മറക്കാതെ ഓർമിക്കാൻ പരിശീലിക്കാം ഈ 6 കാര്യങ്ങൾ

memory loss
Photo Credit : ESB Professional/ Shutterstock.com
SHARE

‘എന്തൊരു മറവിയാണിത്?’ ഒരു ദിവസം അല്ലെങ്കിൽ ഒരാഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും പറയാത്തവരുണ്ടോ?  എല്ലാവർക്കും നല്ല ഓര്‍മശക്തി ഉണ്ടാകണം എന്നില്ല. എന്നാല്‍ ചിലര്‍ക്ക് നല്ല ഓര്‍മശക്തി ആകും. ഇതില്‍ ജനിതക ഘടകങ്ങള്‍ മുതല്‍ ആഹാരശീലങ്ങള്‍ വരെ ഉൾപ്പെടുന്നുണ്ട്. എന്നാല്‍ ഓര്‍മശക്തി ഉള്ളവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ക്ക് നമ്മളില്‍നിന്നു വ്യത്യസ്തമായി എന്തു ഗുണങ്ങളാണ് ഉള്ളതെന്നു നോക്കാം.

സ്റ്റോപ്പ്‌ മള്‍ട്ടിടാസ്കിങ് - ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യുന്നതാണ് മള്‍ട്ടി ടാസ്കിങ്. പ്രമുഖരായ വ്യക്തികളെ ശ്രദ്ധിച്ചു നോക്കൂ, അവര്‍ക്കൊന്നും മള്‍ട്ടി ടാസ്കിങ് കഴിവുകള്‍ ഉണ്ടാവില്ല. അവർ ഒരു കാര്യം ചെയ്യുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും അതിലൂന്നും. കോണ്‍സൻട്രേഷന്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും, ഒപ്പം ഓര്‍മയും കൂടും.

ഓര്‍ഗനൈസേഷന്‍ - ഓര്‍മകള്‍, വിവരങ്ങള്‍ എന്നിവ ഓര്‍ഗനൈസ് ചെയ്തു നോക്കൂ, അത് ഓര്‍മശക്തി വര്‍ധിപ്പിക്കും. 

മെഡിറ്റേഷന്‍ - ദിവസവും ഒരല്‍പനേരം മെഡിറ്റേഷന്‍ ചെയ്യുന്നത് ഓര്‍മശക്തി കൂട്ടും. മനസ്സിനും ശാന്തി നല്‍കും. 

നല്ല ഉറക്കം - ദിവസവും നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ ഓര്‍മശക്തി കൂടും. ദിവസവും കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ഓര്‍മശക്തി വര്‍ധിക്കും.

മെന്റല്‍ കണക്‌ഷന്‍ - ഓരോ വിവരത്തിനും ഒപ്പം മെന്റല്‍ കണക്‌ഷന്‍ കൂടി സൂക്ഷിച്ചു വയ്ക്കൂ, അത് ഓര്‍മ കൂട്ടും. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു ബുക്ക്‌ അതിനോട് ചേര്‍ന്ന് ഒരു കണക്‌ഷന്‍ സൂക്ഷിച്ചാല്‍ അത് ഓര്‍മ കൂട്ടും. അതൊരു മണമാകാം, നിറമാകാം.

വ്യായാമം - ശാരീരികമായി ആക്ടീവ് ആയിരുന്നാല്‍തന്നെ ഓര്‍മ വര്‍ധിക്കും എന്നാണ്. അതിനാല്‍ ദിവസവും വ്യായാമം ചെയ്യാം. ഇത് മനസ്സിനും ശരീരത്തിനും ഊര്‍ജം നല്‍കും. ദിവസവും 30-45 മിനിറ്റ് വ്യായാമം ശീലിക്കുക.

Content Summary: Memory power improving tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS