ADVERTISEMENT
before
പഴയ വീട്

വീടു പണിയുമ്പോഴും പുതുക്കിപ്പണിഞ്ഞു കഴിയുമ്പോഴും ഭൂരിഭാഗം മലയാളികളും ചെയ്യുന്നത് മുറ്റത്തുള്ള മരങ്ങൾ എല്ലാം വെട്ടിക്കളഞ്ഞു, മുറ്റം ടൈൽസ് വിരിക്കുന്നതാണ്. എന്നാൽ അധികം പൊളിച്ചു പണികളില്ലാതെ, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് പുതുക്കിപ്പണിത വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

എന്റെ പേര് പ്രമോദ്. 25 വർഷത്തോളം പഴക്കമുള്ള വീടിനെ പുതിയ കാലത്തിനോട് ചേരുന്ന വിധം മാറ്റിയെടുക്കണം എന്നുതോന്നി. കാറ്റും വെളിച്ചവും കടക്കാത്തതിന്റെ പോരായ്മയും പരിഹരിക്കണമായിരുന്നു. ഇതിനെല്ലാം പുറമെ ചെലവും കൈപ്പിടിയിൽ ഒതുക്കണമായിരുന്നു. ഡിസൈനർ പിഎം സലീമാണ് ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി വീടിനെ രൂപമാറ്റം വരുത്തിയത്. 

renovated-home-valanchery-living

പുറംഭിത്തിയിൽ അധികം പൊളിക്കലുകൾ നടത്തിയില്ല. ആദ്യ കാഴ്ചയിൽ തന്നെ കൗതുകം തോന്നുന്ന നിറങ്ങൾ പുറംഭിത്തിയിൽ നൽകാൻ ശ്രദ്ധിച്ചു. ഗ്രീൻ, മിലിട്ടറി ഗ്രീൻ, ടെറാക്കോട്ട ഫിനിഷിലാണ് പുറംകാഴ്ച. ഷോ വാളും ബ്രിക് സ്റ്റോൺ ക്ലാഡിങ്ങും പുറംകാഴ്ചയ്ക്ക് ഭംഗി പകരുന്നു. പ്ലോട്ടിലെ മരങ്ങൾ സംരക്ഷിച്ചതും മുറ്റം ഇന്റർലോക്ക് ചെയ്യാഞ്ഞതും വീടിനുചുറ്റും സുഖകരമായ കാലാവസ്ഥ നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു.

അകത്തളങ്ങളിലെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഏകദേശം 100 ചതുരശ്രയടി മാത്രമേ പുതിയതായി കൂട്ടിച്ചേർക്കേണ്ടി വന്നുള്ളൂ. സ്വീകരണമുറി, ഊണുമുറി, മോഡുലാർ കിച്ചൻ, വർക്കേരിയ, താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ, പാർട്ടി സ്‌പേസായി മാറ്റാവുന്ന ഓപ്പൺ ടെറസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

മാറ്റങ്ങൾ 

വീടിനു മുൻവശത്തായി കാർപോർച്ച് കൂട്ടിച്ചേർത്തു.

renovated-home-valanchery-dine

മൊസൈക്കും റെഡ്ഓക്സൈഡും വിരിച്ചിരുന്ന തറ മാറ്റി 80X100 മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകൾ വിരിച്ചു.  

നടുക്കുള്ള ഭിത്തി മാറ്റി ലിവിങ്- ഡൈനിങ് ഹാൾ ആക്കിമാറ്റി. വാഷ് ഏരിയ കൂട്ടിച്ചേർത്തു.

renovated-home-valanchery-hall

പഴയ ഗോവണിക്കുപകരം സ്ക്വയർ പൈപ്പും ഗ്ലാസും ഉപയോഗിച്ച് പുതിയ ഗോവണി നൽകി.

renovated-home-valanchery-balcony

പഴയ ബാൽക്കണി അടച്ചു മുറിയാക്കി മാറ്റി. പകരം വശത്തു പുതിയ സ്ക്വയർ പൈപ്പും ഗ്ലാസും ഉപയോഗിച്ച് പുതിയ ബാൽക്കണി പണിതു.

renovated-home-valanchery-bed

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം കൂട്ടിച്ചേർത്തു. സ്റ്റോറേജിന്‌ വാഡ്രോബ് സൗകര്യം നൽകി.

renovated-home-valanchery-kitchen

പഴയ അടുക്കള ഇരുന്ന ഭാഗം ഊണുമുറിയാക്കി മാറ്റി. പഴയ വർക് ഏരിയ നിന്ന സ്ഥലം മോഡുലാർ കിച്ചനാക്കി മാറ്റി. ഒപ്പം വർക്കേരിയയും കൂട്ടിച്ചേർത്തു. മൾട്ടിവുഡ് കൊണ്ട് കബോർഡുകൾ നൽകി.

renovated-home-valanchery-court

സ്വീകരണമുറിയിൽ മൈക്ക ഫിനിഷിൽ ടിവി യൂണിറ്റ് നൽകി. പഴയ സോഫ പോളിഷ് ചെയ്തെടുത്തു. ഡൈനിങ് ഹാളിൽ ഭിത്തി വേർതിരിച്ചു പൂജാമുറി ഒരുക്കി. ഇതിനു സമീപം ചെറിയ കോർട്യാർഡ് ക്രമീകരിച്ചു. ഇതിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. കിടപ്പുമുറികളിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. ക്രോസ് വെന്റിലേഷൻ ക്ലിയർ ആക്കിയതോടെ വീടിനുള്ളിൽ വായുസഞ്ചാരം സുഗമമായി. ഒപ്പം അകത്തളങ്ങൾ കൂടുതൽ പ്രകാശമാനവുമായി.

before-after

സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 25 ലക്ഷം രൂപയ്ക്ക് കെട്ടിലും മട്ടിലും പുതുമയുള്ള വീട് സഫലമായി.

Project Facts

Location- Valanchery, Malappuram

Plot- 40 cent

Area- 2500 SFT

Owner- Pramod Aloor

Designer- Salim P M

AS Design Forum, Malappuram

Mob- 9656211689

ചിത്രങ്ങൾ- അജീബ് കോമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com