ADVERTISEMENT

നിശ്ശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇതു മൂലം ആദ്യം പുറമേ കാണപ്പെടില്ല. പെട്ടെന്നൊരു ദിവസം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് അറിയുക തന്നെ. എന്നാൽ ഉയർന്ന രക്തസമ്മർദം ശരീരത്തിന്റെ കീഴ്ഭാഗത്ത്, പ്രത്യേകിച്ച് കാലുകളിൽ ചില ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്. 

 

രക്തസമ്മര്‍ദമുയരുന്നത് കാലുകളിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തും. പെരിഫെറൽ ആർട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. കാലുകളിലേക്കും കൈകളിലേക്കുമുള്ള സുഗമമായ രക്തപ്രവാഹം ഇത് മൂലം അവതാളത്തിലാകും. നടക്കുമ്പോൾ കാലുവേദന, തണുത്ത കൈകാലുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകാം. 

 

കാൽപത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളിൽ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകൽ തുടങ്ങിയവയും ഇതിന്റെ ഭാഗമായി ഉണ്ടാകാം. കാലുകളിലെ ഈ ലക്ഷണങ്ങൾക്ക് പുറമേ മങ്ങിയ കാഴ്ച, മൂക്കില്‍ നിന്ന് രക്തംസ്രാവം, ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലകറക്കം, തലവേദന തുടങ്ങിയ പ്രശ്നങ്ങളും ഉയർന്ന രക്തസമ്മർദം മൂലമുണ്ടാകാം. 

 

മരുന്നുകൾക്ക് പുറമേ ആരോഗ്യകരമായ ജീവിതശൈലിയും ഉയർന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും. 

 

നിത്യവുമുള്ള വ്യായാമം, ആരോഗ്യപ്രദമായ ഭക്ഷണം, ഭക്ഷണത്തിന്റെ ഉപ്പിന്റെ അളവ് കുറയ്ക്കൽ, മദ്യപാനം, പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങൾ ഒഴിവാക്കൽ തുടങ്ങി നിരവധി നടപടികൾ രക്തസമ്മർദത്തെ കുറയ്ക്കാൻ സഹായകമാണ്. ഫൈബർ ധാരാളം അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഹോൾഗ്രെയ്ൻ റൈസ്, ബ്രഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും രക്തസമ്മർദം കുറയ്ക്കും.

Content Summary: High Blood Pressure: warning signs in your feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com