ADVERTISEMENT

ഒരു വ്യക്തിയുടെ ആരോഗ്യത്തെയും സൗഖ്യത്തെയും നിലനിർത്തുന്നതിൽ അയാളുടെ ഭക്ഷണശീലങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ചറിയാതെ നമ്മളിൽ പലരും അനാരോഗ്യഭക്ഷണങ്ങൾ കഴിക്കുന്നു, ആരോഗ്യകരമായവ പോലും തെറ്റായ രീതിയിൽ കഴിക്കുന്നു. ഇതെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. 

 

പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആരോഗ്യകരമെങ്കിലും കഴിക്കുന്ന രീതി തെറ്റിയാൽ അത് അനാരോഗ്യകരമാകും. പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

 

∙പ്രധാന ഭക്ഷണത്തിനു ശേഷം പഴങ്ങള്‍ കഴിക്കരുത്

വയറ്റിലെത്തിയാൽ പഴങ്ങൾ ദഹിക്കാൻ ഒരു മണിക്കൂർ മതി. പ്രധാന ഭക്ഷണശേഷം പഴങ്ങൾ കഴിച്ചാൽ ദഹിക്കാത്ത ഭക്ഷണം (ധാന്യങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഇറച്ചി) തുടങ്ങിയവയെ ചെറുകുടലിലേക്ക് തള്ളുകയും ഇത് ദഹനക്കേടിനും വയറ് കമ്പിക്കൽ, വായുകോപം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണവും പഴങ്ങൾ കഴിക്കുന്നതും തമ്മിൽ രണ്ടു മണിക്കൂർ ഇട നൽകണം. പഴങ്ങളാണ് ആദ്യം കഴിക്കുന്നതെങ്കിൽ പഴങ്ങൾ കഴിച്ച് ഒരു മണിക്കൂറിനു ശേഷം പ്രധാന ഭക്ഷണം കഴിക്കുക. 

 

∙അത്താഴത്തിന് പഴങ്ങൾ ഒഴിവാക്കാം

പഴങ്ങളില്‍ ആസിഡുകളും മൈക്രോബിയൽ എൻസൈമുകളും ഉണ്ട്. ഫ്യൂമാറിക് ആസിഡ്, ടാർടാറിക് ആസിഡ്, ഓക്സാലിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ് തുടങ്ങിയവ ശരീരത്തെ ഉണർത്തുന്നവയും ഉറങ്ങാൻ ആവശ്യമായ മെലാടോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ്. ഒരു കപ്പ് കാപ്പികുടിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന അതേ ഊർജം ഒരു ആപ്പിൾ കഴിക്കുമ്പോഴും ലഭിക്കും. അതുകൊണ്ട് സൂര്യാസ്തമയ ശേഷം പഴങ്ങൾ കഴിക്കാതിരിക്കുക. ഏതാണ്ട് നാലുമണിയാകുമ്പോൾ ദിവസത്തിലെ രണ്ടാമത്തെ തവണ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കാം. 

 

∙ പഴങ്ങൾ കൂട്ടിക്കലർത്തി കഴിക്കരുത്

പ്രധാനമായും മൂന്നു തരം പഴങ്ങളുണ്ട്. ഇവ മൂന്നും ചേർത്ത് കഴിക്കരുത്. 

 

രൂക്ഷമായവ– ആപ്പിൾ, ബെറിപ്പഴങ്ങൾ, ചെറി, പയർ

 

മധുരമുള്ള പഴങ്ങൾ– പപ്പായ, മാങ്ങ, ഏത്തപ്പഴം, പീച്ച്, വെണ്ണപ്പഴം.

 

പുളിയുള്ളവ– ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, മധുരനാരങ്ങ

 

പഴങ്ങൾ രാവിലെയോ പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്കുള്ള സമയത്തോ കഴിക്കാം. പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഇതാണ് നല്ലത്. പഴങ്ങളിൽ നാരുകൾ ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് നല്ലതല്ല. പോഷകങ്ങൾ പൂർണമായും ആഗിരണം ചെയ്യപ്പെടില്ല. 

 

ഓരോ പഴവും വ്യത്യസ്തമായതിനാൽ അതായത് ചില ഫലങ്ങൾ സിട്രസ് ആവാം. മറ്റു ചിലത് അന്നജം ധാരാളം അടങ്ങിയതാവാം. മറ്റ് ചിലത് വൈറ്റമിനുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയതാവാം. ഒരു പഴം ഒരു സമയം കഴിക്കുന്നതാണ് നല്ലത്. പഴങ്ങൾ മിക്സ് ചെയ്താൽ ദഹനക്കേടിനു കാരണമാകാം.

Content Summary: How and when you eat fruits can affect your health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com