ADVERTISEMENT

സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോർട്ട് പുറത്തു വന്നു. ആഗോളതലത്തിൽ മരണത്തിനും രോഗങ്ങൾക്കുമുള്ള പ്രധാനകാരണങ്ങളിലൊന്ന് സോഡിയത്തിന്റെ അമിതോപയോഗം ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

 

ശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിൽപ്പെടുന്ന ഒന്നാണ് സോഡിയം. എങ്കിലും അമിതമായി ഉപയോഗിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. ഉപ്പിൽ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദം കൂട്ടും. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. 

 

∙ ഭക്ഷണത്തിൽ നിന്ന് കൂടുതൽ അളവിൽ ഉപ്പ് അടങ്ങിയ പ്രോസസ് ചെയ്തതും ക്യാനിലടച്ച ഭക്ഷണവും അനാരോഗ്യകരമായ ജങ്ക്ഫുഡും ഒഴിവാക്കണം. പകരം ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ ഊൺ മേശയിൽ നിന്ന് ഉപ്പും ഉപ്പ് കൂടുതലടങ്ങിയ സോസുകളും മാറ്റുക. ഇത് കുടുംബാംഗങ്ങൾക്കിടയിലെ ഉപ്പിന്റെ അധിക ഉപയോഗം കുറയ്ക്കാൻ സഹായിക്കും. 

∙ പാചകം ചെയ്യുമ്പോൾ ഉപ്പിനു പകരം രുചി കൂട്ടാൻ ഇഷ്ടവിഭവങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധച്ചെടികൾ, വെളുത്തുള്ളി മുതലായവ ചേര്‍ക്കാം. 

∙ ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ക്രാക്കേഴ്സ് തുടങ്ങിയ ഉപ്പുകൂടിയ സ്നാക്ക്സ് ഒഴിവാക്കുക. 

∙ പാക്ക് ചെയ്ത ഭക്ഷണ സാധനം വാങ്ങുമ്പോൾ അവയിലെ സോഡിയം കണ്ടന്റ് എത്ര എന്നറിയാൻ ന്യൂട്രീഷൻ ലേബൽ വായിച്ചു നോക്കാന്‍ ശ്രദ്ധിക്കുക. 

 

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ മികച്ച മാർഗങ്ങളിലൊന്നാണ് DASH ഡയറ്റ് പിന്തുടരുക എന്നത്. 

 

ഉയർന്ന രക്തസമ്മർദം ഉളളവർക്ക് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണിത്. ഇതിൽ സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം ഇവ കൂടുതലും ആയിരിക്കും. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും. ധാരാളം പഴങ്ങളും പയർവർഗങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ പാലും ഡാഷ്ഡയറ്റിൽ ഉൾപ്പെടുന്നു. 

ദിവസവും ഉള്ള സോഡിയം ഉപയോഗം 2,300 മിഗ്രാമിലും കുറവ് അല്ലെങ്കിൽ ഒരു ടീ സ്പൂൺ ആയിരിക്കാൻ ശ്രദ്ധിക്കണം. 

 

ഭക്ഷണത്തിൽ നിന്ന് ഉപ്പ് ഒഴിവാക്കാൻ ഉള്ള എളുപ്പവഴികൾ എന്തൊക്കെ എന്നു നോക്കാം. 

∙ ഉപ്പു കൂടുതൽ അടങ്ങിയതിനാൽ ബർഗർ, പിസ, ഫ്രഞ്ഫ്രൈസ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. 

∙ സോഡിയം കൂടുതലടങ്ങിയ പാക്കേജേഡ് ഫുഡും പ്രീകുക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. 

∙ സാലഡ് ഡ്രസിങ്ങുകളും കെച്ചപ്പും ഒഴിവാക്കുക. ഇവയിൽ സോഡിയം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. 

∙ ഭക്ഷണത്തിൽ ഉപ്പ് അധികം േചർക്കുന്നത് ഒഴിവാക്കുക. ഉപ്പ് രുചിക്കു പകരം സുഗന്ധവ്യഞ്ജനങ്ങളോ സോഡിയം കുറഞ്ഞ മറ്റ് സാധനങ്ങളോ സാധ്യമെങ്കിൽ ഉപയോഗിക്കുക.

Content Summary: Make your heart healthy by reducing excessive salt intake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com