ADVERTISEMENT

ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും തൊണ്ടവേദനയിലുമാണു തുടങ്ങുക. മൂക്കു മുതൽ താഴെ ശ്വാസകോശം വരെയുള്ള ഏതു ഭാഗത്തെയും ഇതു ബാധിക്കാം. ശ്വസനവ്യവസ്ഥയെ വൈറസ് നേരിട്ടു ബാധിക്കുന്നത് അസുഖം മാറിയ ശേഷവും തുടരുന്ന ചുമയ്ക്ക് ഒരു കാരണമാണ്.

വൈറസ് ബാധിക്കുമ്പോൾ ശരീരം അതിനെതിരെ പ്രതികരിക്കും. വൈറസ് ശബ്ദനാളത്തെയും അതിനു താഴെയുള്ള ഭാഗത്തെയും ബാധിക്കുമ്പോൾ ശരീരത്തിന്റെ പ്രതികരണശേഷി മൂലമുണ്ടാകുന്ന നീർക്കെട്ടും (ഇൻഫ്ലമേഷൻ) ചുമയുണ്ടാക്കും. രോഗം മാറിയാലും ഈ അവസ്ഥ മാറാൻ സമയമെടുക്കും. കൊറോണ വൈറസ് ബാധയുടെ സമയത്തു പതിവായി മാസ്ക് ഉപയോഗിച്ചിരുന്നതിനാൽ മറ്റു വൈറസുകളിൽ നിന്നും നമുക്കു സംരക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മാസ്കും മറ്റും ഉപേക്ഷിച്ചതോടെ വൈറസ് ബാധയ്ക്കും വിട്ടുമാറാത്ത ചുമ പോലുള്ള പ്രശ്നങ്ങൾക്കുമുള്ള സാധ്യത കൂടി. 

1168351927
Representative Image. Photo Credit : Deepak Sethi / iStockPhoto.com

പോസ്റ്റ് വൈറൽ ഫീവർ ബ്രോങ്കൈറ്റിസ് (Post Viral Bronchitis) എന്ന അവസ്ഥയാണു പൊതുവേ വിട്ടുമാറാത്ത ചുമയിലേക്കു നയിക്കുന്നത്. എല്ലാവരിലും ബ്രോങ്കൈറ്റിസ് ഉണ്ടാകണമെന്നില്ല. ചിലർക്കു ശബ്ദനാളം, ശ്വാസനാളം എന്നിവയെ ബാധിച്ച്, ശബ്ദത്തിനും മറ്റും വ്യത്യാസമുണ്ടാക്കി, അസ്വസ്ഥതപ്പെടുത്തുന്ന ചുമയായി കുറച്ചു കാലം തുടരും. ചുമയുണ്ടാകുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതു ശ്വാസനാളത്തിന്റെ താഴ്ഭാഗത്തേക്ക് ഇറങ്ങി ബ്രോങ്കൈറ്റിസിനു കാരണമാകാം. ബ്രോങ്കൈറ്റിസിന്റെ കാഠിന്യം കൂടുതലാണെങ്കിൽ ചുമയ്ക്കൊപ്പം വെളുത്ത കഫം, ശ്വാസംമുട്ടൽ എന്നിവയുണ്ടാകാം. കൊറോണ, ഇൻഫ്ലുവൻസ, റൈനോ, അഡിനോ തുടങ്ങി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഏതു വൈറസും ഇത്തരത്തിൽ ചുമയ്ക്കു കാരണമാകും. പനിക്കു ശേഷം രണ്ടാഴ്ചയെങ്കിലും ഇതു തുടരാം. ഇതിന് ആന്റിബയോട്ടിക് ചികിത്സ ആവശ്യമില്ല. എന്നാൽ രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കാൻ ചില ചെറിയ മരുന്നുകൾ കഴിക്കുന്നതു നല്ലതാണ്. ആവി കൊള്ളുക, ഉപ്പുവെള്ളം കവിൾ കൊള്ളുക തുടങ്ങിയവ നല്ലതാണ്. വൈറസ് സാന്നിധ്യം കുറവാകുമെന്നതിനാൽ പനി മാറിയതിനു ശേഷമുള്ള ചുമയിലൂടെ വൈറസ് പുറത്തെത്തി മറ്റുള്ളവരിലേക്കു പകരുമെന്ന ആശങ്ക വേണ്ട.
(വിവരങ്ങൾ: ഡോ. ദീപു ടി. സത്യപാലൻ, അസോഷ്യേറ്റ് പ്രഫസർ, പകർച്ചവ്യാധി വിഭാഗം, ഇന്റേണൽ മെഡിസിൻ, അമൃത ആശുപത്രി, കൊച്ചി)
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ

English Summary:

Why coughs can linger long after you recover from an illness?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com