ADVERTISEMENT

ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് അര്‍ബുദം. ഓരോ വര്‍ഷവും 96 ലക്ഷം മരണങ്ങള്‍ക്ക് അര്‍ബുദം വഴിവയ്ക്കുന്നു. പുരുഷന്മാരില്‍ വ്യാപകമായി കാണപ്പെടുന്ന അര്‍ബുദമാണ് ശ്വാസകോശ അര്‍ബുദം. ഏറ്റവും സാധാരണമായി കാണപ്പെടുന്ന 10 അര്‍ബുദങ്ങളില്‍ മുന്‍പന്തിയിലാണ് ശ്വാസകോശ അര്‍ബുദം. 

 

ഇതിന്‍റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും പുറമേക്ക് അധികം പ്രകടമാകില്ല എന്നതിനാല്‍ ശ്വാസകോശ അര്‍ബുദത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. അതേ സമയം ലക്ഷണങ്ങള്‍  തിരിച്ചറിയുന്നത് രോഗനിര്‍ണയത്തില്‍ അതിപ്രധാനമാണ് താനും. ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ട് രോഗികളില്‍ ഉറക്കമുണരുമ്പോൾ  തന്നെ പ്രത്യക്ഷപ്പെടുന്ന നാല് ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. പനി

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്തിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ ശ്വാസകോശ അര്‍ബുദ ബാധിതനായ രോഗിയുടെ ശരീര താപനില രാവിലെ ഉറക്കമുണരുമ്പോൾതന്നെ കൂടുതലായിരിക്കും. അര്‍ബുദകോശങ്ങള്‍ വരുത്തുന്ന അണുബാധയാണ് പനിക്ക് കാരണമാകുന്നത്. 

 

2. വിയര്‍ത്ത് കുളിച്ച് എഴുന്നേല്‍ക്കുക

പുലര്‍കാലത്ത് ഉറക്കത്തില്‍ അമിതമായി വിയര്‍ക്കുന്നതും വിയര്‍ത്ത് കുളിച്ച് എഴുന്നേറ്റ് വരുന്നതും ശ്വാസകോശ അര്‍ബുദ ലക്ഷണമാണ്. അര്‍ബുദം മൂലമുണ്ടാകുന്ന ഉയര്‍ന്ന തോതിലെ പനിയാണ് ഇതിന് പിന്നില്‍. 

 

3. തുടര്‍ച്ചയായ വരണ്ട ചുമ

തുടര്‍ച്ചയായി മൂന്ന് ആഴ്ചകളിലധികമായി കാണപ്പെടുന്ന ചുമയും ശ്വാസകോശ അര്‍ബുദത്തെ കുറിച്ച് സൂചന നല്‍കുന്നു.  കഫമില്ലാത്ത വരണ്ട ചുമയാകും രാവിലെ എഴുന്നേല്‍ക്കുമ്പോൾ  മുതല്‍ ഉണ്ടാകുക. 65 ശതമാനം ശ്വാസകോശ രോഗികള്‍ക്കും രോഗനിര്‍ണയം നടത്തുന്ന സമയത്തിന് മുന്‍പ് തുടര്‍ച്ചയായ ചുമ ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നു.  

 

4. കഫത്തില്‍ രക്തം

അര്‍ബുദം പുരോഗമിക്കുന്നതോടെ രോഗിയുടെ കഫത്തില്‍ രക്തം അടക്കമുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുമ്പോഴേക്കും  അര്‍ബുദം ശ്വാസകോശത്തില്‍ പടര്‍ന്നിരിക്കുമെന്നതിനാല്‍ ചികിത്സ തേടാന്‍ പിന്നെയും വൈകിക്കരുത്.

Content Summary: Lung Cancer Warning Signs That May Appear First Thing In The Morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com