ADVERTISEMENT

മലപ്പുറം മഞ്ചേരിയിൽ പ്രധാന റോഡിൽ നിന്നും മാറി പച്ചപ്പ് നിറഞ്ഞ ഒരു മലഞ്ചെരിവിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ഒരു ഇടത്തരം കുടുംബത്തിന്റെ ആവശ്യങ്ങൾ സഫലമാക്കുന്ന സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമസ്ഥൻ ഹക്കീമിന്റെ ഡിമാൻഡ്. 14 സെന്റ് പ്ലോട്ടിൽ 7 സെന്റ് വേർതിരിച്ചാണ് വീടിനിടം കണ്ടെത്തിയത്. ഉയരവ്യത്യാസമുള്ള പ്ലോട്ട് ആയതിനാൽ മുറ്റം കെട്ടിയെടുത്തു. ചെറിയൊരു റാംപ് വഴിയാണ് മുറ്റത്തേക്ക് പ്രവേശിക്കുന്നത്. 

white-themed-house-manjeri-hall

കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചുള്ള ട്രോപ്പിക്കൽ ശൈലിയിലാണ് ചരിഞ്ഞ മേൽക്കൂര നൽകിയത്. ഇതിനു മുകളിൽ ഓട് വിരിച്ചു. വൈറ്റ് തീമിലാണ് അകവും പുറവും. ചൂടുവായുവിനെ പുറംതള്ളാനായി പുറംഭിത്തിയിൽ ക്രോസ് ആകൃതിയിൽ എയർ വെന്റുകൾ നൽകിയിട്ടുണ്ട്. ഇത് ഒരേസമയം പുറംകാഴ്ചയ്ക്ക് ഭംഗിയും നൽകുന്നു. രാത്രിയിൽ അകത്തെ ഒരു ലൈറ്റിട്ടാൽ പുറത്തും പ്രകാശം ലഭിക്കും എന്ന ഗുണവുമുണ്ട്.

white-themed-house-manjeri-ramp

1600 ചതുരശ്രയടിയാണ് വിസ്തീർണം. സിറ്റൗട്ട് , ലിവിങ് കം ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, കിടപ്പുമുറി, എന്നിവ മുകളിലും ഒരുക്കി. ഭാവിയിൽ മുറികൾ വിപുലപ്പെടുത്താൻ പാകത്തിൽ ഓപ്പൺ ടെറസും ഒരുക്കി.

white-themed-house-manjeri-living

സ്വകാര്യത ഉറപ്പാക്കികൊണ്ടുതന്നെ തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഓരോ ഇടങ്ങളും പരസ്പരം സംവദിച്ചു നിലകൊള്ളുന്നു. വെള്ള നിറം കൂടിയാകുമ്പോൾ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടും. 

white-themed-house-manjeri-dine

ഹൈലൈറ്റ് ചെയ്യേണ്ട ഭാഗങ്ങൾ മാത്രം ജിപ്സം ഫോൾസ് സീലിങ് ചെയ്തു. എൽ ഇ ഡി ലൈറ്റുകളാണ് അകത്തളത്തിൽ കൂടുതലും നൽകിയത്. തടി കൊണ്ടുള്ള വാതിലുകളും ജനലുകളും വൈറ്റ് പെയിന്റ് ഫിനിഷിൽ ഒരുക്കി. റോളർ ബ്ലൈൻഡുകളും റോമൻ കർട്ടനുകളും ഇന്റീരിയറിനു മാറ്റുകൂട്ടുന്നു.

white-themed-house-manjeri-stair

മൂന്ന് അറ്റാച്ഡ് ബാത്റൂമുകളും ഒരു കോമൺ ബാത്റൂമും സജ്ജീകരിച്ചു. നാലു കിടപ്പുമുറികളിലും ഇൻബിൽറ്റ് വാഡ്രോബ് ഒരുക്കി. ഓരോ മുറിയും വ്യത്യസ്ത കളർ തീമിൽ സജ്ജീകരിച്ചു. 

white-themed-house-manjeri-bed

മോഡുലാർ കിച്ചനൊപ്പം പുകയടുപ്പും വർക്കേരിയയിൽ സജ്ജീകരിച്ചിട്ടുണ്ട്. അലുമിനിയം കോമ്പസിറ്റ് പാനലുകൾ കൊണ്ടാണ്  കിച്ചൻ കബോർഡുകൾക്ക് ഒരുക്കിയത്.

white-themed-house-manjeri-kitchen

കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ഗിമ്മിക്കുകളോ അകത്തളങ്ങളിൽ ശ്വാസം മുട്ടിക്കുന്ന ഫർണീച്ചറുകളോ ഒന്നുമില്ലാതെ മിനിമൽ ശൈലിയിൽ വീട് ഒരുക്കിയ വീടിനകം ഇപ്പോഴും പ്രസാദാത്മകമായി നിലനിൽക്കുന്നു. വീട്ടിലെത്തുന്ന അതിഥികളിലേക്കും ആ പോസിറ്റീവ് എനർജി പകരുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

white-themed-house-manjeri-back

ചിത്രങ്ങൾ- അജീബ് കോമാച്ചി 

 

Project Facts

Location- Manjeri, Malappuram

Plot- 14 cent

Area- 1600 SFT

Owner- Hakkeem SG

Designer- A M Faisal

Nirman Designs,

Manjeri, Malappuram

Ph: 9895978900

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com