നാട്ടിൽ ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു...

utility-home-alapuzha
SHARE

വർഷങ്ങളായി പ്രവാസിയായ ആലപ്പുഴക്കാരൻ മുഹമ്മദ്‌ റഫീക്കിന് നാട്ടിൽ ഒരു വീട് എന്ന ആഗ്രഹം ഉണ്ടായപ്പോൾ ആണ് അദ്ദേഹം ഡിസൈനർ അനുരൂപിനെ സമീപിച്ചത്. പ്രത്യേകിച്ച് ഡിമാന്റുകൾ ഒന്നുമില്ലാതിരുന്ന ഉടമസ്ഥന് ഡിസൈനർ നിർദ്ദേശിച്ചത് രണ്ടുനില വീടിന്റെ ഗാഭീര്യം ഉള്ള ഒരു ഒറ്റനില വീട് ആയിരുന്നു. പല തട്ടുകളായി ഒരുക്കിയ ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ഹൈലൈറ്റ്. ഇതിനു മുകളിൽ കോൺക്രീറ്റ് റൂഫ് ടൈലുകൾ വിരിച്ചു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 2980 ചതുരശ്രയടിയിൽ ഒരുക്കിയത്. ആഡംബര നികുതി പരിധിയിൽ താഴെ വിസ്തീർണത്തിൽ ഒരുക്കിയെങ്കിലും അകത്തേക്ക് കയറിയാൽ അതിന്റെ ഇരട്ടി വിസ്തീർണം അനുഭവപ്പെടും.

utility-home-alapuzha-court

വിശാലമായ സിറ്റൗട്ടിൽ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ള സ്വീകരണമുറിയും വിശാലമാണ്. സ്വീകരണമുറിയെയും ഡൈനിങ്ങ് ഹാളിനെയും തമ്മിൽ വേർതിരിക്കുന്നത് വെളിച്ചവും ലൈറ്റും ആവശ്യത്തിന് ലഭ്യമാക്കുന്ന ഒരു കോർട്യാർഡ് ആണ്. ജിപ്സം ഫോൾസ് സീലിങ്ങിൽ എൽ ഇ ഡി ലൈറ്റുകൾ നൽകി അകത്തളത്തെ പ്രകാശമയമാക്കുന്നു. സിറ്റൗട്ടിൽ കറുത്ത നിറമുള്ള ഓക്സൈഡ് ഫ്ളോറിങ് നൽകി. മറ്റിടങ്ങളിൽ ഗ്രാനൈറ്റ് വിരിച്ചു.

utility-home-alapuzha-kitchen

ഊണുമേശയുടെ ഒരു വശത്തായി ബെഞ്ചും മറുവശത്ത് കസേരകളും നൽകി. വശത്തായി ക്രോക്കറി ഷെൽഫും പാൻട്രി കൗണ്ടറും നൽകി.

utility-home-alapuzha-dine

നാലു കിടപ്പുമുറിയിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. മറൈൻ പ്ലൈവുഡ് കൊണ്ടാണ് അടുക്കളയിലെ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി. ചെറിയ മുറ്റത്ത് അത്യാവശ്യം ചെടികളും ലാൻഡ്സ്കേപ്പിങ്ങും ചെയ്തിട്ടുണ്ട്.

utility-home-alapuzha-bed

Project Facts

Location- Alappuzha

Area- 2980 SFT

Owner: Muhammad Rafeeq

Designer: Anuroop Polleykkaran

AR Design Aleppey

Mob- 9400606060

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ