ADVERTISEMENT

തൊണ്ണൂറ്റിമൂന്നാം വയസ്സിലും നൂലുകളിൽ അദ്ഭുതം തീർക്കുകയാണ് ലീലാദേവി. കോട്ടയം വൈക്കം സ്വദേശിനി ലീലാദേവിയുടെ വസ്ത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്– ലീലാദേവി ധരിക്കുന്നത് സ്വന്തമായി തുന്നിയെടുത്ത വസ്ത്രങ്ങളാണ്; അതും പ്രായം വകവയ്ക്കാതെ ‘ചുമ്മാതിരിക്കാതിരുന്നു തുന്നിയ വസ്ത്രങ്ങൾ’. വൈക്കം മൂത്തേടത്തുകാവിലെ ശ്രീഭവനത്തിലെത്തിയാൽ മുറി നിറയെ ലീലാദേവിയുടെ കരവിരുതുകളാണ്. 

 കുട്ടിക്കാലത്തെ സ്കൂൾ അധ്യാപിക പകർന്നു നൽകിയ തുന്നൽവിദ്യകളാണ് ലീലാദേവിക്ക് ഇന്നും കൈമുതൽ. ഏഴാം ക്ലാസ് വരെ പഠിച്ചു. പിന്നെ തയ്യൽ സംബന്ധിച്ചു പകർന്നു കിട്ടിയ പാഠങ്ങൾ തന്റേതായ രീതിയിൽ തുടർന്നതോടെ പാത വേറിട്ടതായി. ആദ്യകാലത്ത് തയ്യൽ വരുമാനമാർഗവുമായി. പ്രായമേറിയപ്പോൾ തുന്നൽ വിനോദമായി മാറി. വായനയും സീരിയൽ കാഴ്ചയും കഴിഞ്ഞുള്ള സമയത്താണ് തുന്നൽപണികൾ. തുന്നിത്തുടങ്ങിയാൽ പൂർത്തിയാക്കിയേ നിർത്തൂ. വസ്ത്രങ്ങൾ മാത്രമല്ല, കമ്പിളിനൂലിലും കോട്ടൺ നൂലിലും രൂപങ്ങളും വാതിൽ കർട്ടൻ, മേശവിരിപ്പ്, സാരിയിൽ തുന്നിച്ചേർക്കാവുന്ന പൂക്കൾ തുടങ്ങിയവയും തുന്നിയുണ്ടാക്കും. ഇപ്പോൾ ഒന്നു പോലും വിലയ്ക്കു നൽകാറില്ല. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെല്ലാം അമ്മയെ കാണാനെത്തുന്ന മക്കളും ബന്ധുക്കളുമെല്ലാം ഇവ കൊണ്ടുപോകുമെന്ന് ചെറുചിരിയോടെ ലീലാദേവി പറയുന്നു.

Content Summary: Old age health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com