കേരളത്തിലെ ഏറ്റവും ചൂടുള്ള സ്ഥലത്ത് പണിത വീട്, പക്ഷേ 'അഗപ്പെ' കൂളാണ്‌!

punalur-house
SHARE

പ്രവാസിയായ പ്രകാശ്, പുനലൂർ നിർമിച്ച ‘അഗപ്പെ' എന്ന തന്റെ  സ്വപ്നക്കൂടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

വർഷം മുഴുവൻ ചൂടുള്ള കാലാവസ്ഥയാണ് പുനലൂരുള്ളത്. ഇതിന്റെ ബുദ്ധിമുട്ട് പരമാവധി പരിഹരിക്കുന്ന വീടായിരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. പതിവ് കാഴ്ചകളിൽ നിന്നും മാറിനിൽക്കണം, ഒത്തുചേരാൻ ഇടങ്ങൾ വേണം, സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം എളുപ്പമാകണം...ഇതൊക്കെയായിരുന്നു മറ്റ് ആവശ്യങ്ങൾ. ഞങ്ങൾ മനസ്സിൽ കണ്ട വീട് മാനത്തു കണ്ടപോലെ ആർക്കിടെക്ട് രാകേഷ് കക്കോത്ത് വീട് സാക്ഷാത്കരിച്ചു നൽകി.

distant-view

റോഡിൽ നിന്നും താഴ്ന്നു കിടക്കുന്ന റബർ തോട്ടമായിരുന്നു പ്ലോട്ട്. ചുറ്റിലുമുള്ള മരങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ടാണ് വീടൊരുക്കിയത്.  അതിനാൽ പുറത്തുനിന്നും നോക്കുമ്പോൾ റബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുകയാണ് വീട് എന്നുതോന്നും. സ്വീകരണമുറി, ഊണുമുറി, അടുക്കള, ഇരുനിലകളിലുമായി നാലു കിടപ്പുമുറികൾ എന്നിവയാണ് 2645 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

punalur-home

ചൂടിനെ പരമാവധി പ്രതിരോധിക്കാൻ വീടിനു ചുറ്റുവരാന്തകൾ നൽകിയിട്ടുണ്ട്. ഇത് വെയിലിന്റെ ചൂട് അകത്തേക്ക് പ്രസരിക്കുന്നത് ഒരുപരിധിവരെ തടയുന്നു. ഭിത്തികളിൽനിന്നും പുറത്തേക്ക് ചായ്പ്പ് നൽകിയാണ് മേൽക്കൂര ഒരുക്കിയത്. കാറ്റിനെ അകത്തേക്ക് ആനയിക്കാൻ മെറ്റൽ പൈപ്പ് കൊണ്ട് ഗ്രില്ലുകളും നൽകി. ഇത് സുരക്ഷയും നൽകുന്നു. പുറംചുവരുകൾ പെയിന്റ് അടിക്കാതെ ഇഷ്ടികയുടെ തനിമയിൽ നിലനിർത്തി.

upper

അകത്തളങ്ങൾ തുറസായ ശൈലിയിൽ ഒരുക്കിയത് ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു. കാറ്റും വെളിച്ചവും എത്തിച്ചേരാൻ ഓരോ ഇടങ്ങളിൽ നിന്നും ചുറ്റുവരാന്തയിലേക്ക് തുറക്കുന്ന വാതിലുകൾ നൽകിയിട്ടുണ്ട്. ഇതുവഴി ഇടങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു.

pantry

തടിയുടെ ഫിനിഷുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്. സ്ഥലഉപയുക്തതയും ഒരുക്കിയിട്ടുണ്ട്. ഊണുമുറിയിൽ ഒരുക്കിയ കോർട്‌യാർഡിൽ ഗോവണിയും ഉൾക്കൊള്ളിച്ചത് ഇതിനുദാഹരണമാണ്. 

stair-kitchen

സ്റ്റോറേജിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. പെരുമാറാൻ എളുപ്പമുള്ള വിധം പാൻട്രി ശൈലിയിൽ അടുക്കളയും ഒരുക്കി. രാകേഷിന്റെ ഭാര്യ വർഷയാണ് ഇന്റീരിയർ മിതമായും ഭംഗിയായും ഒരുക്കിത്തന്നത്. 

Project Facts

GROUND-FLOOR
FIRST-FLOOR

Location- Punalur, Kollam

Area-2645 SFT

Plot- 1 acre

Owner- Prakash Thomas

Architect- Rakesh Kakkoth

Studio acis, Kochi

Mob- 94976 06116

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ