ADVERTISEMENT

പ്രമേഹരോഗിയുടെ പ്രധാന ആശങ്ക ഭക്ഷണത്തെക്കുറിച്ചാണ്. എന്തു കഴിക്കാം, എന്തു കഴിക്കരുത് തുടങ്ങി അരുതുകളുടെ ഒരു നീണ്ട നിര ഇവരെ അലട്ടാം. കൃത്യമായ ‍ഡയറ്റും ചികിത്സയും പിന്തുടരുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താവുന്നതേ ഉള്ളു. ആഹാരത്തെക്കുറിച്ച് സംശയമുള്ളവർക്ക് ഒരു ഡയറ്റീഷന്റെ സഹായത്തോടെ ഡയറ്റും ക്രമീകരിക്കാം. 

 

പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പലരും ആദ്യം ചെയ്യുന്നത് ചോറ് പൂർണമായും ഒഴിവാക്കുകയാണ്. എന്നാൽ ചോറിനെ പടിക്കു പുറത്തു നിർത്തേണ്ട ആവശ്യമുണ്ടോ? ഭക്ഷണത്തിൽ ഏകദേശം 55–60 ശതമാനം വരെ ഊർജം ലഭിക്കേണ്ടത് അന്നജത്തിൽ നിന്നാണ്. മലയാളികളെ സംബന്ധിച്ച് ചോറും അരി കൊണ്ടുള്ള മറ്റു വിഭവങ്ങളുമാണ് പ്രധാന അന്നജാംശം. ചോറ് കഴിക്കാതിരിക്കുക എന്നത് മലയാളിക്ക് പ്രായോഗികവുമല്ല. 

 

പ്രമേഹബാധിതർ ഏതു ഭക്ഷണം കഴിക്കുമ്പോഴും അതിന്റെ ഗ്ലൈസീമിക് ഇൻഡക്സ് അറിഞ്ഞിരിക്കണം. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ എളുപ്പം ദഹിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നിലനിർത്തുകയും ചെയ്യും. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ തവിടുള്ള മട്ടയരി, വേവാൻ കൂടുതൽ സമയം എടുക്കുന്ന ഇരട്ടപ്പുഴുക്ക് അരി തുടങ്ങിയവയിൽ നാരും വൈറ്റമിനുകളും വെളുത്ത അരിയെക്കാൾ കൂടുതലാണ്. ഇവയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അരിയിൽ അന്നജം വളരെ കൂടുതലായതിനാൽ പൊതുവേ ഗ്ലൈസീമിക് ലോഡ് കൂടുതലാണ്. അതിനാൽ പ്രമേഹ ബാധിതർ ചോറിന്റെ അളവിൽ മിതത്വം പാലിക്കണമെന്നു മാത്രം.

 

ഡയബറ്റിക് പ്ലേറ്റ് സമ്പ്രദായം ഇവിടെ സഹായകമാണ്. ഓരോ നേരവും ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാൽ ഭാഗം ചോറ്/ചപ്പാത്തി/ധാന്യങ്ങൾ കൊണ്ടുള്ള മറ്റു വിഭവങ്ങൾ, കാൽഭാഗം മാംസ്യം കൂടുതലുള്ള പയർ/പരിപ്പ്/മത്സ്യം/പാല്‍ ഉൽപ്പന്നങ്ങൾ/കൊഴുപ്പു കുറഞ്ഞ മാംസം, പകുതി ഭാഗം അധികം അന്നജമില്ലാത്ത പച്ചക്കറികളും മിതമായ അളളിൽ അധികം പഴുക്കാത്ത അധികം മധുരമില്ലാത്ത പഴങ്ങളും– ഇതാണ് ഡയബറ്റിക് പ്ലേറ്റ്.

Content Summary: Diabetes patients diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com