4.75 സെന്റ്, മിഡിൽ ക്ലാസ് ഫാമിലി; ഇതിലും മികച്ച വീട് സങ്കൽപിക്കാനാകുമോ!

4-cent-home-elevation
SHARE

സ്ഥലപരിമിതിയിൽ നിന്നുകൊണ്ടു മനസ്സിനിഷ്ടപ്പെട്ട വീട്, പണിതീർത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി ലിനുരാജും കുടുംബവും. 

4.75 സെന്റിൽ 3000 സ്ക്വയർഫീറ്റിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, ഹോംതിയറ്റർ, ബാർ കൗണ്ടർ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ 4 കിടപ്പുമുറികൾ, ഇന്റേണൽ കോർട്ട്യാർഡ് എന്നിങ്ങനെ ഒരു മിഡിൽ ക്ലാസ് ഫാമിലിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പ്രൗഢഗംഭീരമായി ഒരുക്കിയത് എസ് ഡി സി ആർക്കിടെക്റ്റ്സിലെ ഡിസൈനറായ രാധാകൃഷ്ണനാണ്.

4-cent-home-exterior

പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിൽ ഡിസൈൻ ചെയ്ത എലവേഷൻ. സ്റ്റോൺ ക്ലാഡിങ്ങും, ലൂവറുകളും പുറംകാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.

4-cent-home-view

തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ പാർട്ടീഷനുകള്‍ ഒഴിവാക്കി ഡിസൈൻ െചയ്തു. അതിനാൽ അകത്തളങ്ങൾ വിശാലമാണ്. കണ്ണിന് അലോസരമാകാതെ ന്യൂട്രൽ നിറങ്ങൾ മാത്രമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്. 

4-cent-home-living

ഇന്റേണൽ കോർട്യാർഡാണ്‌ ഹൈലൈറ്റ്. സ്കൈലൈറ്റിൽ നിന്ന് നേരിട്ടെത്തുന്ന സൂര്യപ്രകാശവും, ഡൈനിങ് സ്പേസിലെ ഡോർ കം വിന്റോയിലൂടെ എത്തുന്ന കാറ്റും വെളിച്ചവും ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും കിച്ചനിലും സദാ കുളിർമ്മ നില നിർത്തുന്നു.  

4-cent-home-dine

സ്റ്റെയർകേസിനു താഴെയും പച്ചപ്പിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന കോർട്യാർഡിന് സ്ഥാനം നൽകി. ഗ്ലാസും വുഡും ആണ് സ്റ്റെയർകേസിന് ഉപയോഗിച്ചിട്ടുള്ളത്. ലൈറ്റ് ഫിറ്റിങ്ങുകളും ഹാങ്ങിങ് ലൈറ്റുകളും ഇന്റീരിയറിന്റെ മനോഹാരിത  കൂട്ടുന്നു. തടിപ്പണികൾക്കെല്ലാം അലുമിനിയം കോംപോസിറ്റ് പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. 

4-cent-home-stair

അലങ്കാരങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് സ്വച്ഛത നിറയും വിധമാണ് എല്ലാം ബെഡ്റൂമുകളും. വാർഡ്രോബും ഡ്രസിങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. മുറികളിലെ നീളൻ ജനാലകൾ വെളിച്ചത്തിനൊപ്പം ശുദ്ധവായുവും ഉള്ളിലേക്കെത്തിക്കുന്നു.

4-cent-home-bed

വുഡൻ ഫിനിഷിങ്ങിന്റെ ചന്തമാണ് അടുക്കളയെ മനോഹരമാക്കുന്നത്. കോഫി ടേബിളിനും ഇവിടെത്തന്നെ സ്ഥാനം നൽകി. ആവശ്യത്തിന് സ്റ്റോറേജ് യൂണിറ്റുകളും ഉൾച്ചേർത്തിട്ടുണ്ട്. കൗണ്ടർ ടോപ്പിന് നാനോവൈറ്റാണ് ഉപയോഗിച്ചിട്ടുള്ളത്.

4-cent-home-kitchen

ഇടത്തരം കുടുംബത്തിന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ സ്ഥലപരിമിതി പ്രശ്നമല്ല എന്നു തെളിയിക്കുകയാണ് ഈ സ്വപ്നഭവനം.

Project Facts

ക്ലൈന്റ് – ലിനു രാജ്

സ്ഥലം – തിരുവനന്തപുരം

പ്ലോട്ട് – 4.75 സെന്റ്

വിസ്തീർണം – 3000 sqft

പണി പൂർത്തിയായ വർഷം – 2019

‍ഡിസൈൻ – എസ് ഡി സി ആർക്കിടെക്റ്റ്സ്, തിരുവനന്തപുരം

nrks2003@gmail.com 

Ph – 0471 2363110, 9447206623

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA