ADVERTISEMENT

മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ്‌ പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ്‌ കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്ന്‌ കൂട്‌ കൂട്ടാറുമുണ്ട്‌. എന്നാല്‍ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

പ്രാവുകളുടെ കാഷ്‌ഠത്തില്‍ കാണപ്പെടുന്ന ചില അലര്‍ജിയുണ്ടാക്കുന്ന വസ്‌തുക്കള്‍ ശ്വസിക്കുന്നത്‌ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസ്‌ എന്ന ശ്വാസകോശ അണുബാധയ്‌ക്ക്‌ കാരണമാകാം. പക്ഷികളുടെ കാഷ്‌ഠത്തിനു പുറമേ ചിലതരം പൂപ്പലുകളും കെമിക്കലുകളും ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണിറ്റിസിലേക്ക്‌ നയിക്കാം. ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്‌. നിരന്തരമായി പ്രാവിന്റെ കാഷ്‌ഠം ശ്വസിക്കേണ്ടി വരുന്നത്‌ ഫൈബ്രോസിസ്‌, ശ്വാസകോശത്തിന്‌ ക്ഷതം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കാം. 

Image Credit: Frank Cornelissen/ Istock
Image Credit: Frank Cornelissen/ Istock

പ്രാവിന്‍ കാഷ്‌ഠം മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ്‌ ഹിസ്‌റ്റോപ്ലാസ്‌മോസിസ്‌. കാഷ്‌ഠത്തില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്‌മ കാപ്‌സുലേറ്റം എന്ന ഫംഗസാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ശ്വാസകോശ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയ്‌ക്ക്‌ ഹിസ്‌റ്റോപ്ലാസ്‌മോസിസ്‌ കാരണമാകാം. 

സാല്‍മണെല്ല, ഇകോളി പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യവും പ്രാവിന്റെ കാഷ്‌ഠത്തിലുണ്ടാകാം. ഇതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന മനുഷ്യര്‍ക്ക്‌ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാക്കാം. പ്രാവുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ചിലതരം ചെള്ളുകളും പേനുമൊക്കെ മനുഷ്യരിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ചര്‍മ്മ പ്രശ്‌നം, അലര്‍ജിക്‌ പ്രതികരണങ്ങള്‍ എന്നിവയെല്ലാം ഇത്‌ മൂലമുണ്ടാകാം. പ്രാവിന്റെ കാഷ്‌ഠത്തിന്‌ പുറമേ തൂവലുകളും അവയുടെ ശരീരത്തില്‍ നിന്ന്‌ വീഴുന്ന പൊടിപടലങ്ങളും ചിലരില്‍ ശ്വാസകോശ പ്രശ്‌നമുണ്ടാക്കാവുന്നതാണ്‌. ആസ്‌മ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ അവ രൂക്ഷമാകാനും പ്രാവുകളുടെ സാമീപ്യം കാരണമായെന്ന്‌ വരാം. 

ജോലിയ്ക്കിടയിൽ കഴുത്തുവേദന അകറ്റാനുള്ള വ്യായാമം: വിഡിയോ

English Summary:

Pigeon Droppings can cause Lung Diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com