ADVERTISEMENT

കോഴിക്കോട് ജില്ലയിലെ നരിക്കുനി എന്ന ഗ്രാമപ്രദേശത്താണ് പ്രവാസിയായ നഹാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നാലു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് വീട് യാഥാർഥ്യമായത്. 2014 ൽ നിർമാണം ആരംഭിച്ചതാണ്. ഉടമസ്ഥൻ വിദേശത്തായതുകൊണ്ട് സ്ട്രക്ചർ പൂർത്തിയായതിനുശേഷം പലകാരണങ്ങൾ കൊണ്ട് പണി നീണ്ടുപോയി. പിന്നീട് 2018 ഡിസംബറിലാണ് പണി പൂർത്തിയാക്കുന്നത്.

നല്ല പച്ചപ്പിന്റെ കാഴ്ചകളിലേക്ക് അഭിമുഖമായ പ്ലോട്ടാണുണ്ടായിരുന്നത്. ഇത് ഉപയോഗപ്പെടുത്തി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ട്രോപ്പിക്കൽ ശൈലിയിൽ സ്ലോപ് റൂഫ് നൽകിയാണ് എലവേഷൻ ഒരുക്കിയത്. ഇതിന് മുകളിൽ റൂഫ് ടൈൽ വിരിച്ചതോടെ വീടിന്റെ കാഴ്ച സുന്ദരമായി.

narikuni-home-lawn

വെള്ള നിറമാണ് പുറംഭിത്തിയിൽ നൽകിയത്. ബ്രിക്ക് സ്റ്റോൺ കൊണ്ടുള്ള ക്ലാഡിങ് പുറംഭിത്തികൾക്ക് ഭംഗി പകരുന്നു. മുറ്റം തന്തൂർ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. പുൽത്തകിടിയും വീട് അലങ്കരിക്കുന്നു.

വശത്തായി നൽകിയ കാർ പോർച്ചും സിറ്റൗട്ടും കടന്നു അകത്തേക്ക് പ്രവേശിക്കുന്നത്. വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയെല്ലാം 3500 ചതുരശ്രയടിയുടെ വിശാലതയിൽ ഒരുക്കിയിരിക്കുന്നു. 

narikuni-home-hall

ആദ്യം കണ്ണുടക്കുന്നത് പ്രധാന വാതിലിൽ നിന്നും തുടങ്ങുന്ന വുഡൻ ഫ്ലോറിലേക്കാണ്. ഇത് നീണ്ടുപോയി സമീപത്തെ ഭിത്തിയിൽ കയറി അവസാനിക്കുന്നു. തേക്കാണ് ഇവിടെ ഉപയോഗിച്ചത്. തേക്കും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നിറയുന്നത്. 

narikuni-home-living
narikuni-home-family-living

ഗോവണി കയറി എത്തുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ അപ്പർ ലിവിങ് ക്രമീകരിച്ചിട്ടുണ്ട്.

narikuni-home-upper-living

ഊണുമുറിയുടെ പിന്നിലായാണ് പ്രയർ ഏരിയ. ഇവിടെ ഭിത്തി മുഴുവൻ ജാളി+ ഗ്ലാസ് വർക്കുകൾ നൽകി വേർതിരിച്ചു.

narikuni-home-dine
narikuni-home-court

കലാപരമായാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. ഹെഡ്ബോർഡിലും വശത്തുമൊക്കെ വെനീർ പാനലിങ് നൽകി. മറ്റൊരു മുറിയിൽ പൂച്ചെടിയുടെ ആകൃതിയിൽ ജാളി ഡിസൈൻ നൽകി. അതിൽ കൺസീൽഡ് ലൈറ്റുകൾ കൊടുത്തതോടെ മുറികളുടെ ലുക്ക് & ഫീൽ മാറിയിട്ടുണ്ട്.

narikuni-home-bed

പ്രധാന അടുക്കളയോടൊപ്പം സെക്കൻഡ് കിച്ചൻ വേണം എന്ന വീട്ടുകാരിയുടെ ആവശ്യം നിറവേറ്റിയിട്ടുണ്ട്. ഇവിടെ ഭിത്തിയിൽ നിന്നും താഴേക്ക് ഇറങ്ങിവരുന്നവിധം ബ്രെക്ഫാസ്റ്റ് കൗണ്ടർ ഒരുക്കിയത് കൗതുകകരമാണ്. മൾട്ടിവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

narikuni-home-kitchen

ചുരുക്കത്തിൽ 'ലേറ്റാനാ വന്താലും ലേറ്റസ്റ്റായി വരുവേൻ' എന്ന രജനി ഡയലോഗ് പോലെ ഇപ്പോൾ നരിക്കുനിയിലെ സ്റ്റാർ ആയി മാറിയിരിക്കുകയാണ് ഈ വീട്.

ചിത്രങ്ങൾ- അജീബ് കോമാച്ചി

Project Facts

Location- Narikkuni, Calicut

Area- 3500 SFT

Owner-Nahas Kandothpara

Designers- Mukhil, Babith, Rajesh, Dijesh

Concern Architects, Calicut

Mob- 9847194014, 9895427970

Completion year- 2018 Dec

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com