അടിക്കടി മുടി കഴുകുന്നത് തലവേദനയ്ക്ക് കാരണമാകാം

mistakes-while-washing-your-hair-which-leads-to-hair-loss
Image Credits : TORWAISTUDIO / Shutterstock.com
SHARE

സമ്മര്‍ദം, ക്രമം തെറ്റിയ ഭക്ഷണക്രമം, ഉറക്കമില്ലായ്മ എന്നിങ്ങനെ തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ പലതാകാം. പലതരം രോഗങ്ങളുടെയും ലക്ഷണങ്ങളിലൊന്നാണ് തലവേദന. എന്നാല്‍ ചിലരില്‍ കുളി കഴിഞ്ഞിറങ്ങിയ ഉടന്‍ ചിലപ്പോള്‍ തലവേദന പ്രത്യക്ഷപ്പെടാം. പ്രധാനമായും ചെവിക്ക് പിന്നിലുള്ള ഭാഗത്താണ് ഈ വേദന അനുഭവപ്പെടുക. മുടി അടിക്കടി കഴുകുന്നത് മൂലം ഈ വേദന ഉണ്ടാകാം. എന്നാല്‍ ഈ വേദന തുടര്‍ന്നാല്‍ അതിന് പിന്നില്‍ ഇനി പറയുന്ന കാരണങ്ങളും ആകാം.

1. ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ

തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റല്‍ നാഡികള്‍ക്ക് പരുക്കോ നീര്‍ക്കെട്ടോ ഉണ്ടാകുന്നതിനെ തുടര്‍ന്ന് വരുന്ന രോഗസാഹചര്യമാണ് ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ. തുളഞ്ഞ് കയറുന്ന രീതിയിലുള്ള തലവേദന ഇത് മൂലം ഉണ്ടാകാം. 

2. മസ്റ്റോയിഡിറ്റിസ്

ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന അണുബാധയാണ് മസ്റ്റോയിഡിറ്റിസ്. ഇതും തലവേദനയ്ക്ക് കാരണമാകാം. 

3. ടെംപറോമാന്‍ഡിബുലര്‍ ജോയിന്‍റ്(ടിഎംജെ) ഡിസോഡര്‍

തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന സന്ധിയാണ് ടെംപറോമാന്‍ഡിബുലര്‍ ജോയിന്‍റ്. ഈ സന്ധികള്‍ക്കുണ്ടാകുന്ന രോഗമാണ് ടിഎംജെ ഡിസോഡര്‍. ഇതും തലവേദനയ്ക്ക് കാരണമാകാറുണ്ട്. 

4. ദന്താരോഗ്യ പ്രശ്നങ്ങള്‍

പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും തലയ്ക്ക് അപ്പാടെ വേദനയുണ്ടാക്കാവുന്നതാണ്. 

തലമുടി കഴുകുന്നത് മൈഗ്രേൻ വേദനയെ ഉണര്‍ത്തിവിടാറുണ്ട്, പ്രത്യേകിച്ച് സ്ത്രീകളില്‍. ഹെയര്‍ വാഷ് മൈഗ്രേൻ എന്നറിയപ്പെടുന്ന ഈ തലവേദന നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും വരാമെന്ന് മുംബൈ വോക്ഹാര്‍ട്ട് ആശുപത്രിയിലെ കണ്‍സൽറ്റന്‍റ് ന്യൂറോളജിസ്റ്റ് ഡോ. പവന്‍ പൈ ഹെല്‍ത്ത്ഷോട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഇന്ത്യയിലെ സ്ത്രീകളില്‍ നടത്തിയ ഒരു പഠനത്തില്‍ 1500ല്‍ 94 പേരും ഇത്തരത്തിലൊരു തലവേദന തലമുടി കഴുകുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ 11 പേരില്‍ തലവേദനയ്ക്ക് കാരണമായ ഒരേയൊരു ഉത്തേജനം തലമുടി കഴുകലായിരുന്നു. 45 പേരില്‍ പല ഉത്തേജനങ്ങളില്‍ ഒന്ന് തലമുടി കഴുകിയതായിരുന്നു. ഇതു മൂലമുണ്ടാകുന്ന വേദനയുടെ തീവ്രത പലര്‍ക്കും പല തരത്തിലാണ് അനുഭവപ്പെടുന്നത്. ചിലര്‍ക്ക് തലമുടിയെ തൊടാന്‍ പോകും ഭയമാകുന്ന തരത്തില്‍ വേദന ഉണ്ടാകാറുണ്ടെന്ന് ഡോ. പൈ ചൂണ്ടിക്കാട്ടുന്നു. തലമുടി ദീര്‍ഘനേരം നനച്ച് ഇടുന്നതും തലവേദന്യ്ക്ക് കാരണമാകാം. 

മൈഗ്രേൻ തലവേദനയ്ക്ക് ശമനമുണ്ടാക്കാനായി ഇനി പറയുന്ന വഴികൾ  പിന്തുടരാം.

1. ദിവസവും മുടി കഴുകാതിരിക്കുക

2. മുടി കഴുകിയതിനെ തുടര്‍ന്ന് മൈഗ്രേൻ വരുന്നുണ്ടെങ്കില്‍ മരുന്ന് സമയത്തിന് കഴിക്കുക

3. മുടി കഴുകുമ്പോൾ  തലയില്‍ ശക്തിയായി അമര്‍ത്താതിരിക്കുക

4. മൈഗ്രേൻ വേദന ലഘൂകരിക്കാന്‍ ഐസ് പായ്ക്ക് വയ്ക്കുക

5. തലവേദനകള്‍ ഒഴിവാക്കാന്‍ നന്നായി വെള്ളം കുടിക്കുക

6. തലവേദനയുള്ളപ്പോള്‍ കഫൈന്‍ കഴിക്കുന്നത് ഒഴിവാക്കുക

7. നിത്യവും വ്യായാമം ചെയ്യുന്നത് മൈഗ്രേൻ നിയന്ത്രിക്കാന്‍ സഹായിക്കും

8. തലവേദന വരുമ്പോൾ ടെന്‍ഷനായി വീണ്ടും വേദന വര്‍ധിപ്പിക്കാതെ റിലാക്സ് ചെയ്യുക

9. അമിതമായി വെളിച്ചം തലവേദനയ്ക്ക്‌  ശേഷം ഏല്‍ക്കാതിരിക്കുക

10. രക്തചംക്രമണം വര്‍ധിപ്പിക്കാനും സമ്മർദം കുറയ്ക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാന്‍ മറക്കരുത്. 

Content Summary: Can washing your hair lead to a headache?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS