കണ്ണുകളിലെ പക്ഷാഘാതം: വേദനയില്ലാത്ത ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

eye stroke
Photo Credit: fizkes/ Istockphoto
SHARE

ഒപ്റ്റിക് നാഡികള്‍ക്ക് മുന്നിലുള്ള കോശസംയുക്തങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന പ്രശ്നമാണ് ഐ സ്ട്രോക്ക് അഥവാ കണ്ണുകളിലെ പക്ഷാഘാതം. കാഴ്ചതന്നെ നഷ്ടപ്പെടുത്താവുന്ന അപകടകരമായ ഈ രോഗ സാഹചര്യം പക്ഷേ, നേരത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും. 

കണ്ണുകളിലേക്ക് രക്തം കൊണ്ടു വരുന്ന രക്തധമനികള്‍ക്ക് വരുന്ന തടസ്സമാണ് ഐ സ്ട്രോക്കിലേക്ക് നയിക്കുന്നത്. കാഴ്ച മങ്ങല്‍, കണ്ണിനു മുന്നില്‍ നിഴലുകളും ഇരുണ്ട ഭാഗങ്ങളും പ്രത്യക്ഷപ്പെടല്‍ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഐ സ്ട്രോക്ക് വരുമ്പോൾ  അത് ഇരു കണ്ണുകളില്‍ ഒന്നിന് മാത്രമാണ് സംഭവിക്കുക. 

രക്തധമനികളില്‍ വരുന്ന ഗുരുതരമല്ലാത്ത ബ്ലോക്കുകളില്‍ 80 ശതമാനം കേസുകളിലും കാഴ്ചശക്തി തിരിച്ചു കിട്ടാറുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് അപകടകരമായി മാറാം. ഐ സ്ട്രോക്ക് വന്നവരില്‍ പലര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോൾ  ഒരു കണ്ണില്‍ കാഴ്ച നഷ്ടമായതായി അനുഭവപ്പെടാം. എന്നാല്‍ ഈ കാഴ്ച നഷ്ടത്തിനൊപ്പം വേദനയൊന്നും അനുഭവപ്പെടാറില്ല. വെളിച്ചത്തോടുള്ള സംവേദനത്വവും മറ്റൊരു ലക്ഷണമാണ്. 

ഹൃദ്രോഗികള്‍, വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഐ സ്ട്രോക്ക് വരാന്‍ സാധ്യത അധികമാണെന്ന് പെന്‍ മെഡിസിന്‍ മെഡിക്കല്‍ സെന്‍റര്‍ വെബ്സൈറ്റ് പറയുന്നു. ഒപ്റ്റിക് ഡിസ്കിന്‍റെ ആകൃതിയും ഐ സ്ട്രോക്ക് വരാനുള്ള സാധ്യതയെ നിര്‍ണയിക്കുന്നു. പെട്ടെന്ന് കാഴ്ച നഷ്ടം അനുഭവപ്പെടുന്നവര്‍ ഉടനടി  ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. ഐ സ്ട്രോക്ക് വന്ന് നാലു മണിക്കൂറിനകം ചികിത്സ തേടിയാല്‍ രക്തധമനിയിലെ ബ്ലോക്ക് നീക്കി കണ്ണിനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും. 

Content Summary: Eye stroke symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS