ADVERTISEMENT

ശരിയായ ഉറക്കം ലഭിക്കാതെ പ്രയാസപ്പെടുന്നവർ നിരവധിയാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന പല കാര്യങ്ങളും ഉണ്ട്. ചിലപ്പോൾ രാത്രി കുടിക്കുന്ന കാപ്പിയാകാം അല്ലെങ്കിൽ രാത്രി വൈകി വർക്കൗട്ട് ചെയ്യുന്നതും ആകാം. മാനസികമായ വിഷമതകളും ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം. എന്നാൽ ഇതൊന്നുമല്ലാത്ത ചില വസ്തുക്കളും ഉറക്കത്തെ അകറ്റിയേക്കാം. 

 

ഉറങ്ങുന്ന മുറിയിലെ അന്തരീക്ഷവും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ട്. നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ നിന്ന് എടുത്തുമാറ്റേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. 

 

1. ടെലിവിഷൻ

വിനോദോപാധി എന്ന നിലയിൽ ആകും ടിവി കിടപ്പുമുറിയിൽ സ്ഥാപിച്ചിട്ടുണ്ടാകുക. എന്നാൽ ഉറക്കം കളയാനുള്ള പ്രധാന കാരണവും ടിവി ആകാം. ടിവിയിൽ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തും. ഉണർന്നിരിക്കാൻ ടിവി കാരണമാകും. 

 

2. പ്രകാശം

പ്രകാശം ൈജവഘടികാരത്തെ ബാധിക്കും. ഇത് ഉറക്കഹോർമോണുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ശരീരത്തെ തടയും. അതുകൊണ്ട് കിടപ്പു മുറിയിൽ വലിയ തെളിച്ചമുള്ള ലൈറ്റുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഉറക്കം തടസ്സപ്പെടുത്താതെ മങ്ങിയ വെളിച്ചം ഉപയോഗിക്കാം. 

Read Also: ഫാറ്റി ലിവര്‍ രോഗം: തൊലിപ്പുറത്ത് പ്രകടമാകും ഈ ലക്ഷണങ്ങള്‍

3. വർക്ക് ഡെസ്ക്ക്

ജോലി ചെയ്യാനുള്ള മേശയോ മറ്റ് സാധനങ്ങളോ കിടപ്പുമുറിയിൽ വയ്ക്കരുത്. അത് അടുത്ത ദിവസത്തെ ജോലിയെയും പഠനത്തെയും സമ്മർദത്തെയും ഓർമിപ്പിക്കും. ജോലിക്കും പഠനത്തിനുമായി മറ്റൊരു മുറി ഒരുക്കുക. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. 

 

4. ലഘുഭക്ഷണം

രാത്രി വളരെ വൈകി സിനിമ കാണുകയോ വെബ്സീരീസ് കാണുകയോ ചെയ്യുമ്പോൾ ചിപ്സും മറ്റും കൊറിക്കുന്നത് ഉറക്കം കളയും. രാത്രി കിടക്കുന്നതിന് 2–3 മണിക്കൂർ മുൻപുതന്നെ അത്താഴം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. 

 

5. വർക്കൗട്ട് ഉപകരണങ്ങൾ

ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണിത്. ഇത് ഫിറ്റ്നസിനെപ്പറ്റിയും വർക്കൗട്ടിനെപ്പറ്റിയുമുള്ള ചിന്ത ഉണ്ടാക്കുകയും സമ്മർദത്തിലാക്കുകയും ചെയ്യും. ഇത് ഉറക്കത്തിന് തടസ്സമാകും.

Content Summary: Sleep problems:  Remove these from bedroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com