ആരംഭിക്കേണ്ടതാണ്. 50 വയസ്സുവരെ ഓരോ മൂന്നു വർഷവും ഈ പരിശോധന നടത്തേണ്ടതാണ്. 50 വയസ്സിനു ശേഷം 65 വയസ്സുവരെ ഓരോ അഞ്ചു വർഷം കൂടുമ്പോഴും പാപ് സ്മിയർ പരിശോധന നടത്തണം. പാപ് സ്മിയർ പരിശോധനയ്ക്കൊപ്പം എച്ച്പിവി ടെസ്റ്റും നടത്തണം. 

ശാരീരിക പരിശോധനകൾക്കു ശേഷം വയറിനകത്തെയും ആന്തരികാവയവങ്ങളുടെയും ആരോഗ്യസ്ഥിതി ഉറപ്പാക്കാൻ ഒരു അൾട്രാസൗണ്ട് സ്കാനിങ് നടത്താവുന്നതാണ്. ഇതുവഴി ഗർഭപാത്രത്തിലോ അണ്ഡാശയത്തിലോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കണ്ടുപിടിക്കാൻ സാധിക്കും. സ്തനാർബുദ സ്ക്രീനിങ്ങും നടത്തേണ്ടതാണ്. എല്ലാ മാസവും ആർത്തവത്തിനുശേഷമുള്ള ആദ്യ ആഴ്ച സ്ത്രീകൾ സ്വയം പരിശോധന നടത്തുകയും ഡോക്ടറെ കണ്ട് ഇടയ്ക്കു മാമോഗ്രഫി ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.

Content Summary : What does a pap smear test for? - Dr. Sathi. M. S. Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com