പ്രമേഹ രോഗികൾക്ക് ബട്ടർ കഴിക്കാമോ?

butter
SHARE

ബട്ടർ അഥവാ വെണ്ണ പ്രധാനമായും പശുവിൻ പാലിൽ നിന്നാണ് ഉണ്ടാക്കുന്നത്. ആട്, എരുമ ഇവയുടെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കാം. ഭക്ഷണത്തിന് രുചികൂട്ടാനാണ് ബട്ടർ ചേർക്കുന്നത്. എന്നാൽ പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ? അറിയാം.

സമീകൃതഭക്ഷണം ശീലമാക്കിയ പ്രമേഹരോഗികൾക്ക് ചെറിയ അളവിൽ ബട്ടർ കഴിക്കാം. ബട്ടർ പൂരിതകൊഴുപ്പ് ആയതുകൊണ്ട് പ്രമേഹമുള്ളവരും ഇല്ലാത്തവരും ദിവസവും ബട്ടർ കഴിക്കുന്നുവെങ്കിൽ അളവ് കൂടാതെ ശ്രദ്ധിക്കണം. 

ഒരു ടേബിൾ സ്പൂൺ ഉപ്പില്ലാത്ത ബട്ടറിൽ 102 കാലറി ഉണ്ട്. പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, സോഡിയം, വൈറ്റമിൻ എ, ഫോസ്ഫറസ്, പൊട്ടാസ്യം, കൊളസ്ട്രോൾ (30.5 മി.ഗ്രാം), കോളിൻ എന്നിവയും ബട്ടറിൽ ഉണ്ട്. 

ഒരു ടേബിൾസ്പൂൺ (14 ഗ്രാം) ബട്ടറിൽ 11.5 ഗ്രാം കൊഴുപ്പുണ്ട്. ബട്ടറിലെ കൊഴുപ്പിൽ ഭൂരിഭാഗവും പൂരിതകൊഴുപ്പാണ്. ഇത് കൂടിയ അളവിൽ കഴിക്കുന്നത് നല്ലതല്ല. 

വൈറ്റമിൻ എ യുടെ ഉറവിടമാണ് ബട്ടർ. കാഴ്ചശക്തിക്കും ചർമത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും ഇത് നല്ലതാണ്. കോളിൻ അടങ്ങിയിട്ടുള്ളതിനാൽ കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ ധാതുക്കളും മിതമായ അളവിൽ ബട്ടറിൽ അടങ്ങിയിരിക്കുന്നു. 

ബട്ടറിൽ കൊളസ്ട്രോൾ ധാരാളമുണ്ട്. അതുകൊണ്ടു തന്നെ മിതമായ അളവിൽ ഇത് ഉപയോഗിക്കേണ്ടതാണ്. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ശീലമാക്കേണ്ടതാണ്. 

പ്രമേഹരോഗികൾക്ക് 

പ്രമേഹം ഉള്ളവർക്ക് മിതമായ അളവിൽ ഉപ്പില്ലാത്ത ബട്ടർ കഴിക്കാവുന്നതാണ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട, ശരീരത്തിനാവശ്യമായ കാൽസ്യം, കോളിൻ, വൈറ്റമിൻ എ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ബട്ടറിലുണ്ട്. ഒപ്പം പഞ്ചസാര അധികമില്ല എന്നതും നല്ലതാണ്. 

ദിവസവും ഒരു ടേബിൾ സ്പൂൺ (14 ഗ്രാം) ബട്ടർ കഴിക്കുന്നത് ‍ൈടപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 4 ശതമാനം കുറയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

പ്രമേഹരോഗികൾക്ക് ആരോഗ്യഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവിൽ ബട്ടര്‍ കഴിക്കാം. എന്നാൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പ്രോട്ടീനും കഴിക്കുന്നതിനോടൊപ്പം അവർ ബട്ടർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

വേവിച്ച പച്ചക്കറികൾ, പരിപ്പ്, മുഴുധാന്യ ടോസ്റ്റ്, സൂപ്പ് ഇവയ്ക്ക് രുചി കൂട്ടാൻ ബട്ടർ ചേർക്കാം. എന്നാൽ കാലറിയും കൊഴുപ്പും കൂടിയഭക്ഷണത്തോടൊപ്പം ബട്ടർ കഴിക്കരുത് എന്നു മാത്രം. 

ഗ്ലൈസെമിക് ഇൻഡക്സ്

അന്നജം വളരെ കുറഞ്ഞ ഭക്ഷണം ആയ ബട്ടറിന് ഗ്ലൈസെമിക് ഇൻഡക്സ് ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന അന്നജം ഇല്ലാത്ത ബട്ടറിൽ കൊഴുപ്പ് മാത്രമാണുള്ളത്. പൂരിത കൊഴുപ്പ് ആണ് ബട്ടറിൽ ഉള്ളത്. ബട്ടർ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും. 

ബട്ടർ സോർട്ടഡ്, അൺസാൾട്ടഡ് എന്നിങ്ങനെ രണ്ടുതരത്തിൽ ഉണ്ട്. ഇതിൽ ഉപ്പില്ലാത്ത ബട്ടർ ആണ് നല്ലത്. ഉപ്പുള്ള ബട്ടർ കൂടിയ അളവിൽ കഴിക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടും. ഇത് രക്തസമ്മർദം കൂടാൻ കാരണമാകും.

content Summary: Can a diabetic eat butter

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS