ഇവിടെ ചൂടില്ല, മനസ്സ് നിറയെ തണുപ്പ് മാത്രം! കാരണം...

HIGHLIGHTS
  • അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ണിനും മനസ്സിനും തണുപ്പുള്ള കാഴ്ചകളാണ് കാത്തിരിക്കുന്നത്...
traditional-modern-home-view
SHARE

പരമ്പരാഗത ശൈലിയും പുതിയകാല സൗകര്യങ്ങളും സമന്വയിപ്പിച്ച് വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ ബിജുഷ് പങ്കുവയ്ക്കുന്നു. 

കോഴിക്കോട് കക്കോടിയാണ് സ്വദേശം. സമകാലിക ശൈലിയിലുള്ള നിരവധി വീടുകൾ സമീപത്തുണ്ട്. അതിൽനിന്നും ഒരു വ്യത്യസ്തത വേണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് പരമ്പരാഗത ശൈലിയെ പുനരാവിഷ്കരിച്ചത്. പരിപാലനം കണക്കിലെടുത്ത് ഒരുനില മതി എന്നുറപ്പിച്ചു. ഡിസൈനർ നിയാസ് പാണാനാട്ടാണ് ഞങ്ങളുടെ ഇഷ്ടപ്രകാരം വീട് ഒരുക്കിനൽകിയത്. 

traditional-modern-home-calicut

ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇത് കാഴ്ചയിലെ ഭംഗിക്കൊപ്പം അകത്തളത്തിൽ ചൂട് കുറയ്ക്കാൻ സഹായിച്ചു. വീടിന്റെ പൂമുഖവും കൊത്തുപണികളും പരമ്പരാഗത ഭംഗി വിളിച്ചോതുന്നു. മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു. സമീപം ചെറിയ പൂന്തോട്ടവും നൽകി.

traditional-modern-home-sitout

ലിവിങ്, ഡൈനിങ്, കിച്ചൻ, ഫാമിലി ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. തുറന്ന നയത്തിലുള്ളതുമാണ് പൊതു ഇടങ്ങളെല്ലാം. ഇത് കൂടുതൽ സ്ഥലലഭ്യത നൽകുന്നു. ഒപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു.

traditional-modern-home-interior

നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇതിനുചുറ്റുമാണ് മറ്റുമുറികൾ ക്രമീകരിച്ചിട്ടുള്ളത്. ഇളംനിറങ്ങളാണ് അകത്തളത്തിൽ നൽകിയത്. ഇതിനെ ലൈറ്റിങ് ഇരട്ടി ഭംഗിയുള്ളതാക്കി പ്രതിഫലിപ്പിക്കുന്നുണ്ട്. 

traditional-modern-home-courtyard

നാലു കിടപ്പുമുറികളും വ്യത്യസ്ത വർണങ്ങൾ നൽകി വേർതിരിച്ചു. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ജനാലകളോട് ചേർന്ന് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. 

traditional-modern-home-bed

സ്വകാര്യത നൽകി ഊണുമുറി ക്രമീകരിച്ചു. നടുമുറ്റത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ പാകത്തിൽ തുറസായ ശൈലിയിലാണ് അടുക്കളയുടെ ക്രമീകരണം.

traditional-modern-home-dining

വാസ്തുപ്രമാണങ്ങൾ അനുസരിച്ച് ഇടങ്ങൾ ക്രമീകരിച്ചതുകൊണ്ട് ഈ വേനൽക്കാലത്തും വീടിനുള്ളിൽ ചൂട് അനുഭവപ്പെടുന്നില്ല.  ആഗ്രഹിച്ചതിലും ഉപരിയായി ഒരു വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്.

traditional-modern-home-kitchen

Project Facts

Location-Kakkodi, Calicut

Plot- 20 cent

Area-2900 sqft

Owner- Bijush

Designer-Niyas Panatt

Shapes architects, Trissur

Ph: 9995019548, 8281732484

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ