ADVERTISEMENT

തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തുള്ള പഴയ വീട് പൊളിച്ചു കളഞ്ഞു പുതിയകാല സൗകര്യങ്ങളുള്ള ഒരു വീട് എന്നതായിരുന്നു നിയാസിന്റെയും സിൻസിയുടെയും ആവശ്യം. ചുവരുകൾ കൊണ്ട് ശ്വാസം മുട്ടിക്കാത്ത അകത്തളങ്ങൾ വേണം. വീട്ടുകാർക്ക് ഒത്തുചേരാൻ ഇടങ്ങൾ വേണം എന്നിവയായിരുന്നു മറ്റു ആവശ്യങ്ങൾ. ഇതെല്ലാം പരിഗണിച്ചു കൊണ്ട് മിനിമലിസ്റ്റിക് ശൈലിയിൽ വീട് രൂപകൽപന ചെയ്തത് ആർക്കിടെക്ട് മനുരാജ്, അർജുൻ ( i2a architects) എന്നിവരാണ്.  

minimal-house-thrissur

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

minimal-house-thrissur-living

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. അകത്തേക്ക് കയറുമ്പോൾ സ്വകാര്യത നൽകി ഫോർമൽ ലിവിങ് ക്രമീകരിച്ചു. അവിടെ നിന്നും പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവ അടങ്ങുന്ന ഹാളിലേക്കാണ്.

minimal-house-thrissur-dine

വലിയ ജനലുകളും വാതിലുകളും ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. തടിക്കു പകരം യുപിവിസി സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളും വാതിലുകളുമാണ് നൽകിയത്. പരമാവധി സ്ഥല ഉപയുക്തത നൽകിയാണ് ഇടങ്ങൾ ഒരുക്കിയത്. ഗോവണിയുടെ ആദ്യത്തെ ലാൻഡിങ്ങില്‍ സ്റ്റഡി ഏരിയയും പടികളുടെ താഴെ പ്രാർത്ഥനാ മുറിയും ക്രമീകരിച്ചത് ഒരുദാഹരണമാണ്. 

minimal-house-thrissur-stairs

രണ്ടു കോർട്യാർഡുകൾ അകത്തളത്തിൽ പച്ചപ്പ് നിറയ്ക്കുന്നു. വീട്ടിലെ ഏറ്റവും സജീവമായ ഇടം, കാർപോർച്ചിനും കിടപ്പു മുറിക്കും ഇടയിലെ മുറ്റത്തോടു േചർന്ന് ഒരുക്കിയ പാഷ്യോയാണ്. ഇവിടെ ഗ്രൗണ്ട് ലെവലിൽ നിന്നും ഉയർത്തി ഡെക്ക് സ്‌പേസ് ഒരുക്കി. കുട്ടികളുടെ പ്രിയപ്പെട്ട കളിസ്ഥലമാണിത്.

minimal-house-thrissur-patio

പഴയ വീട്ടിൽ വലിയ അടുക്കള ആയിരുന്നു. എന്നാൽ പുതിയകാലത്ത് പെരുമാറാൻ എളുപ്പത്തിൽ എല്ലാം കയ്യകലത്തിലുള്ള മിനി കിച്ചനാണ് ഗൃഹനാഥയ്ക്കു വേണ്ടി ഒരുക്കിയത്.

minimal-house-thrissur-stair

മുകളിലും താഴെയും രണ്ടു കിടപ്പുമുറികൾ വീതം ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറികളിലെ ജനാലകൾ ഉയരത്തിൽ നൽകിയതിനാൽ സ്വകാര്യതയ്ക്ക് വേണ്ടി എപ്പോഴും അടച്ചിടേണ്ട കാര്യവുമില്ല. നല്ല കാറ്റും വെളിച്ചവും അകത്തെത്തുകയും ചെയ്യും.

minimal-house-thrissur-bed

വീടിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന പോസിറ്റീവ് എനർജി തങ്ങളുടെ ജീവിതത്തിലും ശുഭകരമായ സ്വാധീനം ചെലുത്തുന്നു എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

 

Project facts

Location- Perinjanam, Thrissur

Area- 3200 SFT

Owner- Niyas

Architect- Manuraj CR

i2a Architects

Mob- 9746423078

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com