ADVERTISEMENT

ഭക്ഷണം ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുന്ന രീതിക്കാണ് മൈൻഡ്ഫുൾ ഈറ്റിങ്ങ് എന്നു പറയുന്നത്. ഓരോ വായും രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത് ആരോഗ്യകരവുമാണ്. ഈ രീതി പരിശീലിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, സൗഖ്യമേകും. 

 

മനുഷ്യശരീരത്തിൽ ആദ്യമുണ്ടാകുന്ന അവയവമായ ഹൃദയം ഒരു ജീവിതകാലത്ത് 2.5 ബില്യൺ തവണയാണ് മിടിക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതരീതിയും ഹൃദയാരോഗ്യമേകുന്ന ഭക്ഷണങ്ങളും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

 

നാരുകൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ബീൻസ് എന്നിവ ധാരാളമായടങ്ങിയ ഭക്ഷണവും പഞ്ചസാര, റിഫൈൻ ചെയ്ത ധാന്യങ്ങൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ഉപ്പ് എന്നിവ കുറഞ്ഞ അളവിലും കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ വരുന്നത് തടയും. ആവശ്യത്തിന് നാരുകൾ ലഭിക്കാൻ ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, മുഴുധാന്യങ്ങൾ തുടങ്ങിയവ ശീലമാക്കണം. ഈ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. അങ്ങനെ ഹൃദ്രോഗ സാധ്യതയും കുറയുന്നു. ഭക്ഷണത്തിന്റെ രുചി, ആകൃതി, ഗന്ധം ഇവയ്ക്കെല്ലാം പൂർണ ശ്രദ്ധ കൊടുത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണ്. 

 

കൊഴുപ്പിന്റെ കാര്യത്തിൽ ഹൃദയാരോഗ്യമേകുന്ന ഒമേഗ 3 ഫാറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മത്സ്യങ്ങളിൽ നിന്നും വാൾനട്ട്, ഫ്ലാക്സ്‌സീഡ്, സോയാബീൻ ഓയിൽ, ടോഫു എന്നിവയിൽ നിന്നും ഇത് ലഭിക്കും. ഈ നല്ല കൊഴുപ്പുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പ് (arrhythmia) ഉണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു, ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നത് കുറയ്ക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. 

 

സസ്യാധിഷ്ഠിത പ്രോട്ടീനുകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. നട്സ്, സീഡ്സ്, പരിപ്പ് വർഗങ്ങൾ എന്നിവ കഴിക്കണം. ഒലിവ് ഓയിൽ, സോയബീൻ ഓയിൽ തുടങ്ങിയവ ആരോഗ്യകരമായ പാചക എണ്ണകളാണ്. 

 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ചില മാർഗങ്ങൾ ഇതാ

∙ഭക്ഷണം നിയന്ത്രിക്കാം
ശരീരത്തിൽ ഉണ്ടാകുന്ന വിശപ്പ്, വയറു നിറയുന്ന അവസ്ഥ ഇതെല്ലാം മനസ്സിലാക്കി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ മൈൻഡ് ഫുൾ ഈറ്റിങ്ങിനു കഴിയും. ഇത് ഹൃദയാരോഗ്യമേകും. 

∙ഭക്ഷണം തിരഞ്ഞെടുക്കാം

കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കണം. മൈൻഡ്ഫുൾ ഈറ്റിങ്ങ് പരിശീലിക്കുന്നവർ പോഷകങ്ങളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ പതിവായി ഭക്ഷണത്തിലുൾപ്പെടുത്തും. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും. 

 

∙സമ്മർദം കുറയ്ക്കാം
സ്ട്രെസും ഇമോഷണൽ ഈറ്റിങ്ങും കുറയ്ക്കാൻ മൈൻഡ്ഫുൾ ഈറ്റിങ്ങ് സഹായിക്കും. സ്ട്രെസ് കുറയുക വഴി ഹൃദയാരോഗ്യവും മെച്ചപ്പെടും. 

 

∙സാവധാനം കഴിക്കാം
വളരെ സാവധാനത്തിൽ ഓരോ വായും രുചിച്ച് കഴിക്കുന്നതിനെ മൈൻഡ്ഫുൾ ഈറ്റിങ്ങ് പ്രോത്സാഹിപ്പിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയുന്നു. 

 

∙ദഹനം മെച്ചപ്പെടുന്നു
മൈൻഡ്ഫുൾ ഈറ്റിങ്ങ് ദഹനം മെച്ചപ്പെടുത്തും. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെയാണ് ദഹനം എളുപ്പമാകുന്നത്. 

 

∙മധുരവും പഞ്ചസാരയും കുറയ്ക്കാം
പഞ്ചസാരയും ഉപ്പും ഭക്ഷണത്തിൽ കുറച്ചു മാത്രം ഉൾപ്പെടുത്താം. ഇവ അധികമുപയോഗിച്ചാൽ ഹൃദയാരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. 

മൈൻഡ് ഫുൾ ഈങ്ങിങ്ങ് പരിശീലിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടും. സമീകൃതഭക്ഷണം കഴിക്കാനും ഇത് പ്രേരണയാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ശീലവും പിന്തുടരുന്നത് ആരോഗ്യവും സൗഖ്യവും ഏകും.

Content Summary: Mindful eating and heart health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com