എത്ര ശ്രമിച്ചിട്ടും കൊളസ്ട്രോള്‍ കുറയുന്നില്ലേ? കാരണങ്ങള്‍ ഇവയാകാം

cholesterol diet
Representative Image. Photo Credit: Chinnapong/ Shutterstock.com
SHARE

ഡയറ്റും വര്‍ക്ക്ഔട്ടും എന്ന് വേണ്ട പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് താഴുന്നില്ലേ? വിഷമിക്കേണ്ട. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. കഷ്ടപ്പെട്ട് പരിശ്രമിച്ചാലും ചിലരില്‍ കൊളസ്ട്രോള്‍ തോത് പല കാരണങ്ങളാല്‍ കുറയാതിരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ ഒരു കാരണം ജനിതകപരമായ ചില പ്രത്യേകതകളാണ്. കൊളസ്ട്രോള്‍ കുറയാത്തതിന്‍റെ മറ്റ് കാരണങ്ങള്‍ ഇനി പറയുന്നവയാകാം.

1. ഭക്ഷണത്തിലെ കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കിയത്

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തിലെ കൊഴുപ്പ് പൂര്‍ണമായും ഒഴിവാക്കുന്നത് പലരും വരുത്തുന്ന ഒരു തെറ്റാണ്. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനുമാണ് നാം ശ്രമിക്കേണ്ടത്. ഇതിന് ബേക്ക് ചെയ്ത ഭക്ഷണത്തിലും സംസ്കരിച്ച ഭക്ഷണത്തിലും ഉള്ള ട്രാന്‍സ്ഫാറ്റ് ഒഴിവാക്കുകയും ഒലീവ് എണ്ണ, വാള്‍നട്ട്, ആല്‍മണ്ട് എന്നിവയിലുള്ള നല്ല കൊഴുപ്പ് കഴിക്കുകയും വേണം. 

2. മരുന്ന് കൃത്യമല്ല

ഉയര്‍ന്ന കൊളസ്ട്രോള്‍ തോതുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത് നിത്യവും കഴിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം കൊളസ്ട്രോള്‍ പരിശോധിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ചിലര്‍ ഇത് കഴിച്ച് ഏതാനും നാളുകള്‍ക്ക് ശേഷം മരുന്ന് നിര്‍ത്താറുണ്ട്. ചിലരാകട്ടെ ഡോക്ടറുടെ നിര്‍ദ്ദേശം പരിഗണിക്കാതെ തോന്നും പോലെ കഴിക്കും. കൊളസ്ട്രോള്‍ മരുന്നിന്‍റെ ഡോസ് ഇടയ്ക്കിടെ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും പടി കൃത്യമായിരിക്കണം. 

3. മറ്റ് മരുന്നുകളുടെ സ്വാധീനം

സ്റ്റിറോയ്ഡ്, റെറ്റിനോയ്ഡ് പോലുള്ള ചില മരുന്നുകള്‍ സ്റ്റാറ്റിനുകളുടെ പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കാന്‍ സാധ്യതയുണ്ട്. മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നവര്‍ ഇതിനാല്‍ ഈ രോഗത്തെ കുറിച്ച് ഡോക്ടറെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം സ്വാധീനിക്കാത്ത മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കും.

4. ക്രമം തെറ്റിയ ഡയറ്റ് പ്ലാന്‍

പലരും പറയുന്നത് കേട്ടും എവിടെയെങ്കിലും വായിച്ചതിന്‍റെ അടിസ്ഥാനത്തിലും ഇടയ്ക്കിടെ ഡയറ്റ് പ്ലാന്‍ മാറ്റിക്കൊണ്ടിരിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ സഹായകമാകില്ല. ആരോഗ്യകരവും പോഷണസമ്പുഷ്ടവുമായ ഏതെങ്കിലും ഡയറ്റ് പ്ലാന്‍ നിങ്ങളുടെ ഡോക്ടറുടെയോ ഡയറ്റീഷ്യന്‍റെയോ സഹായത്തോടെ കണ്ടെത്തുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹോള്‍ ഗ്രെയ്നുകള്‍, നല്ല കൊഴുപ്പ്, മീന്‍, പഴങ്ങള്‍, നട്സ്, പച്ചക്കറികള്‍ എന്നിവയെല്ലാം ആവശ്യത്തിന് ചേര്‍ന്നതാകണം പ്രതിദിന ഡയറ്റ്. 

5. മദ്യപാനവും പുകവലിയും

മരുന്നും വ്യായാമവും ഭക്ഷണക്രമവുമെല്ലാം കൃത്യമാണെങ്കിലും പുകവലിയും മദ്യപാനവും ഉപേക്ഷിക്കാതെ ഇരുന്നാല്‍ കൊളസ്ട്രോള്‍ തോത് കുറഞ്ഞെന്ന് വരില്ല. കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് തോതുമെല്ലാം കുറയ്ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ പുകവലിയും മദ്യപാനവും പൂര്‍ണമായി ഉപേക്ഷിച്ചേ മതിയാകൂ.

Content Summary: Mistakes make while trying to reduce cholesterol level​

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS