ADVERTISEMENT

പച്ചപ്പിനു നടുവിൽ വീടൊരുക്കിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാള സ്വദേശിയായ ബേബി.

green-home-garden

മരങ്ങൾ കുടവിരിക്കുന്ന 13 സെന്റിൽ വീടുപണി തുടങ്ങിയപ്പോൾതന്നെ മരങ്ങൾ വെട്ടിമാറ്റില്ല എന്നു തീരുമാനിച്ചിരുന്നു. മുറ്റത്തുണ്ടായിരുന്ന തെങ്ങ് വരെ സംരക്ഷിച്ചുകൊണ്ടാണ് സമകാലിക ശൈലിയിൽ വീട് പണിതത്. പുൽത്തകിടിക്കിടയിൽ കരിങ്കല്ലു പാകി നടപ്പാത വേർതിരിച്ചു. ബെയ്ജ് നിറമാണ് പുറംഭിത്തികളിൽ നൽകിയത്. ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് വേർതിരിവ് നൽകുന്നു. വീടിനും ചുറ്റും പച്ചപ്പിന്റെ ചെറിയ തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. മുറികളിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കുംവിധം ജാലകങ്ങളും നൽകി.

green-home-living

കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങൾ വേണം എന്നതായിരുന്നു ഞങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനം. അതിനായി ഇടച്ചുവരുകൾ ഒഴിവാക്കി. തുറസായ ശൈലിയിൽ ഇടങ്ങൾ ഒരുക്കി.  ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2755 ചതുരശ്രയടിയിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്.  ഇടങ്ങളെ വേർതിരിച്ചിരിക്കുന്നത് ലൈറ്റിങ്, ഫ്ളോറിങ്, പെയിന്റിങ് എന്നിവയിലൂടെയാണ്.

green-home-prayer

ലിവിങ്, ഡൈനിങ് ഏരിയകൾക്ക് മധ്യത്തിലായി പ്രെയർ ഏരിയ. ഇവിടെ ചുവരിൽ വുഡൻ പാനലിങ് നൽകി ഇടം വേർതിരിച്ചു. പ്രെയർ ഏരിയയ്ക്ക് സമീപം കോർട്യാർഡ് നൽകി. വീടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കുന്നതിൽ ഇതും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സി എൻ സി കട്ടിങ് ബോർഡു കൊണ്ടാണ് ഗോവണിയുടെ കൈവരികൾ ഒരുക്കിയത്. 

green-home-dine

ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ഊണുമേശയോട് ചേർന്നുള്ള ഭിത്തി വോൾപേപ്പർ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ സ്റ്റോറേജിനായി ഒരു ഭിത്തി വേർതിരിച്ചത് ശ്രദ്ധേയമാണ്.

green-home-bed

സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഹെഡ്ബോർഡിനോട് ചേർന്ന ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഡ്രസിങ് സ്‌പേസ്, വാഡ്രോബ് എന്നിവയും ഒരുക്കി.

green-home-exterior

മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യം വീടിനകത്തേക്കും പോസിറ്റീവ് എനർജി പകരുന്നു.

Project Facts

Location- Mala, Thrissur

Area- 2755 SFT

Plot- 13 cent

Owner- Baby

Designer- Anoop Francis

Legacy Design Studio

Mob- 9605 005 228

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com