ADVERTISEMENT

കുട്ടികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കാവുന്ന അപകടങ്ങൾ രക്ഷിതാക്കൾക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ദീർഘകാലം നീണ്ടു നിൽക്കുന്ന വൈകല്യങ്ങൾക്കു പോലും ഇവ കാരണമായേക്കാം. മുതിർന്നവരിൽ നിന്നു വ്യത്യസ്തമായാണു കുട്ടികൾ പലപ്പോഴും അപകടങ്ങളോടു പ്രതികരിക്കുക. അതുകൊണ്ടു തന്നെ പരിചരണവും (First Aid) കരുതലോടെ വേണം.

വീഴ്ച ശ്രദ്ധിക്കണം: വീട്ടിലും പുറത്തും ഓടിനടന്നു കളിക്കുമ്പോഴെല്ലാം കുട്ടികൾ വീഴാനുള്ള സാധ്യതയുണ്ട്. കുട്ടികളിൽ മാരകമല്ലാത്ത പരുക്കുകൾക്കു പ്രധാന കാരണം വീഴ്ചയാണ്.

റോഡപകടങ്ങൾ:
റോഡുകളിൽ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗമാണു കുട്ടികൾ. 

പൊള്ളൽ:
ചൂടുള്ള ദ്രാവകം, തീ എന്നിവ മൂലം കുട്ടികളിൽ പൊള്ളലേൽക്കാനും സാധ്യതയുണ്ട്.

1314458673
Representative Image. Photo Credit : Chameleonseye / iStockPhoto.com

ശ്വാസംമുട്ടൽ: കൊച്ചു കുട്ടികളിൽ ചെറിയ വസ്തുക്കളോ ഭക്ഷണ സാധനങ്ങളോ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസംമുട്ടലിനു കാരണമാകും. ശരിയല്ലാത്ത ഉറക്കരീതികളും ശ്വാസംമുട്ടലിലേക്കു നയിക്കും.

മുങ്ങിമരണം:
നീന്തൽക്കുളങ്ങളിലോ ബാത്ത് ടബ്ബുകളിലോ വീണു കുട്ടികൾ മുങ്ങിമരിക്കുന്നതു പലപ്പോഴും സംഭവിക്കാറുണ്ട്.

1081891908
Representative Image. Photo Credit : Imgorthand / iStockPhoto.com

ശുചീകരണ ഉൽപന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവ കുട്ടികൾ ആരും കാണാതെ എടുത്തു കുടിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.

പ്രതിരോധം എങ്ങനെ
കൊച്ചു കുട്ടികൾക്കു മേൽ രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണം എപ്പോഴും വേണം. അപകടകരമായ വസ്തുക്കൾ, പദാർഥങ്ങൾ, മരുന്നുകൾ തുടങ്ങിയവ കുട്ടികളുടെ കയ്യെത്തും ദൂരത്തു നിന്നു മാറ്റിവയ്ക്കണം. കാറുകളിൽ‌ യാത്ര ചെയ്യുന്ന കുട്ടികൾക്ക് അവരുടെ പ്രായം, ഭാരം, ഉയരം എന്നിവയ്ക്കു യോജിച്ച ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതു നല്ലതാണ്. കുട്ടികൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണം. വീണാൽ തലയ്ക്കു പരുക്കേൽക്കാൻ സാധ്യതയുള്ള ബൈക്കിങ്, സ്കേറ്റ്ബോർഡിങ് തുടങ്ങിയവ ചെയ്യുമ്പോൾ ഹെൽമറ്റ് ഉപയോഗിക്കുക. വായിൽ ഇടാൻ സാധ്യതയുള്ള ചെറിയ കളിപ്പാട്ടങ്ങൾ കുട്ടികൾക്കു കളിക്കാൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അപകടങ്ങൾ പറ്റിയാൽ കുട്ടികളിൽ പരുക്കിന്റെ ഗൗരവം ശ്രദ്ധാപൂർവം വിലയിരുത്തണം. ആന്തരിക പരുക്കുകളുണ്ടോയെന്നു പരിശോധിക്കണം. കുട്ടിയുടെ ശരീരം കൂടുതൽ അനങ്ങി പരുക്ക് ഗുരുതരമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഗുരുതര സാഹചര്യമാണെങ്കിൽ വൈദ്യ സഹായം തേടണം. അപകടങ്ങളുണ്ടാകുമ്പോൾ കുട്ടികൾക്കു മാനസിക പിന്തുണ നൽകുന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.

(വിവരങ്ങൾ: ഡോ. കെ.യു. ഷമീം, കൺസൽറ്റന്റ്, ഗ്രൂപ്പ് ക്ലിനിക്കൽ കോ ഓർഡിനേറ്റർ, എമർജൻസി മെഡിസിൻ വിഭാഗം, കിംസ് ഹെൽത്ത് തിരുവനന്തപുരം)
കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ – വിഡിയോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com