ഉയർന്ന രക്തസമ്മർദമോ? എങ്കിൽ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

high bp
Photo credit : Kotcha K / Shutterstock.com
SHARE

ഉയർന്ന രക്തസമ്മർദം പലർക്കും ഇപ്പോൾ സാധാരണയാണ്. ഇത് രക്താതിമർദ (Hypertension)ത്തിലേക്ക് നയിക്കാം. ഇത് നിയന്ത്രിച്ചു നിർത്താം എന്നല്ലാതെ പൂർണമായും സുഖപ്പെടുത്താനാവില്ല. ഹൃദയാഘാതം, ഹൃദയത്തകരാറ്, വൃക്കകൾക്ക് തകരാറ് ഇവയെല്ലാം വരാതിരിക്കാന്‍ രക്തസമ്മർദം നിയന്ത്രിച്ചു നിർത്തേണ്ടതാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ രോഗം നിയന്ത്രിച്ചു നിർത്താം. പച്ചക്കറികൾ ആരോഗ്യകരമായാണ് കരുതപ്പെടുന്നത്. എന്നാൽ ചില പച്ചക്കറികളിൽ സോഡിയം കൂടുതൽ അടങ്ങിയിട്ടുണ്ടാകും. ഉയർന്ന രക്തസമ്മർദമോ ഹൈപ്പർടെൻഷനോ ഉള്ളവർ ഇത്തരം പച്ചക്കറികൾ ഒഴിവാക്കണം. ഏതൊക്കെയാണ് സോഡിയം കൂടുതലടങ്ങിയ, ഒഴിവാക്കേണ്ട പച്ചക്കറികൾ എന്നു നോക്കാം. 

∙ചീര (Spinach)

Which foods helps to reduce cholesterol

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ പച്ചക്കറിയാണിത്. രക്താതിമർദം ഉള്ളവർ തീർച്ചയായും ഇത് ഒഴിവാക്കേണ്ടതാണ്. 

∙ ഉലുവയില

475039273
Photo Credit: bonchan/ Istockphoto

ഉലുവയിലയും ഒരിലക്കറിയാണ്. സോഡിയം ഇതിൽ കൂടുതലായതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഉപയോഗിക്കരുത്. 

∙ ലെറ്റ്യൂസ് 

153491286

സാലഡിലും മറ്റും ലെറ്റ്യൂസ് സാധാരണയായി ഉപയോഗിക്കുന്നു. ചീരയുടെ അത്രതന്നെ സോഡിയം ലെറ്റ്യൂസിലും ഉണ്ട്. രക്താതിമർദം ഉള്ളവർ ഇത് ഒഴിവാക്കണം. എന്നാൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചെറിയ അളവില്‍ ഇത് കഴിക്കാം. 

∙ കശുവണ്ടി 

cashew
Cashew nuts. Photo: Shutterstock/ New Africa

കാലറിയും കൊഴുപ്പും ധാരാളം അടങ്ങിയതിനാൽ രക്താതിമർദം ഉള്ളവരും പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ ഇവ ഉള്ളവരും കശുവണ്ടി ഒഴിവാക്കുന്നതാണ് നല്ലത്. 

∙ മസ്ക്മെലൺ

Fruit to keep you hydrated in summers.(photo:IANSLIFE)

സോഡിയം ധാരാളമുള്ള പഴമാണ് മസ്ക്മെലൺ. ഹൈപ്പർടെൻഷൻ ഉള്ളവർ ഒഴിവാക്കേണ്ട ഫലം. എന്നാൽ കഴിക്കുകയാണെങ്കിൽ സോഡിയം കുറഞ്ഞ പഴങ്ങളോടൊപ്പം ചേർത്ത് ചെറിയ അളവിൽ കഴിക്കാം.

∙ അച്ചാർ

lemon-pickle

അച്ചാറിൽ സോഡിയം ധാരാളമുണ്ട്. ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താൻ മിതമായ അളവിൽ മാത്രം അച്ചാർ ഉപയോഗിക്കാവൂ. 

∙ സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ

tomato-sauce

രക്തസമ്മർദം ഉള്ളവർ ഉപ്പ് അധികം കഴിക്കാതെ ശ്രദ്ധിക്കും. എന്നാൽ സോഡിയം മറ്റ് പല സാധനങ്ങളിലും മറഞ്ഞിരിക്കുന്നു. സോസുകളിലും സുഗന്ധവ്യഞ്ജനങ്ങളിലും എല്ലാം പൂരിത കൊഴുപ്പുകളും പഞ്ചസാരയും എല്ലാം കൂടിയ അളവിൽ ഉണ്ട്. 

∙ തക്കാളി ജ്യൂസ്

1212788480
Representative Image. Photo Credit: Olena Butivshchenko/ Istockphoto

പായ്ക്കറ്റിൽ ലഭിക്കുന്ന തക്കാളി ജ്യൂസിൽ ഒരു കപ്പിന്റെ മൂന്നിൽ ഒരു ഭാഗത്തിൽ 660 മില്ലിഗ്രാം സോഡിയം ഉണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. 

∙ പായ്ക്ക് ചെയ്ത പച്ചക്കറികൾ, സൂപ്പുകൾ

622541288
Representative Image. Photo Credit: GMVozd/ Istockphoto

സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ ഫ്രഷ് ആയ പച്ചക്കറികൾ വാങ്ങാൻ ശ്രദ്ധിക്കണം. ടിന്നിലടച്ചു ലഭിക്കുന്ന എല്ലാത്തിലും സോഡിയം കൂടുതലായിരിക്കും. ഇവ നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. 

∙ കൊഴുപ്പുകൾ

milk-products

വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. പാലും കൊഴുപ്പു കൂടിയ പാലും എല്ലാം ദോഷകരമാണ്. കൊഴുപ്പു കുറഞ്ഞ പാലോ സ്കിംഡ് മിൽക്കോ ഉപയോഗിക്കാനും വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കാനും ഉയർന്ന രക്തസമ്മർദം ഉള്ളവർ ശ്രദ്ധിക്കണം.

Content Summary: Suffering from HypertensionE; Avoid these food items

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA