ADVERTISEMENT

സമ്മിശ്ര ഭംഗിയിലുള്ള ഒരു വീട്. അച്ഛന് പഴമയോടാണ് താൽപര്യം. മകന് അൽപം കൺടെംപ്രറി ശൈലിയൊക്കെയാവാം എന്ന നിലപാടും. 4000 സ്ക്വയർഫീറ്റിൽ താഴെ 5 ബെഡ്റൂമുകളോട് കൂടിയ ഒരു വീട്. അതും വാസ്തുവിന്റെ എല്ലാ തത്ത്വങ്ങളും പാലിച്ചുകൊണ്ടാവണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇത്തരം ആവശ്യങ്ങളുമായാണ് ഏലിയാസ് സമീപിച്ചത് കാഡ് ആർടെക്കിലെ പ്രിൻസിപ്പൽ ഡിസൈനറായ അനൂപിനെയാണ്. അങ്ങനെ വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ കേട്ടശേഷം അനൂപ് പ്ലാൻ തയ്യാറാക്കുകയും അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. 

അത്താണി ജംഗ്ഷൻ ഹൈവേയിൽ നിന്നും 100 മീറ്റർ ഉള്ളിലേക്ക് മാറിയാണ് വീട് സ്ഥിതി ചെയ്യുന്നത്. ടൗണിനോട് ചേ‍ർന്നാണെങ്കിലും ഗ്രാമഭംഗി നിറഞ്ഞ സ്ഥലമാണ്. 15 സെന്റ് പ്ലോട്ടിൽ 3977 സ്ക്വയർഫീറ്റിലാണ് വീടുള്ളത്. കൊളോണിയൽ ശൈലിയുടെയും പരമ്പരാഗത ശൈലിയുടെയും മിശ്രണത്തിലാണ് എലിവേഷൻ ഒരുക്കിയിട്ടുള്ളത്. റൂഫിങ് രീതിയാണ് എലിവേഷന്റെ ഭംഗി. 25 വർഷം ഈടു നിൽക്കുന്ന പെയിന്റിങ് ആവശ്യമില്ലാത്ത റൂഫിങ് ടൈലാണ് ഉപയോഗിച്ചിട്ടുള്ളത്.

fusion-home-athani-balcony

ലിവിങ്, ‍‍‍ഡൈനിങ്, കിച്ചൻ 5 കിടപ്പ് മുറികൾ എന്നിങ്ങനെയാണ് ‘ഉൾവശങ്ങ’ളെ വിന്യസിച്ചിട്ടുള്ളത്. വീടിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി വൃത്താകൃതിയിൽ നൽകിയിരിക്കുന്ന സ്റ്റെയർകേസാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. സ്റ്റീലും, വിലകൂടിയതരം ഗ്ലാസ്സുമാണ് സ്റ്റെയറിന് ഉപയോഗിച്ചിട്ടുള്ളത്. ഇത് വീട്ടുടമസ്ഥന്റെ പ്രത്യേക താൽപര്യാർത്ഥം വാസ്തുവിലൂന്നി ഡിസൈൻ ചെയ്തതാണ്. 

fusion-home-athani-formal

ഗുണനിലവാരവും ഭംഗിയും ഉള്ള മെറ്റീരിയലുകളുടെ തിരഞ്ഞടുപ്പും ക്രമീകരണവും ഉൾത്തളങ്ങളിൽ നമുക്ക് കാണാം. ഇന്റീരിയറിലെ തടിപ്പണികൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പാർട്ടീഷനും, സീലിങ്ങിനും, പാനലിങ്ങിനുമെല്ലാം തടി ഉപയോഗിച്ചത് പഴമയോട് നീതി പുലർത്തുന്നതിനു വേണ്ടിയാണ്. 

fusion-home-athani-living

കൃത്യമായ അഴകളവുകൾക്കനുസരിച്ച് സൈറ്റിൽ തന്നെ ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചറുകളാണ് ഇന്റീരിയറിൽ വിന്യസിച്ചിട്ടുള്ളത്. വീട്ടുടമസ്ഥന്റെ മനസ്സിനിണങ്ങിയ രീതിയിൽ ഓരോ ഇടവും ക്രമീകരിക്കാനായി എന്ന് വീടിന്റെ ഡിസൈനറായ അനൂപ് പറയുന്നു. 

fusion-home-athani-dine

വളരെ ലളിതവും സുന്ദരവുമായ ഡിസൈൻ നയമാണ് 5 കിടപ്പുമുറികൾക്കും സ്വീകരിച്ചിട്ടുള്ളത്. സ്വസ്ഥമായി കിടന്നുറങ്ങുക എന്നതിനപ്പുറം യാതൊരുവിധ അലങ്കാരപ്പണികൾക്കോ കൂട്ടിയിണക്കലുകൾക്കോ കിടപ്പുമുറികളിൽ സ്ഥാനം കൊടുത്തിട്ടില്ല. 

fusion-home-athani-hall

സ്റ്റെയർകേസ് കയറി മുകളിലെത്തിയാല്‍ ആദ്യം കണ്ണിലുടക്കുക അപ്പർ ലിവിങ്ങിൽ ആർച്ച് ആകൃതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന സീലിങ്ങാണ്. 

fusion-home-athani-bed

മോഡുലാർ കിച്ചനാണിവിടെ. കൗണ്ടർ ടോപ്പിന് എളുപ്പം വൃത്തിയാക്കാനും കറപിടിക്കാതിരിക്കാനുമായി ഗ്രാനൈറ്റ് ഉപയോഗിച്ചിട്ടുള്ളത്. ഷട്ടറുകളെല്ലാം മൾട്ടിവുഡിലാണ്. കിച്ചനോട് ചേർത്തുതന്നെ ഒരു വർക്ക് ഏരിയയും കൊടുത്തിട്ടുണ്ട്. 

fusion-home-athani-upper-hall

വീട്ടുകാരുടെ മനസ്സറിഞ്ഞ് പൂർണ തൃപ്തിയോടെ, ഉദ്ദേശിച്ച ബജറ്റിൽ പണി തീർത്തു കൊടുക്കാനാവുകഎന്നത് ഒരു ശിൽപിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഓരോ പ്രോജക്ടിനെയും സമീപിക്കുമ്പോൾ മുൻഗണന കൊടുക്കുന്നതും ഈ ഒരു കാര്യത്തിനാകണം. വീടിന്റെ ഡിസൈനറായ അനൂപ് പറയുന്നു. 

Project Facts

fusion-home-athani-night

സ്ഥലം : നെടുമ്പാശ്ശേരി, അത്താണി

പ്ലോട്ട് : 15 സെന്റ്

വിസ്തീർണം : 3977 SFT

ഉടമസ്ഥൻ : ഏലിയാസ് T J

ഡിസൈൻ : ‍ഡോ. അനൂപ് കെജി

കാഡ് ആർടെക്,   അങ്കമാലി              

ഫോൺ : 9037979660

പണി പൂർത്തീകരിച്ച വര്‍ഷം : 2019    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com