ADVERTISEMENT

ദിവസവുമുള്ള തിരക്കുകൾക്കിടയിൽ പുരുഷന്മാർ ആരോഗ്യം പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ അവഗണിക്കരുത്. 

 

∙ നെഞ്ചിന് അസ്വസ്ഥതയോ വേദനയോ
പുരുഷന്മാർ അവഗണിക്കാനേ പാടില്ലാത്ത ഒരു പ്രധാന സൂചനയാണ് നെഞ്ചിന് അസ്വസ്ഥതയോ നെഞ്ചുവേദനയോ ഉണ്ടാകുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമാകാം ഇതുണ്ടാകുന്നത്. മറ്റു പല കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന ഉണ്ടാകാം. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. ജീവനുതന്നെ ഭീഷണി  ആയേക്കാം. നെഞ്ചിന് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ ഉടൻതന്നെ വൈദ്യസഹായം േതടണം. 

 

∙ കിതപ്പ് 
ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ കിതയ്ക്കുകയോ ചെയ്യുന്നത് ശ്വാസകോശസംബന്ധമായതോ ഹൃദയസംബന്ധമായതോ ആയ പ്രശ്നങ്ങൾ മൂലമാകാം. പെട്ടെന്നുണ്ടാകുന്ന കിതപ്പ്, തുടർച്ചയായി ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പെടുക പ്രത്യേകിച്ചും ശാരീരികാധ്വാനത്തിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും കിതപ്പ് വരുക ഇതെല്ലാം ആസ്മയുടേയോ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസി (COPD)ന്റെയോ ലക്ഷണമാകാം.

 

∙ ശരീരഭാരം കുറയുകയോ കൂടുകയോ െചയ്യുക
െപട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കാൻസർ, ഹൈപ്പർ തൈറോയ്ഡിസം, ദഹനപ്രശ്നങ്ങൾ ഇവയുടെ എല്ലാം ലക്ഷണങ്ങളാകാം. അതുപോലെ പെട്ടെന്ന് കൂടുന്നത് ഹോർമോൺ അസംതുലനം മൂലമോ മെറ്റബോളിക് പ്രശ്നങ്ങൾ മൂലമോ ആകാം. 

 

∙ ക്ഷീണം
പതിവായി കടുത്ത ക്ഷീണവും തളർച്ചയും തോന്നുക, ഉന്മേഷമില്ലായ്മ ഇതെല്ലാം അവഗണിക്കുത്. കടുത്ത ക്ഷീണം തുടർച്ചയായുണ്ടാകുന്നത് വിളർച്ച, വിഷാദം, സ്‌ലീപ് അപ്നിയ, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങി നിരവധി അവസ്ഥകളുടെ സൂചനയാകാം. ഊർജനില കൈവരിക്കാനും ക്ഷീണമകറ്റാനും കൃത്യസമയത്ത് വൈദ്യസഹായം തേടാം.

 

∙ വിസർജന ശീലങ്ങളിലെ മാറ്റം
വിസര്‍ജന ശീലങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന് പുരുഷൻമാർ ശ്രദ്ധിക്കണം. തുടർച്ചയായ അതിസാരം, മലബന്ധം, മലത്തിൽ രക്തത്തിന്റെ അംശം ഇതെല്ലാം ഉദരസംബന്ധമായ രോഗങ്ങളുടെയോ മലാശയ അർബുദത്തിന്റെയോ ലക്ഷണമാകാം. കൃത്യസമയത്തുള്ള ഇടപെടൽ മികച്ച ആരോഗ്യത്തിലേക്കു നയിക്കും. 

 

∙ ഇടയ്ക്കിടെയുള്ള മൂത്രശങ്ക
മൂത്രസംബന്ധമായ ലക്ഷണങ്ങൾ അതായത് ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിൽ രക്തത്തിന്റെ അംശം ഇതൊന്നും അവഗണിക്കരുത്. ഈ ലക്ഷണങ്ങൾ മൂത്രത്തിലെ അണുബാധയുടേതോ, വൃക്കയിൽ കല്ല്, പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുടേതോ ആകാം. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും രോഗത്തെ ഫലപ്രദമായി തടയാനും നിയന്ത്രിക്കാനും സഹായിക്കും. സങ്കീർണതകൾ ഒഴിവാക്കാനും ഇതു മൂലം സാധിക്കും.

 

∙ തുടർച്ചയായ നടുവേദന
നടുവേദന പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. തുടർച്ചയായി നീണ്ടു നിൽക്കുന്ന നടുവേദന ചില രോഗങ്ങളുടെ ലക്ഷണമാകാം. തുടർച്ചയായ പുറംവേദന സ്പൈനൽ പ്രശ്നങ്ങൾ മൂലമോ, വൃക്കയിലെ തകരാറുകളോ മറ്റ് രോഗാവസ്ഥകൾ മൂലമോ ആകാം. അതുകൊണ്ടു തന്നെ ഇതിനെ അവഗണിക്കരുത്. 

 

∙ മാനസികാരോഗ്യപ്രശ്നങ്ങൾ
ജോലിയും ജോലിസ്ഥലത്തെ സമ്മർദങ്ങളുമെല്ലാം പലപ്പോഴും പുരുഷന്‍മാരുടെ മാനസികാരോഗ്യത്തെപ്പോലും ബാധിക്കാറുണ്ട്. 32 ശതമാനം പുരുഷന്മാരും മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇതിൽ ഒരു ചെറിയ ശതമാനം മാത്രമാണ് വൈദ്യസഹായം തേടുന്നത്. എന്നാൽ മാനസികപ്രയാസങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.

Content Summary: Men should never ignore these symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com