ADVERTISEMENT
old-house-vadakara
പഴയ വീട്

കോഴിക്കോട് വടകരയ്ക്കടുത്ത് തൂണേരി എന്ന സ്ഥലത്താണ് യൂസഫിന്റെ വീട്. മകന്റെ വിവാഹത്തോട് അനുബന്ധിച്ചാണ് കാലഹരണപ്പെട്ട ശൈലിയിലുള്ള ഇരുനില വീടിനു പുതുമോടി നൽകാൻ ഉടമസ്ഥൻ തീരുമാനിക്കുന്നത്. അധികം പൊളിക്കലുകൾ ഇല്ലാതെയുള്ള രൂപമാറ്റമാണ് നടത്തിയത്.

renovated-house-vadakara-exterior

ഭിത്തികളുടെയും മുറികളുടെയും പുനർക്രമീകരണത്തിലൂടെയാണ് അകത്തളങ്ങൾ നവീകരിച്ചത്. അനാവശ്യ ചുവരുകൾ എടുത്തുകളഞ്ഞ് സെമി ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. 

  

മാറ്റങ്ങൾ

renovated-house-vadakara-living

പോർച്ചും സിറ്റൗട്ടും മുന്നിലേക്ക് നീട്ടിയെടുത്തു. പുറംഭിത്തിയിൽ ഷോവോൾ നൽകി.

ഡ്രൈവ് വേ ഇന്റർലോക്ക് ചെയ്തു. ലാൻഡ്സ്കേപ്പിൽ മെക്സിക്കൻ ഗ്രാസ് വിരിച്ചു.

renovated-house-vadakara-dine

ഗ്രാനൈറ്റ് മാറ്റി മാർബിൾ വിരിച്ചു. ജിപ്സം ഫോൾസ് സീലിങ്, എൽഇഡി ലൈറ്റുകൾ നൽകി അകത്തളം പ്രസന്നമാക്കി.

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിങ്ങും ഒരുക്കിയത്. റോമൻ ബ്ലൈൻഡുകൾ ജനാലകൾക്ക് അഴക് പകരുന്നു.

renovated-house-vadakara-bed

കിടപ്പുമുറികളിൽ വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവ നൽകി.

മോഡുലാർ ശൈലിയിൽ പുതിയ അടുക്കള കൂട്ടിച്ചേർത്തു. സമീപം വർക്ഏരിയയും നൽകി.

വീടിന്റെ വെള്ള നിറത്തിനു വേർതിരിവ് നൽകുന്നത് കടുംപച്ച നിറത്തിലുള്ള ഷോ വോൾ ആണ്. ക്രോസ് വെന്റിലേഷൻ നൽകിയതോടെ ചൂടിനും കാര്യമായ കുറവ് വന്നു. കൂട്ടിച്ചേർക്കലുകളും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും ചുറ്റുമതിലും സഹിതം 25 ലക്ഷം രൂപയ്ക്ക് പുതുമണവാളനെപ്പോലെ വീട് ഒരുങ്ങി.

Project Facts

Location- Thuneri, Calicut

Area- 2800 SFT

Owner- Yusuf

Designers- Ajmal Abdulla PV, Ashar NK, Muhamed Ajmal

Zherow Architects, Vadakara

Mob- 7012951181,9633033767

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com