sections
MORE

സാധാരണക്കാർക്കുള്ള മികച്ച മാതൃകയാണ് ഈ വീട്; ചെലവ് 13 ലക്ഷം! പ്ലാൻ

13-lakh-home-ramanilayam
SHARE

ഗൃഹനാഥൻ ഭാസ്കരന് കൃഷിയോടുള്ള താൽപര്യമാണ് കണ്ണൂർ പയ്യന്നൂരിലെ പെരളത്ത് നാടൻ ശൈലിയിലൊരു വീട് പണിയുവാൻ കാരണമായത്. കൃഷി നോക്കിനടത്തുവാനുള്ള സൗകര്യം കണക്കിലെടുത്തു കൊണ്ട് ആ പ്ലോട്ടിൽ തന്നെയാണ് വീടൊരുക്കിയത്. ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും നിറഞ്ഞാടുന്ന രാമനിലയം എന്ന വീട് കേരളീയ ഭാവമാണ് കൈവരിച്ചിരിക്കുന്നത്. പുറം തേക്കാത്ത ഭിത്തിയും ചരിഞ്ഞ മേൽക്കൂരയും മുഖപ്പും കേരളീയ ശൈലി നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. പുറം കാഴ്ച്ചയിൽ പരമ്പരാഗത ശൈലിയാണെങ്കിലും അകത്തളങ്ങളിൽ ലളിതമായ രീതിയാണ് പിൻതുടരുന്നത്. ചുരുങ്ങിയ ബഡ്ജറ്റിൽ 800 SFT വിസ്തൃതിയിലാണ് വീട് നിർമ്മിച്ചത്. പ്രാഥമിക സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകി വീട് ഡിസൈൻ ചെയ്തത് പ്രവേഗ അസോസിയേറ്റ്സിലെ എൻജിനീയർ വൈശാഖ് ആണ്.  

ramanilayam-sitout

ചെലവ് ചുരുങ്ങിയ വീട് എന്ന വീട്ടുകാരുടെ ആവശ്യം കണക്കിലെടുത്തു കോൺക്രീറ്റ് പരമാവധി ഒഴിവാക്കി കൊണ്ടുള്ള ഡിസൈനാണ് അവലംബിച്ചത്. ലിവിങ്ങ്, ഡൈനിങ്ങ്, കിച്ചൻ, ബെഡ്റൂം എന്നിവ ക്രമീകരിച്ചു. മലബാർ ഭാഗത്ത് കൂടുതലായി ഉപയോഗിക്കുന്ന ചെങ്കല്ല് (Laterite Stone) കടഞ്ഞെടുത്താണ് മുൻവശത്തുള്ള തൂണുകൾ തയ്യാറാക്കിയത്. എംഎസ് സ്റ്റീൽ കൊണ്ട് ട്രസ് വർക്ക് ചെയ്ത് മാഗ്ലൂർ ക്ലേ ടൈലുകൾ ഒട്ടിച്ചു. ഒാടുകൾക്കും ചുമരുകൾക്കും നിറം നൽകാതെ ക്ലിയർ കോട്ട് പൂശി. 

ഗ്രാനൈറ്റ് കൊണ്ടുള്ള ഇരിപ്പിട സൗകര്യമാണ് മുൻവശത്ത് ഒരുക്കിയത്. പ്രധാനവാതിൽ തേക്കിലും മറ്റുള്ള വാതിലും ജനാലകളുമെല്ലാം റെഡിമെയ്ഡായി വാങ്ങുകയും ചെയ്തു. അത്യാവശ്യം വേണ്ട ഫർണീച്ചറുകൾ മാത്രമാണ് അകത്തളങ്ങളിൽ സജ്ജീകരിച്ചിട്ടുള്ളത്. ലിവിങ്ങിലും ഡൈനിങ്ങിലും ജിപ്സം ഫാൾസ് സീലിങ്ങ് ചെയ്തു. ലിവിങ്ങിൽ നിന്ന് മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ജിപ്സം വർക്ക് ചെയ്ത് ടെക്സ്ചർ പെയിന്റ് നൽകി. 

ramanilayam-living

ഗുണനിലവാരത്തിൽ ഒട്ടും കുറവ് വരുത്താതെ നല്ലയിനം ഉൽപന്നങ്ങളാണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. പൂമുഖത്തും അടുക്കളയിലും ഇളം നിറങ്ങളാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചത്. എൽ ഷേപ്പിലുള്ള കിച്ചൻ കൗണ്ടർടോപ്പിന് ഗ്രാനൈറ്റും ക്യാബിനറ്റുകൾക്ക് അലുമിനിയം ഫാബ്രിക്കേഷനും നൽകി. 

ramanilayam-kitchen

കൃത്യമായ പ്ലാനിങ്ങ് ഉള്ളതിനാൽ സമയബന്ധിതമായി തന്നെ വീട് നിർമ്മാണം പൂർത്തീകരിച്ചു. വീട് രൂപകല്പന ചെയ്യുമ്പോൾ തന്നെ വെളിച്ചത്തിന്റെ സ്രോതസ്സ് കണ്ടെത്തി ശരിയായി ക്രമീകരിച്ചു. അതിനാൽ അകത്തളങ്ങളിൽ കാറ്റും വെളിച്ചവും സുലഭമായി എത്തുന്നു.  ഗൃഹനാഥന്റെ സ്വപ്നസാക്ഷാത്കാരമായ രാമനിലയം എന്ന വീട് അവധിക്കാലം ആസ്വദിക്കുവാനും കൃഷി നോക്കിനടത്തുവാനുമുള്ള വസതിയായി മാറിയിരിക്കുന്നു.  സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 13 ലക്ഷം രൂപയിൽ ഒതുക്കാനും കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ചെലവ് ചുരുക്കിയതിങ്ങനെ 

  • പ്രാദേശികമായി ലഭ്യമാകുന്ന ചെങ്കല്ല് ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. 
  • ഭാവിയിൽ മുകളിലേക്ക് നില കൂട്ടിയെടുക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ലാറ്ററൈറ്റ് സ്റ്റോൺ കൊണ്ട് തന്നെ അടിത്തറയും കെട്ടി. 
  • പ്ലാസ്റ്ററിങ്ങ് ചെയ്യാത്ത പുറം ചുമരുകൾക്ക് സ്വാഭാവിക നിറം കൈവരാൻ ചുവന്ന മണ്ണ് കൊണ്ട് പോയിന്റ് ചെയ്തു. 
  • 65 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു പാകിയത്. 
ramanilayam-plan

Project Facts

Location- Payyannur, Kannur

Area- 800 Sqft

Plot- 60 Cents

Owner- P. Bhaskaran

Designer- Er. Vysakh

Prvega Associates, Kannur

Ph: 9447734216

Cost- 13 Lakhs

Completion year- 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA