എന്തുകൊണ്ടാണ് ആർക്കും ഉപദേശം ഇഷ്ടമല്ലാത്തത്?

dislike
Photo Credit: AntonioGuillem/ Istockphoto
SHARE

ആർക്കും ഇഷ്ടമല്ലാത്ത ദേശമാണല്ലോ ഉപദേശം!. എന്തുകൊണ്ടാണ് ആർക്കും ഉപദേശം ഇഷ്ടമല്ലാത്തത്? എന്തു കൊണ്ടാണ് ഉപദേശം 'Unsahikkable' ആകുന്നത്? ആദ്യം ആരൊക്കെയാണു നമ്മളെ ഉപദേശിക്കുന്നത് എന്നു നോക്കാം.  മാതാപിതാക്കൾ, അധ്യാപക൪, ബന്ധുക്കൾ, ഏതൊക്കെയോ നാട്ടുകാ൪ ഇങ്ങനെ പോകും ലിസ്റ്റ്... ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, നമുക്ക് അൺസഹിക്കബിൾ ഉപദേശങ്ങൾ തന്നിട്ടുള്ളവരിൽ ഭൂരിഭാഗവും നമ്മളെക്കാൾ മുതിർന്നവർ ആകും. എന്നാൽ, നമ്മുടെ സുഹൃത്തുക്കളിൽ പലരും നമ്മളെ ഉപദേശിച്ചിട്ടില്ലേ, അവ നമുക്ക് അത്ര പ്രശ്നം ആകാറുണ്ടോ? 

  മുതിർന്നവർ തങ്ങൾക്കു പ്രായക്കൂടുതൽ ഉണ്ട് എന്ന അധികാരബോധം ഉള്ളിൽ ഉള്ളതു കൊണ്ടു കൂടിയാവും ഉപദേശം ഇങ്ങനെ വാരിക്കോരി തരുന്നത്. ഇവിടെ, നമുക്കു മറുപടി പറയാൻ അല്ലെങ്കിൽ വിയോജിപ്പ് അറിയിക്കാൻ ഇടമില്ല. സുഹൃത്തുക്കൾക്കിടയിൽ ഈ പ്രശ്നം ഇല്ലാത്തതിനാലാകും അവരുടെ ഉപദേശം നമുക്ക് സഹിക്കാൻ പറ്റുന്നത്. അഭിപ്രായമോ വിയോജിപ്പോ ഒന്നും പറയാൻ സ്പേസ് ലഭിക്കാത്ത, തീർത്തും ഏകപക്ഷീയമായ സംസാരം കൂടിയാണെങ്കിൽ, ‘ജാങ്കോ, ഞാൻ പെട്ടു’ എന്നാകും മനസ്സ് പറയുക, അല്ലേ. 

പ്രായത്തിലുള്ള അന്തരം മാത്രമല്ല, സാമൂഹിക ചുറ്റുപാട്, ഏർപ്പെടുന്ന ജോലി എന്നിവയൊക്കെ മാറുന്നതനുസരിച്ച് ഉപദേശം കേൾക്കുന്നയാൾക്കത് ‘ബോറിങ്’ ആകാൻ സാധ്യതയേറുന്നു. 

നിങ്ങളേക്കാൾ പ്രായക്കൂടുതലുണ്ടെന്നതോ മെച്ചപ്പെട്ട ജോലിയിലാണെന്നതോ കാരണം ഉപദേശിക്കാൻ പ്രത്യേക അധികാരമുണ്ടെന്ന മട്ടിൽ ചിലർ ഉപദേശം അടിച്ചേൽപിക്കുന്നതാണു  പലപ്പോഴും പ്രശ്നം. 

ഇനി സ്വയം ചിന്തിക്കുക, നമ്മളും ഇങ്ങനെ ആരെയൊക്കെയോ ഉപദേശിച്ചിട്ടില്ലേ? അവരുടെ ഭാഗം കേൾക്കാതെ ഉപദേശം അടിച്ചേൽപ്പിച്ചിട്ടില്ലേ? 

അപ്പോൾ ഇനി ഉപദേശിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ജനാധിപത്യപരമായി ഉപദേശിക്കാനും ഓ൪ക്കുമല്ലോ? 

കടപ്പാട്: 

ഷയാസ് റഫിയ മൊയ്ദീൻ

instagram.com/shayasrafiyamoideen

Content Summary: Why anyone doesn't like advice

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS