ADVERTISEMENT

വർക്ക് ഔട്ടിനു മുൻപ് ലഘുവായി എന്തെങ്കിലും കഴിക്കുന്നത് ക്ഷീണമുണ്ടാകാതിരിക്കാൻ നല്ലതാണെന്ന് പല ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. നന്നായി വർക്ക് ഔട്ട് ചെയ്യാനും കരുത്ത് വർധിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം. 

 

Image Credits: olhovyi_photographer /Shutterstock.com
Image Credits: olhovyi_photographer /Shutterstock.com

1. ഓട്സ്

പേശികളെ വർക്ക് ഔട്ടിന് വേണ്ടി തയാറെടുപ്പിക്കാൻ ഓട്സ് സഹായിക്കും. ഫൈബർ അടങ്ങിയ ഓട്സ് വർക്ക് ഔട്ട് സമയത്തെ വിശപ്പ് നിയന്ത്രിക്കാനും സഹായകമാണ്. 

yogurt

 

2. യോഗർട്ട്

whole-grain-bread

പ്രോട്ടീനിന്റെ സമ്പന്ന സ്രോതസ്സായ ഗ്രീക്ക് യോഗർട്ടും വർക്ക് ഔട്ടിന് മുൻപ് കഴിക്കാൻ പറ്റിയ ഭക്ഷണമാണ്. പേശികൾക്ക് ഉണ്ടാകുന്ന ക്ഷതം നിയന്ത്രിക്കാനും ഇവയെ പഴയ മട്ടിലേക്ക് കൊണ്ടു വരാനും പ്രോട്ടീൻ ഭക്ഷണം അത്യാവശ്യമാണ്. 

 

apple

3. ഹോൾ ഗ്രെയ്ൻ ബ്രഡ്

കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയവയാണ് ഹോൾ ഗ്രെയ്ൻ ബ്രഡ്. ഇത് ദീർഘനേരം ശരീരത്തിന് ഊർജം നൽകും. 

Photo credit : Shyripa Alexandr / Shutterstock.com
Photo credit : Shyripa Alexandr / Shutterstock.com

 

4. പഴങ്ങൾ

banana

ആപ്പിൾ പോലുള്ള പഴങ്ങള്‍ വർക്ക് ഔട്ടിന് മുൻപ് കഴിക്കുന്നത് ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും. പഴങ്ങളുെട ജ്യൂസും പ്രീ വർക്ക് ഔട്ട് ഭക്ഷണമാണ്.  

 

5. പീനട്ട് ബട്ടർ സ്മൂത്തി

പ്രോട്ടീൻ അടങ്ങിയ പീ നട്ട് ബട്ടറും ജിമ്മന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. പേശികൾ വേഗത്തിൽ വളരാൻ ഇവ സഹായിക്കും. 

 

6. വാഴപ്പഴം

കഠിനമായ വർക്ക് ഔട്ട് സെഷനുകൾക്ക് മുൻപ് വേഗത്തിൽ ഊർജം ലഭ്യമാക്കാൻ വാഴപ്പഴത്തിന് കഴിയും. ഇതിൽ അടങ്ങിയ പൊട്ടാസ്യം ശരീരത്തിലെ സോഡിയം തോതിനെ നിയന്ത്രിക്കും.

Content Summary: Pre-workout Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com