ADVERTISEMENT

ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണത്തിലും, എല്ലുകളുടെ ആരോഗ്യത്തിലും ശരീരത്തില്‍ നിന്ന് മാലിന്യങ്ങളും അധികമായ ദ്രാവകങ്ങളും നീക്കം ചെയ്യുന്നതിലും രക്തത്തിലെ ധാതുക്കളുടെ തോത് നിലനിര്‍ത്തുന്നതിലും വൃക്കകള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്യുമ്പോൾ  ഇനി പറയുന്ന ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നതാണ്. 

 

1. ചൊറിച്ചിലും വരണ്ട ചര്‍മവും

രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം നിലനിര്‍ത്തുന്ന അവയവമാണ് വൃക്കകള്‍. വൃക്കകളുടെ തകരാര്‍ മൂലം ഈ സന്തുലനത്തിന്‍റെ താളം തെറ്റുന്നത് വരണ്ട ചര്‍മത്തിനും ചൊറിച്ചിലിനും കാരണമാകാം. 

 

2. അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍

അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നത്; പ്രത്യേകിച്ച് രാത്രികളില്‍, വൃക്കരോഗ ലക്ഷണമാണ്. വൃക്കകളിലെ അരിപ്പകള്‍ക്കുണ്ടാകുന്ന നാശമാണ് ഇതിലേക്ക് നയിക്കുന്നത്. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എന്നിവയും അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതിനു പിന്നിലെ മറ്റു കാരണങ്ങളാണ്. 

 

3. കണ്ണുകള്‍ക്ക് ചുറ്റും തടിപ്പ്

വൃക്കകള്‍ തകരാറിലാകുമ്പോൾ  ഭക്ഷണത്തിലെ പ്രോട്ടീന്‍ ശരീരത്തില്‍ ശേഖരിക്കപ്പെടുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകള്‍ക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. മൂത്രത്തില്‍ പ്രോട്ടീന്‍ സാന്നിധ്യവും കണ്ണുകള്‍ക്ക് ചുറ്റുമുള്ള തടിപ്പും ഇതിനാല്‍ വൃക്കരോഗ ലക്ഷണമാണ്. 

 

4. കാലുകളില്‍ നീര്

കാലുകളിലും കാല്‍വണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത് വൃക്കകളോ കരളോ ഹൃദയമോ തകരാറിലാകുന്നതിന്‍റെ സൂചനയാണ്. വൃക്കപ്രശ്നം മൂലം ശരീരത്തില്‍ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിലേക്ക് നയിക്കുന്നത്. 

 

5. വിശപ്പില്ലായ്മ

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിശപ്പ് തോന്നുന്നില്ലെങ്കില്‍ ഈ ലക്ഷണത്തെ അവഗണിക്കരുത്. വൃക്കനാശം മൂലം ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നത്.

Content Summary: 5 signs of deteriorating kidney health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com