sections
MORE

'മുടക്കിയ കാശു മുതലാണ് ഞങ്ങളുടെ വീട്ടിൽ! കാരണം'...

HIGHLIGHTS
  • ചൂടിനെ പ്രതിരോധിച്ചു, പ്രകാശം മാത്രം അരിച്ചെടുക്കുന്ന പർഗോളയാണ് മേൽക്കൂരയുടെ സവിശേഷത.
house-on-hilly-plot
SHARE

വെല്ലുവിളി ഉയർത്തുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി മനോഹരമായ വീട് നിർമിച്ചതിന്റെ അനുഭവം ഉടമസ്ഥൻ ഷബീർ പങ്കുവയ്ക്കുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് എന്റെ പുതിയ വീട്. ഒരു കുന്നിൻചെരിവിൽ മൂന്നു തട്ടുകളായി കിടക്കുന്ന 15 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഭൂമിയുടെ സ്വാഭാവികത നിലനിർത്തി, കാറ്റും വെളിച്ചവും അത്യാവശ്യ സൗകര്യങ്ങളുമുള്ള ഒരു വീട്, കോസ്റ്റ് എഫക്റ്റീവ് ആയി സാധ്യമാക്കണം എന്നതായിരുന്നു ഡിസൈനർ വാജിദ് റഹ്മാന് മുന്നിൽ ഞങ്ങൾ വച്ച ഡിമാൻഡ്. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി വാജിദ് അത് പൂർത്തിയാക്കിനൽകി.

hilly-plot-home-elevation

ഗെയ്റ്റിൽ നിന്നും കൗതുകങ്ങൾ തുടങ്ങുന്നു. കോൺക്രീറ്റ് ബോക്സിൽ മെഷ് നൽകിയാണ് ചുറ്റുമതിൽ പണിതത്. ഗെയ്റ്റ് തുറന്നാൽ ആദ്യം കാണുന്നത് കാർപോർച്ച് ആണ്. ജിഐ ഫ്രയിമിൽ ടെറാക്കോട്ട ടൈൽസ് വിരിച്ചാണ് പോർച്ച് ഒരുക്കിയത്. പടികൾ കയറിയാണ് പ്രധാനവാതിലിനരികിലേക്കെത്തുക. വീടിനു പിന്നിലേക്ക് വാഹനങ്ങൾ എത്താനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

hilly-plot-home-yard

ടെറാക്കോട്ട സ്റ്റോൺ ക്ലാഡിങ്ങും കോട്ട സ്റ്റോണുമാണ് പുറംകാഴ്ചയിൽ ഭംഗി പകരുന്നത്. സ്വാഭാവിക പ്രകാശവും കാറ്റും ലഭിക്കാൻ കിഴക്ക്- പടിഞ്ഞാറ് വശങ്ങൾ ചുവരുകൾ ഇല്ലാതെ തുറസായി ഇടുകയും ചെയ്തു. മുൻവശത്തെ എലവേഷനിൽ ജിഐ ലൂവറുകൾ നൽകി. ഡബിൾ ഹൈറ്റിലാണ് അകത്തളങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. 

hilly-plot-home-living

സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2400 ചതുരശ്രയടിയിൽ ക്രമീകരിച്ചിരിക്കുന്നത്. തുറസായ മിനിമൽ ശൈലിയിലാണ് ഇടങ്ങളുടെ വിന്യാസം. ഇടങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു, എന്നാൽ വേണ്ടയിടങ്ങളിൽ പാർടീഷനുകൾ നൽകി സ്വകാര്യത ഉറപ്പുവരുത്തിയിട്ടുമുണ്ട്.

hilly-plot-home-dine

ചൂടിനെ പ്രതിരോധിച്ചു, പ്രകാശം മാത്രം അരിച്ചെടുക്കുന്ന പർഗോളയാണ് മേൽക്കൂരയുടെ സവിശേഷത. ടെറാക്കോട്ട ടൈൽസും ഗ്ലാസുമാണ് ഇതിനായി ഉപയോഗിച്ചത്. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.  സ്ലാബിനു മുകളിൽ റബ്‌വുഡ് പൊതിഞ്ഞ ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. സ്റ്റെയിൻലെസ്സ് സ്റ്റീലും ടഫൻഡ് ഗ്ലാസും കൊണ്ട് കലാപരമായി കൈവരികൾ തീർത്തിരിക്കുന്നു.

hilly-plot-home-stair

വീടിനു പിന്നിൽ പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്. ഇതിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തിലാണ് പിൻവശത്തു ബാൽക്കണി ക്രമീകരിച്ചത്.

hilly-plot-home-bed

സ്‌ട്രക്‌ചറും ഫർണിഷിങ്ങും സഹിതം അറുപതു ലക്ഷം രൂപയാണ് വീടിനു ചെലവായത്. വീടിനുള്ളിൽ എപ്പോഴും ഒരു പോസിറ്റീവ് എനർജി ഞങ്ങൾക്ക് അനുഭവവേദ്യമാകുന്നുണ്ട്. ഓരോ പ്രഭാതങ്ങളും സന്തോഷത്തോടെ  ഉണരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ  രഹസ്യവും മറ്റൊന്നല്ല...

house-on-hilly-plot-night

നിർമാണ സാമഗ്രികൾ

ഭിത്തി- വെട്ടുകല്ല്

മേൽക്കൂര- ജിഐ ട്രസ്+ ടെറാക്കോട്ട ടൈൽ

ഫർണിച്ചർ- റബ്‌വുഡ്

വാഡ്രോബ്, കബോർഡ് - അലുമിനിയം ഫാബ്രിക്കേഷൻ

vajid-plan

Project Facts

Location- Perinthalmanna, Malappuram

Area- 2400 SFT

Plot- 15 cents

Owner- Shabeer Ali

Designer-  Vajid Rahman

email-hierarchyarchitects@gmail.com

Mob-9746875423

ചിത്രങ്ങൾ- അജീബ് കോമാച്ചി 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA