ADVERTISEMENT

വളരെ സാധാരണമായ ഒരു ചർമപ്രശ്നമാണ് മുഖക്കുരു. ഹോർമോണുകളുടെ പ്രവർത്തനസമയത്താണ് മുഖക്കുരു ഉണ്ടാകുന്നത്. കൗമാരപ്രായക്കാരിലാണ് മുഖക്കുരു അധികവും ഉണ്ടാകുന്നത്. ഇത് മുഖത്ത് ആഴത്തിലുള്ള സ്ഥിരമായ പാടുകൾ ഉണ്ടാക്കും എന്നതിനാൽ വ്യാപിക്കാതെ തടയേണ്ടത് പ്രധാനമാണ്. കൃത്യ സമയത്ത് ഒരു ചർമരോഗവിദഗ്ധനെ കാണാൻ ശ്രദ്ധിക്കുക.

 

എണ്ണമയമുള്ള ചർമത്തിലാണ് പ്രധാനമായും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്. ഇത് ബ്ലാക്ഹെഡ് ആയാണ് ആദ്യം വരുക. ബ്ലാക് ഹെഡ്സ് ചുറ്റുമുള്ള കലകളിലേക്ക് പടർന്ന് വീക്കം ആയി മാറും. മുഖക്കുരു ഈ സമയത്താണുണ്ടാകുന്നത്. ഒരു കുരു മാത്രമായി വരുന്നതല്ല, മറിച്ച് കുറെയധികം മുഖക്കുരു, ബ്ലാക് ഹെഡ്, വൈറ്റ് െഹഡ്, മുഴകൾ, വീക്കം ഇതെല്ലാം എണ്ണമയമുള്ള ചർമത്തിൽ വരാം. 

 

നിങ്ങളുടേത് എണ്ണമയമുള്ള ചർമം ആണോ? എങ്കിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ 

 

∙മുഖം ക്ലീൻ– അപ് ചെയ്യാം. 

∙തലമുടിയും തലയോട്ടിയും ശുചിയായി സൂക്ഷിക്കുക. തലയോട്ടിയിൽ എണ്ണമയം ഉണ്ടെങ്കിൽ അല്ലെങ്കിൽ താരൻ ഉണ്ടെങ്കിൽ ഇത് മുഖക്കുരുവിനു കാരണമാകും. 

 

∙ഉറങ്ങുന്ന സമയത്ത് തലമുടി മുഖത്തേക്കു വരാതെ സൂക്ഷിക്കുക.

 

∙മുഖക്കുരു അധികമായി ഉണ്ടെങ്കിൽ, തലയിണയും തോർത്തും ദിവസവും ഇളം ചൂടുള്ള സോപ്പുവെള്ളത്തിൽ കഴുകുക. വെള്ളത്തിൽ രണ്ടു ടീസ്പൂൺ ആന്റിസെപ്റ്റിക് സൊല്യൂഷൻ ഒഴിച്ചിട്ടുവേണം കഴുകാൻ. 

 

ഭക്ഷണം പ്രധാനം

മൃതകോശങ്ങളും വിയർപ്പും മാലിന്യങ്ങളും എണ്ണമയവും എല്ലാം മുഖക്കുരു ഉള്ള ചർമത്തിൽ ഉണ്ടാകും. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമമാണെങ്കിൽ ഭക്ഷണത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. 

 

∙വറുത്തതും പൊരിച്ചതുമായ ഭക്ഷണം, സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കൾ, നുരയുന്ന പാനീയങ്ങള്‍, കൂടുതൽ മധുരപലഹാരങ്ങൾ, ചോക്ലേറ്റ് ഇവ ഒഴിവാക്കാം. 

 

∙ശരീരത്തെ ശുദ്ധിയാക്കുന്ന, വിഷാംശങ്ങൾ അകറ്റുന്ന ഭക്ഷണം ശീലമാക്കാം. 

 

∙നാരുകൾ ധാരാളമടങ്ങിയ, വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാം. 

 

∙സാലഡ്, മുളപ്പിച്ച പയർവർഗങ്ങൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, യോഗർട്ട്, പഴച്ചാറുകൾ, സൂപ്പ്, ലസ്സി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

 

∙ദിവസവും 6 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണം. രാവിലെ വെറുംവയറ്റിൽ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞത് ചേർത്ത് കുടിക്കാം. 

 

ശരിയായ ക്ലെൻസിങ്ങ് എങ്ങനെ?

 

∙മുഖം ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ മുഖക്കുരു വരാം. 

 

∙അമിതമായി സോപ്പും വെള്ളവും മുഖം കഴുകാൻ ഉപയോഗിക്കരുത്. ഇത് ചർമത്തിന്റെ പിഎച്ച് ബാലൻസിനെ ബാധിക്കും. 

 

∙എണ്ണമയമുള്ള ചർമത്തിന് ഫേസ്‌വാഷ് ഉപയോഗിക്കാം. അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കേറ്റഡ് ക്ലെൻസർ ഉപയോഗിക്കാം. 

 

∙ക്ലെൻസിങ് ക്രീമുകളോ െഹവി ആയ മോയ്സ്ചറൈസറുകളോ ഒഴിവാക്കാം. ഇത് മുഖത്തെ പാടുകൾ അടഞ്ഞ് മുഖക്കുരു വരാൻ ഇടയാക്കും. 

 

∙ക്ലോവ് ഓയിൽ, യൂക്കാലിപ്റ്റസ് ഓയിൽ, പനിനീർ, തുളസി, ആര്യവേപ്പ്, പുതിന തുടങ്ങിയവ അടങ്ങിയ anti acne ക്രീമുകളോ ലോഷനുകളോ ഉപയോഗിക്കാം. ഈ ചേരുവകൾ എല്ലാം മുഖക്കുരു അകറ്റുന്നതാണ്. 

 

ആര്യവേപ്പ് നല്ലൊരു ആന്റിസെപ്റ്റിക് ആണ്. ഇതിൽ ഓർഗാനിക് സൾഫർ സംയുക്തങ്ങൾ ഉണ്ട്. നാലു കപ്പ് വെള്ളത്തിൽ ഒരു പിടി ആര്യവേപ്പിലയിട്ട് ചെറുതീയിൽ ഒരു മണിക്കൂർ തിളപ്പിക്കുക. ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് രാവിലെ ഈ വെള്ളം അരിച്ച ശേഷം വേപ്പില അരയ്ക്കുക. ഇത് മുഖക്കുരു ഉളള സ്ഥലത്ത് തേക്കുക. കുറച്ചു സമയം കഴിഞ്ഞ് കഴുകാം. 

 

∙രാത്രിയിൽ ക്ലെൻസിങ്ങ് ചെയ്യേണ്ടത് പ്രധാനമാണ്. മേക്കപ്പ്, എണ്ണ, വിയർപ്പ് അടിഞ്ഞുകൂടിയത് ഇതെല്ലാം നീക്കം ചെയ്യാൻ ക്ലെൻസിങ്ങ് ചെയ്യണം. വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. ക്രീമി ആയത് ഒഴിവാക്കാം. 

 

∙എണ്ണമയം നീക്കം ചെയ്യാൻ നല്ല ഒരു ടോണർ ആണ് ഗ്രീൻ ടീ. ചൂടുവെള്ളത്തിൽ ഗ്രീൻടീ ഇലകളോ ഗ്രീൻടീ ബാഗോ അരമണിക്കൂർ കുതിർക്കുക. തണുത്ത ശേഷം അരിച്ച് ഈ വെള്ളം ചർമത്തിൽ പുരട്ടുക. 

 

∙മുഖക്കുരുവിൽ ചന്ദനം അരച്ചു പുരട്ടുക. ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്, അര ടീസ്പൂൺ ഉലുവ പൊടിച്ചത്, നാരങ്ങാനീര്, തേൻ ഇവ ചേർത്ത് പേസ്റ്റ് ആക്കി മുഖക്കുരുവില്‍ പുരട്ടി ഏതാനും മണിക്കൂറുകളോ ഒരു രാത്രിയോ വയ്ക്കുക. 

 

∙രണ്ട് തുള്ളി ടീ ട്രീ ഓയിലിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളമോ പനിനീരോ ചേർത്ത് മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു വന്നിട്ട് ചികിത്സ േതടുന്നതിനെക്കാൾ വരാതെ തടയുന്നതാണ് നല്ലത്.

Content Summary: Simple Tips You Need To Follow To Avoid Acne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com