ADVERTISEMENT

ചോദ്യം: എന്റെ ചേട്ടനും ചേട്ടത്തിക്കും എട്ടു വയസ്സുള്ള ഒരു മകനുണ്ട്. അവൻ ഇടയ്ക്ക് ഒന്നു വീണപ്പോൾ ഡോക്ടറെ കാണിച്ചു. അന്ന് ചില പരിശോധനകൾ മോന് ചെയ്തു. അവനു ഡ്യൂഷെന്നെ മസ്കുലാർ ഡിസ്ട്രോഫി (Duchenne Muscular Dystrophy) ആണെന്നു കണ്ടെത്തി. എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. എന്റെ ജ്യേഷ്ഠന്റെ മകന് ഇങ്ങനെ ഒരു അസുഖം ഉള്ളത് കെട്ടാൻ പോകുന്ന ആളിന്റെ വീട്ടുകാർ അറിഞ്ഞു. ഈ അസുഖത്തെപ്പറ്റി കൂടുതൽ അറിയണം എന്നുണ്ട്. എനിക്കു ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് ഇതേ അസുഖം വരാൻ സാധ്യതയുണ്ടോ?

Read Also : രണ്ടു മക്കൾക്ക് രണ്ടു തരം ജനിതകരോഗം വരുമോ?

ഉത്തരം: മാംസപേശികളെ ബാധിക്കുന്ന ഒരു ജനിതകരോഗമാണ് ഡ്യൂഷെന്നെ മസ്കുലാർ ഡിസ്ട്രോഫി. ആൺകുട്ടികൾക്കാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി കണ്ടുവരുന്നത്. സ്ത്രീകളിൽ ഈ അസുഖത്തിന്റെ ലക്ഷണം സാധാരണയായി കാണാറില്ല. സ്ത്രീകൾ ഈ അസുഖത്തിന്റെ വാഹകർ ആകാൻ സാധ്യതയുണ്ട്. ഈ അസുഖം ഉണ്ടാക്കുന്ന വ്യതിയാനം ജനിക്കുന്നതിനു മുൻപ് ആൺകുട്ടികളിൽ സ്വമേധയാ ഉണ്ടാകാം. അല്ലെങ്കിൽ അവരുടെ അമ്മമാർ ഈ വ്യതിയാനത്തിന്റെ വാഹകര്‍ ആയതും ആകാം. നിങ്ങൾ ഈ അസുഖത്തിന്റെ വാഹക ആകുവാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ അസുഖം വരാനുള്ള സാധ്യതയും കുറവാണ്. എങ്കിലും നിങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഒരു ജനിതക സ്പെഷലിസ്റ്റിന്റെ അഭിപ്രായം തേടാവുന്നതാണ്. ഈ അസുഖം മാത്രമല്ല, മറ്റു പല ജനിതക രോഗങ്ങളുടെയും സാധ്യതയും അതു തടയാനുള്ള വഴികളും മറ്റും നിങ്ങൾക്കറിയാൻ സാധിക്കും. 

 

Content Summary : Duchenne Muscular Dystrophy (DMD) : Symptoms & Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com