ADVERTISEMENT

ഭാരം കുറയ്ക്കാൻ നോക്കി ആരോഗ്യം അപകടത്തിലാകുന്ന സ്ഥിതി വരാതിരിക്കണമെങ്കിൽ ഫാഡ് ഡയറ്റുകളുടെ പിറകേ പോകരുത്. പോഷകസന്തുലിതവും വ്യത്യസ്ത ഭക്ഷണങ്ങൾ വഴി വ്യത്യസ്ത പോഷകങ്ങൾ ശരീരത്തിനു ലഭ്യമാകുന്നതുമാണ് ആരോഗ്യകരമായ ഭക്ഷണക്രമം എന്നു മറക്കാതിരിക്കുക.

 

∙ഭാരം കുറയ്ക്കാൻ കാലറി കണക്കുകൂട്ടി കഴിക്കുകയാണ് മിക്കവരും ചെയ്യുന്നത്. വല്ലാതങ്ങു കാലറി നിയന്ത്രിച്ചാൽ ശരീരത്തിനു മതിയായ ഊർജം ലഭിക്കണമെന്നില്ല. മാത്രമല്ല കാലറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം തിരഞ്ഞെടുത്തു കഴിക്കുമ്പോൾ സൂക്ഷ്മപോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവു വരാം. പകരം ഓരോ വ്യക്തിയും സ്വന്തം വിശപ്പിന് അനുസരിച്ചു കഴിക്കുകയാണ് വേണ്ടത്. 

 

ദിവസവും ചെറിയ ഇടവേളകളിൽ ലഘുഭാഗങ്ങളായി ഭക്ഷണം കഴിക്കുക. കൃത്യമായി ഒരു ഭക്ഷണക്രമം പ്ലാൻ ചെയ്ത് ദിവസവും കൃത്യസമയത്തു കഴിച്ചു തുടങ്ങിയാൽ വിശപ്പ് നിയന്ത്രിക്കാനാകും. ഭക്ഷണം ആസ്വദിച്ച് മെല്ലെ ചവച്ചരച്ചു കഴിക്കണം. ഫോൺ നോക്കിയോ ടിവി കണ്ടോ കഴിക്കുന്നത് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കും. 

 

∙ഭാരം കുറയ്ക്കലിന് ഒരു പരിധിവരെ തടസ്സമാകുന്നത് ഇഷ്ടഭക്ഷണത്തോടുള്ള കൊതി മൂലം ഡയറ്റിങ് പാളിപ്പോകുന്നതാണ്. ഈ ക്രേവിങ് കുറയ്ക്കാൻ ഇഷ്ടമുള്ള ഭക്ഷണം പാടേ ഒഴിവാക്കാതെ, അളവു കുറച്ച് കഴിക്കുക. 

 

∙അനാരോഗ്യകരമായ ഭക്ഷണത്തിനു പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാം. മധുരം കഴിക്കാൻ തോന്നുമ്പോൾ കേക്ക് കഴിക്കുന്നതിനു പകരം മധുരമുള്ള ഒരു പഴമോ ഡാർക് ചോക്ലേറ്റോ കഴിക്കാം. 

 

∙ഭക്ഷണക്രമീകരണത്തോടൊപ്പം വ്യായാമങ്ങളും ജീവിതശൈലീ മാറ്റങ്ങളും ചേരുമ്പോഴാണ് ഭാരം കുറയ്ക്കൽ ആരോഗ്യകരവും ശാശ്വതവുമായി തീരുന്നതെന്നു മറക്കരുത്. 

 

∙കൃത്യ സമയത്ത് വിശപ്പിനു മാത്രം കഴിക്കുക. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാതെ അളവു കുറച്ചു കഴിക്കുക. മധുരവും മാംസവും ചെറിയ അളവിൽ മതി. 

Content Summary: Healthy weight loss tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com