ഫാറ്റി ലിവര്‍ രോഗം: ശരീരത്തില്‍ മൂന്നിടങ്ങളിലെ വേദന സൂചന

liver-stomach-pain-obesity-nonalcoholic-fatty-liver-disease-tharakorn-istock-photo-com
Representative Image. Photo Credit : Tharakorn / iStockPhoto.com
SHARE

കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിങ്ങനെ ഫാറ്റി ലിവറിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ഫാറ്റി ലിവര്‍ രോഗത്തിന്‍റെ അവസാന ഘട്ടത്തില്‍ രോഗി കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസിലേക്ക് എത്തിച്ചേരുന്നു. ഈ ഘട്ടത്തില്‍ കരളിലെ ആരോഗ്യകരമായ കോശങ്ങള്‍ക്ക് പകരം സ്കാര്‍ ടിഷ്യു വരികയും ഈ അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുന്നു. കരള്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന ഘട്ടത്തില്‍ ശരീരത്തിന്‍റെ ഇനി പറയുന്ന ഇടങ്ങളില്‍ വേദന അനുഭവപ്പെടാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

1. വയര്‍

2. കഴുത്ത്

3. തോള്‍

കരള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ വേദനയും അധികരിക്കും. വയറിന്‍റെ മുകളില്‍ വലത് വശത്തായി വാരിയെല്ലുകള്‍ക്ക് അടിവശത്താണ് വേദന ഉണ്ടാകുക. ഇതിന് പുറമേ പുറത്തും സന്ധികളിലും കരള്‍വീക്കമുള്ളവര്‍ക്ക് വേദന അനുഭവപ്പെടാം. വീങ്ങിയിരിക്കുന്ന കരള്‍ തോളിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്ന നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് തോള്‍വേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകുന്നതെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ ചില രോഗികളില്‍ കണങ്കൈക്കും വേദന ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കരളില്‍ കൊഴുപ്പടിഞ്ഞ് തുടങ്ങി അഞ്ച് വര്‍ഷത്തിനകമാണ് സാധാരണ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുക. ചിലര്‍ക്ക് 20-30 വര്‍ഷങ്ങളൊക്കെ ഇതിന് വേണ്ടി വരാറുണ്ട്. വയര്‍വേദന, മനംമറിച്ചില്‍, ഭാരനഷ്ടം, ചര്‍മത്തിന്‍റെയും കണ്ണുകളുടെയും നിറം മഞ്ഞയാകല്‍, വീര്‍ത്ത കാലുകള്‍, അമിതമായ ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും നിത്യവുമുള്ള വ്യായാമവും നിയന്ത്രിതമായ ശരീരഭാരവുമെല്ലാം കരള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

Content Summary: Fatty liver disease signs: Most patients with liver scarring feel pain in these 3 body parts

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS