ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

contraceptives
Photo Credit: FotoDuets/ Istockphoto
SHARE

വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴും ഒരു കുഞ്ഞിനു ശേഷം അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴുമാണ് ദമ്പതികൾ പ്രധാനമായും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അപൂർവം ചിലർ കുട്ടികൾ വേണ്ടെന്ന തീരുമാനമെടുത്തിട്ടുമുണ്ടാകും. ആവശ്യം, സൗകര്യം, താൽപര്യം എന്നിവയനുസരിച്ച് തിരഞ്ഞെടുക്കാൻ വിവിധ ഗർഭനിരോധന മാർഗങ്ങളുമുണ്ട്. താൽക്കാലികം, സ്ഥിരം, അടിയന്തരം എന്നിങ്ങനെ സാഹചര്യം  നോക്കി ഉചിതമായവ തിരഞ്ഞെടുക്കാം. 

∙ പുറം ഉപാധികളെയൊന്നും ആശ്രയിക്കാതെ ജീവിതചര്യാ ഉപാധികളിലൂടെ ഗർഭനിരോധനം സാധിക്കുന്നതാണ് സ്വാഭാവിക കുടുംബാസൂത്രണ രീതി. ഭൂരിഭാഗം പേർക്കും താൽപര്യം ഇതാണെങ്കിലും പരാജയ സാധ്യത കൂടുതലാണെന്നതാണ് ഇതിന്റെ പരിമിതി. സ്ത്രീകളിലെ അണ്ഡവിസർജന സമയം കൃത്യമായി മനസ്സിലാക്കി ആ ദിവസങ്ങളിൽ ബന്ധപ്പെടാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി.

∙ സ്വാഭാവിക ഗർഭനിരോധന മാർഗങ്ങളിൽ, കൂടുതൽ പേരും പരീക്ഷിക്കുന്നത് പിൻവലിക്കൽ രീതിയാണ്. ശുക്ലവിസർജനം ആകാറായെന്ന് ഉറപ്പായാൽ ലിംഗം പുറത്തേക്ക് എടുക്കുന്നതാണ് ഈ രീതി. ശ്രദ്ധിച്ചില്ലെങ്കിൽ ഇവിടെയും പരാജയസാധ്യതയുണ്ട്.

∙ ബീജാണുവിനെ വഹിക്കുന്ന ശുക്ലം യോനിയിൽ നിക്ഷേപിക്കപ്പെടുന്നത് തടസ്സപ്പെടുത്തുന്ന രീതിയാണ് ബാരിയർ രീതി. പുരുഷൻമാർക്കും സ്ത്രീകൾക്കുമുള്ള ഉറകളാണ് ഇതിലെ പ്രധാന ഘടകം. 

∙ ബീജങ്ങളുടെ പ്രവർത്തനം തടയുന്ന ചില രാസപദാർഥങ്ങളാണ് ബീജാണു നാശിനികൾ. ജെൽ രൂപത്തിലും മറ്റും ലഭിക്കുന്ന ഇവ ലൈംഗികബന്ധത്തിനു മുമ്പ് യോനിക്കുള്ളിൽ പുരട്ടുന്നു. ഇത് ബീജാണുവിനെ നശിപ്പിക്കുന്നതിനാൽ ഗർഭധാരണം നടക്കില്ല. 

∙ ഹോർമോൺ രീതികളിലൂടെ സ്ത്രീകളിൽ അണ്ഡോൽപാദനം തടയുന്നു. ഗുളികകൾ, പ്രൊജസ്ട്രോൺ ഒൺലി പിൽ(പിഒപി), വജൈനൽ റിങ്, കുത്തിവയ്പുകൾ എന്നിങ്ങനെ ഇവ ലഭ്യമാണ്. ക്രമം തെറ്റാതെയുള്ള ഉപയോഗം ഇവിടെ പ്രധാനമാണ്.

∙ സ്ത്രീകളുടെ ശരീരത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങളിലൂടെ ദീർഘകാലത്തേക്കു ഗർഭനിരോധനം നടത്താമെന്നതാണ് മികച്ച മാർഗം. 

English Summary: Contraceptive methods: Needs, options and utilization 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ