ADVERTISEMENT

പാലക്കാട് ജില്ലയിലെ ചാലിശ്ശേരി എന്ന ഗ്രാമപ്രദേശം. തികച്ചും ഗ്രാമാന്തരീക്ഷം. ചുറ്റും നിറയെ മരങ്ങളും പച്ചപ്പും. ഇടയ്ക്കിടെ വിരുന്നെത്തുന്ന മയിലുകൾ. ഇവിടെയാണ് മൊയ്തീന്റെയും കുടുംബത്തിന്റെയും വീട് സ്ഥിതി ചെയ്യുന്നത്. 30 സെന്റ് പ്ലോട്ടിൽ 6000 ചതുരശ്രയടിയാണ് വിസ്തീർണം. വീടിനകത്തും പുറത്തും കാഴ്ചഭംഗി ആവോളമാണ്.

chalisseri-house-exterior

വിശാലമായ ലാൻഡ്സ്കേപ് മെക്സിക്കൻ ഗ്രാസും സ്റ്റോണും വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. സിറ്റൗട്ടിന്റെ വലതുവശത്തായി പെബിൾ കോർട്ട് നൽകി വൈറ്റ് പെബിളുകൾ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നത് കാണാം. മുകളിൽ പർഗോളയാണ് കൊടുത്തിട്ടുള്ളത്. 

chalisseri-house-landscape

സിംപിൾ ആന്റ് ഹംപിൾ രീതിയിലാണ് അകത്തളങ്ങളെ വിന്യസിച്ചിരിക്കുന്നത്. പ്രധാനവാതിൽ കടന്ന് നേരെ ചെല്ലുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നീ ഏരിയകൾ ഒരൊറ്റ മൊഡ്യൂളിൽ ക്രമീകരിച്ചിരിക്കുന്നതാണ് അകത്തളത്തിലെ പ്രത്യേകത. ഇവയെ തമ്മിൽ േവർതിരിക്കുന്നതിനായി ചെറിയൊരു പാർട്ടീഷൻ വാൾ നൽകി. ഇതിന്റെ മറുവശത്ത് പെബിൾ കോർട്ടും മറുവശത്ത് ഇരിപ്പിട സൗകര്യവും കൊടുത്തു. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഇവിടം ചെയ്തിരിക്കുന്നത്. 

chalisseri-house-hall

എൽഇഡി സ്പോട്ട് ലൈറ്റുകളും, സീലിങ്ങും, തടിയുടെ കോംപിനേഷനുമെല്ലാം ഉൾത്തളങ്ങളുടെ മാസ്മരികത വർദ്ധിപ്പിക്കുന്നു. തടിപ്പണികൾക്കെല്ലാം തേക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 

chalisseri-house-living

തടിയുടെ ചന്തമാണ് സ്റ്റെയർകേസിന്. സ്റ്റെപ്പിന് മുഴുവനായും തടി ഉപയോഗിച്ചു. കൈവരികൾക്ക് തടിയും ഗ്ലാസ്സും കൊടുത്തിരിക്കുന്നു. സ്റ്റെയറിന് താഴെയായി വാഷ് കൗണ്ടറിനും ഇടം കൊടുത്തു. സ്റ്റെയർ ഏരിയായിൽ കൊടുത്തിരിക്കുന്ന ഹാങ്ങിങ് ലൈറ്റും, സ്ട്രിപ്പ് ലൈറ്റും ഇവിടം മനോഹരമാക്കുന്നുണ്ട്. 

chalisseri-house-living-dine

ലളിതമായ ഒരുക്കങ്ങളോടെയാണ് കിടപ്പു മുറി ഒരുക്കിയി ട്ടുള്ളത്. താഴത്തെ നിലയിൽ മാസ്റ്റർ ബെഡ്റൂം, പേരന്റ്സ് ബെഡ്റൂം നൽകി. ബാക്കി 2 ബെഡ്റൂമുകൾ മുകളിലും ഒരുക്കി. ന്യൂട്രൽ നിറങ്ങൾ മാത്രമാണ് എല്ലായിടത്തും കൊടുത്തിരിക്കുന്നത്. 

chalisseri-house-bed

ഐലന്റ് കിച്ചനാണിവിടെ പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. കൗണ്ടർടോപ്പിന് നാനോവൈറ്റാണ്. തേക്കിന്റെ വെനീർ ഫിനിഷിലാണ് ഷട്ടറുകൾ. ഡൈനിങ്ങിലേക്ക് ഗ്ലാസിന്റെ ഓപ്പനിങ് കൊടുത്തിട്ടുണ്ട്. 

chalisseri-house-kitchen

ഇങ്ങനെ അകംപുറം അഴകളവുകളുടെ മാസ്മരിക ഭംഗി നിറഞ്ഞു നിൽക്കുന്നത് കാണാനാകും. ഈ വീട്ടിലേക്ക് വിരുന്നിനെത്തുന്നവരെല്ലാം ഉഗ്രൻ വീട് എന്ന് പറയുമ്പോളാണ് അതിയായ സന്തോഷമെന്ന് വീട്ടുടമസ്ഥൻ മൊയ്തീൻ പറയുന്നു. 

chalisseri-house-court
chalisseri-house-porch

 

Project Facts

സ്ഥലം – പാലക്കാട്, കാലിശ്ശേരി

വിസ്തീർണം – 6000 sq ft

പ്ലോട്ട് – 30 സെന്റ്

ഉടമസ്ഥൻ – മൊയ്തീൻ

ഇന്റീരിയർ ഡിസൈൻ – രാഗേഷ് എം.ആർ

എം ഡിസൈൻസ്, പനമ്പിള്ളി നഗർ

ഫോൺ –  9846100686

പണിപൂര്‍ത്തീകരിച്ച വർഷം – 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com