'ഗൾഫിൽ കാത്തിരുന്നത് 4 വർഷം, ഒരു പ്രവാസിക്കേ ഈ സന്തോഷം മനസ്സിലാവുകയുളളൂ'!

nri-home-palakkad-elevation
SHARE

എന്റെ പേര് ഫസൽ. ദുബായിൽ അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്നു. കല്യാണം കഴിക്കുന്നതിനു മുന്നേ സ്വന്തമായി വീട് വേണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. പക്ഷേ സമയമായപ്പോൾ വീട് എന്നെ തേടിവന്നു. പാലക്കാട് ജില്ലയിലെ ആലൂർ എന്ന സ്ഥലത്താണ് എന്റെ പുതിയ വീട്. തറവാട് പൊളിച്ചു 8 സെന്റ് സ്ഥലത്താണ് ഈ വീട് വച്ചത്. വീതി കുറവായ സ്ഥലമായതിനാൽ ആദ്യമൊന്നും അവിടെ വീടുവയ്ക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു. പിന്നെ ഉപ്പാടെ നിർബന്ധവും കണ്ണായ സ്ഥലവും തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചു. ഉപ്പാക്ക് രണ്ട് വീട് പണികഴിപ്പിച്ച പരിചയം ഉള്ളതുകൊണ്ട് ടെൻഷൻ ഇല്ലാതെ ചെലവ് ചുരുക്കി ചെയ്യാൻ കഴിഞ്ഞു. കൂട്ടുകാരായ കൂറ്റനാട് വൈറ്റ് വിങ്ങിലെ റിയാസും ഷാഹുലും ആണ് പ്ലാൻ വരച്ചതും എലിവേഷൻ തയാറാക്കി തന്നതും. തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നതും ഇവരാണ്. 

നിർമാണസാമഗ്രികൾ വാങ്ങാൻ ഞാനും ഉപ്പയും കൂടി നിരവധി കടകൾ കയറിയിറങ്ങി. കുറഞ്ഞ വിലയ്ക്ക് മെച്ചപ്പെട്ട ഗുണനിലവാരമുള്ള സാധനങ്ങൾ നോക്കി എടുത്തു. ഒട്ടുമിക്ക സാധനങ്ങളും റെഡി ക്യാഷ് കൊടുത്തു മൊത്തക്കച്ചവടക്കാരിൽ നിന്നും വാങ്ങി. അല്ലാത്തത് പരമാവധി വിലപേശി മേടിച്ചു. അത് കാരണം തുടക്കം മുതൽ ചെലവ് നമ്മുടെ ബജറ്റിൽ ഒതുക്കാൻ കഴിഞ്ഞു. ഓരോ വർക്കും ഘട്ടം ഘട്ടമായി ഓരോ ടീമിനും കൂലിക്ക് കരാർകൊടുത്തു.

nri-home-palakkad-stair

കാർ പോർച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, 5 കിടപ്പുമുറി അടക്കം 2400 ചതുരശ്ര അടിയിൽ ഒതുക്കി. വീടിന്റെ ഇന്റീരിയൽ ഡിസൈൻ ചെയ്തത് വൈറ്റ് വിങ്ങിലെ ഷാഹുൽ തന്നെയായിരുന്നു. അതിൽ ചില മാറ്റങ്ങൾ വരുത്തി, സാധനങ്ങൾ വാങ്ങി, പണിക്കാരെ കണ്ടെത്തി, സ്വന്തമായി തന്നെ പണിചെയ്തു. അതുകാരണം ചെറിയ ഒരു സംഖ്യയ്ക്ക് അകത്തളം മനോഹരമാക്കാൻ കഴിഞ്ഞു. കൂടെ ആർട്ടിസ്റ്റ് സുബൈർക്കാടെ ഉപദേശവും കൂടി ആയപ്പോൾ സൂപ്പറായി .

nri-home-palakkad-interiors

താഴത്തെ നില ഗ്രാനൈറ്റാക്കി. അതിനായി കൂട്ടുകാരുമായി ജിഗിനിയിൽ പോയി സാധനം വാങ്ങി. കുറേ സാധനങ്ങൾ ദുബായിൽ നിന്നും വാങ്ങി. ഫാമിലി കൂടെ ഉള്ളത് കൊണ്ട് വളരെ സുഗമായ അതെല്ലാം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു.

nri-home-palakkad-dine

മൊത്തത്തിൽ ഒരു വുഡൻ ടച്ച് ഉണ്ടാക്കാൻ ശ്രദ്ധിച്ചു. അത് ഭാര്യയുമായി ദുബായ് ലാമർ കാണാൻ പോയപ്പോൾ ഉദിച്ച ഒരു ആശയമായിരുന്നു. അതിനായി സിറ്റ്ഔട്ടിലും കോണിപ്പടികളിലും വുഡൻ ടൈൽ വിരിച്ചു. ഗോവണിയുടെ കൈവരികൾ മഹാഗണിയിൽ പണിതു തേക്ക് കളർ പോളിഷ് ചെയ്തു.

nri-home-palakkad-kitchen

കോണിയുടെ മുകളിൽ വലിയ പർഗോളകൾ കൊടുത്തതുകാരണം ഡൈനിങ് ഹാളിൽ നല്ല വെളിച്ചം ഉണ്ട്. പ്രധാന വാതിൽ തേക്കിലും ബാക്കി പ്ലാവിലും ചെയ്തു. 4 കൊല്ലം എടുത്തു പണി പൂർത്തീകരിക്കാൻ. നാട്ടിൽ ലീവിന് വരുമ്പോൾ പൂർണമായും ഒരു പണിക്കാരനെ പോലെ ഓടിനടന്നു എല്ലാം ചെയ്യിച്ചു. അതുകൊണ്ടുതന്നെ ഇപ്പോൾ വീട്ടിൽ അന്തിയുറങ്ങുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും ഒന്നുവേറെതന്നെയാണ്. ഒരുപക്ഷേ മറ്റൊരു പ്രവാസിക്കുമാത്രമേ ആ സന്തോഷം പൂർണമായി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ..

nri-home-palakkad

Project Facts

Location- Aloor, Palakkad

Plot- 8 cents

Area- 2400 SFT

Owner- MT Fasal

Mob- 0071503436200(gulf)

+91 6235 565 454

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA