sections
MORE

'നാട്ടിൽ ഇല്ലെങ്കിലും ഇത് ഞാൻ ഹൃദയം കൊണ്ട് പണിത വീട്'!

reader-home-alapuzha-yard
SHARE

വിദേശത്തിരുന്നു വീടുപണിതതിന്റെ വിശേഷങ്ങൾ പ്രവാസിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

എന്റെ പേര് ജേക്കബ്, ഖത്തറിൽ ജോലി ചെയ്യുന്നു. ഭാര്യ നിഷ ഹൗസ് വൈഫ് ആണ്. ഞങ്ങൾക്ക് രണ്ടു കുട്ടികൾ, എന്റെ അച്ഛൻ , അമ്മ എന്നിവരടങ്ങുന്നതാണ് കുടുംബം. ഞങ്ങളുടെ ദീർഘമായ പ്രവാസജീവിതത്തിലെ തീരാത്ത മോഹമായിരുന്നു സ്വന്തം നാട്ടിൽ ഒരു വീട്.  കുട്ടനാടിന്റെ ഹൃദയ ഭാഗമായ ചമ്പക്കുളത്തു വ്യത്യസ്തമായ ഒരു വീട്, എന്നാൽ കുട്ടനാടൻ തനിമ നഷ്ടപ്പെടരുത് താനും. അങ്ങനെ എനിക്കും ഭാര്യക്കും പൂർണ്ണ തൃപ്തിയായ വീടിന്റെ പ്ലാൻ എഞ്ചിനീയർ ജോമോൻ വരച്ചു തന്നു. രണ്ടു വർഷത്തെ ഗൃഹപാഠങ്ങൾക്കൊടുവിലാണ് ഒരു ഫൈനൽ പ്ലാൻ രൂപപ്പെട്ടത്. സമകാലിക ശൈലിയും കന്റെംപ്രറി ശൈലിയും കോർത്തിണക്കിയാണ് പ്ലാൻ തയാറാക്കിയത്.

reader-home-alapuzha

എന്റെ ഭാര്യ നിഷയും എന്റെ ചേട്ടൻ സജിയും മുഖേനയാണ് വീടുപണി പുരോഗമിച്ചത്. വാട്സാപ്പിലൂടെയായിരുന്നു ആശയവിനിമയം മുഴുവൻ. എന്റെ ആശയങ്ങൾ ഞാൻ പറഞ്ഞും ഫോട്ടോ അയച്ചും കൊടുത്തു. അത് അങ്ങനെ ഒരു വീടായി തീർന്നു. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2040 ചതുരശ്രയടിയിൽ ഒരുക്കിയത്.

കുട്ടനാട്ടിൽ ഒരു വീടിന്റെ ബജറ്റ് എന്നത് മറ്റു സ്ഥലത്തെ അപേക്ഷിച്ചു വളരെ കൂടുതലാണ്. കുട്ടനാട്ടിൽ മണ്ണിനു ഉറപ്പു കുറവായതിനാൽ ഫൗണ്ടേഷൻ നല്ല ബലമുള്ളതാവണം. അതിനാണ് ചെലവ് കൂടുന്നത്. കുട്ടനാട്ടിൽ വീട് നിർമിച്ചു പരിചയമുള്ള കോൺട്രാക്ടർ തോമസിനെയാണ് വീടുപണി ഏൽപ്പിച്ചത്. അത് അദ്ദേഹം വളരെ മനോഹരമായി നിർവഹിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ ഫൗണ്ടേഷൻ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്. ചൂടിന്റെ ആധിക്യം കുറയ്ക്കാൻ അയൽക്കാരനും സുഹൃത്തുമായ അന്തോണിച്ചനെ ട്രസ് വർക്ക് ഏൽപ്പിച്ചു. അതുകൂടി ചെയ്തതോടെ വീടിന്റെ ഭംഗി ഇരട്ടിച്ചു. അരമതിലും റോഡിൽനിന്നുള്ള വീടിന്റെ കാഴ്ചക്ക് ഭംഗി കൂട്ടുന്നു.

reader-home-alapuzha-side

കാറ്റും വെളിച്ചവും നന്നായി കയറി ഇറങ്ങണം എന്നതായിരുന്നു ഞങ്ങളുടെ മുഖ്യ ആവശ്യം. അതിനായി ഞെരുക്കം ഇല്ലാതെയാണ് അകത്തളങ്ങൾ  ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികൾക്ക് അറ്റാച്ഡ് ടോയ്‌ലെറ്റും സ്വകാര്യതയും പൂർണ്ണമായും നൽകിയിട്ടുണ്ട് .

ഒൻപതു മാസം കൊണ്ട്  പണി തീർക്കാനായി. വീടിന്റെ ഓരോ മുക്കും മൂലയും ഞങ്ങളുടെ ഇഷ്ട്പ്രകാരം ആണ്  പണികഴിപ്പിച്ചത് . അതിനാൽ തന്നെ വളരെ സന്തോഷം ഉണ്ട്. നമുക്കൊക്കെ ജീവിതത്തിൽ ഒരു വീട് മാത്രമേ നിർമിക്കാൻ പറ്റൂ അത് പൂർണമായും നമ്മുടെ ഇഷ്ടപ്രകാരം തന്നെ വേണം എന്നാണ് എനിക്ക് അനുഭവത്തിൽ നിന്നും പറയാനുള്ളത്.

Project Facts 

Location- Champakulam,Alappuzha 

Area- 2040 SFT 

Owner- Jacob Ayyamkary

Mobile: +918592055674 (Kerala, India)

Mobile: +974 66735334  (Doha,  Qatar)

Designer: Jomon

Contractor – Thomas Joseph

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA