ഇത് മാതാപിതാക്കൾക്ക് ആർക്കിടെക്ടായ മകൻ നൽകിയ സമ്മാനം!

architect-own-house-kavalam-exterior
SHARE

കുട്ടനാടിനോട് ചേർന്നു കിടക്കുന്ന കാവാലം ചെറുകര എന്ന ഗ്രാമം. പാടവും തോടും പച്ചപ്പും നിറയുന്ന ഭംഗി തന്നെയാണ് പ്രദേശത്തിന്റെ പ്രത്യേകത. ഇവിടെയുള്ള പഴയ തറവാടിനോട് ചേർന്നാണ് പുതിയ വീട് പണിയാൻ ആർക്കിടെക്ട് സുജിത് കെ. നടേഷ് സ്ഥലം വേർതിരിച്ചത്. റോഡിൽ നിന്നും അൽപം താഴ്ന്നായിരുന്നു പ്ലോട്ട്. അതിനാൽ മണ്ണിട്ട് പൊക്കിയാണ് പ്ലോട്ട് ലെവൽ ആക്കിയത്. അങ്ങനെ 40 സെന്റ് പ്ലോട്ടിൽ 3000 സ്ക്വയർ ഫീറ്റിൽ മാതാപിതാക്കൾക്കായി വീടു പണിതു കൊടുത്തു. വീടിന് അമ്മയുടെ പേരും നല്‍കി ‘വസുധ’.

architect-own-house-kavalam

വീടിന്റെ കിഴക്കുവശത്ത് തോടും പടിഞ്ഞാറു വശത്ത് റോഡുമാണ്. വെള്ളം കയറാൻ സാധ്യത ഉള്ള ഏരിയ ആണ്. അതിനാൽ വീടിന്റെ 40% ആർസിസി സ്ട്രക്ചർ ആണ്. ബാക്കി സ്റ്റീൽ സ്ട്രക്ച്ചറും. പൈൻ ഫൗണ്ടേഷൻ ആണ് നൽകിയിട്ടുള്ളത്. ചെലവ്  കുറഞ്ഞ നിർമ്മാണ രീതികൾക്കാണ് ഇവിടെ മുൻതൂക്കം നൽകിയത്. അകം പുറം ആർട്ടിസ്റ്റിക് പാറ്റേണ്‍ ക്രിയേറ്റ് സാധിച്ചു. ഉൾത്തടങ്ങളിലെത്തിയാൽ ഫ്രീ ഫ്ലോയിങ് ഓപ്പൺ സ്പേസുകളാണ്. 

architect-own-house-living

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, മുകളിലും താഴെയുമായി 4 കിടപ്പ് മുറികൾ എന്നിങ്ങനെയാണ് വിന്യാസങ്ങൾ. കോമൺ ഏരിയ മുഴുവൻ 3 മീറ്റർ ഹൈറ്റുള്ള ഗ്ലാസ്സ് ഭിത്തിയാണ് കൊടുത്തിട്ടുള്ളത്. ഫോർമൽ ലിവിങ്ങിലെ ഭിത്തി ടെറാകോട്ട ക്ലാഡിങ് ടൈൽ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്രധാന ഏരിയകളിൽ ഫ്ലോറിങ് മുഴുവൻ സിമന്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്. സിമന്റും മാർബിൾ പൊടിയും അരിച്ചെടുക്കുന്ന തരിമണലും മിക്സ് ചെയ്ത് തുല്യ അനുപാതത്തിൽ ആണ് മുകളിലത്തെ ലെയർ ആയി ഉപയോഗിച്ചിട്ടുള്ളത്. അതിൽ മാർബിൾ പോളിഷ് ചെയ്യുന്ന മെഷീൻ കയറ്റി പോളിഷ് ചെയ്തു, വാക്സ് പോളിഷ് അടിച്ചു. 1200 സ്ക്വയർ ഫീറ്റ് ഇതേ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. 

architect-own-house-hall

കിടപ്പ് മുറികൾക്കെല്ലാം ഫ്ലോറിങ്ങിന് തെങ്ങിൻ തടിയാണ് ഉപയോഗിച്ചിട്ടുള്ളത്. സ്ലാബുകളെല്ലാം എക്സ്പോസ്ഡ് കോൺക്രീറ്റാണ്. അപ്പച്ചട്ടി കമഴ്ത്തി വച്ച് പില്ലർ സ്ലാബായിട്ടാണ് ചെയ്തിരിക്കുന്നത്. അതുവഴി സിമന്റിന്റെ ഗ്രേ ഫിനിഷും അപ്പച്ചട്ടിയുടെ ടെറാകോട്ട ഫിനിഷിന്റെയും കോംപിനേഷൻ ഇന്റീരിയറിന് നാച്വറൽ ഭംഗി നൽകുന്നു. സീലിങ്ങിനും ഇതേ പാറ്റേൺ ആണ് നൽകിയിട്ടുള്ളത്. 

architect-own-house-dine

ഫോർമൽ ലിവിങ്ങിലെ ഫർണിച്ചറുകളെല്ലാം മെറ്റൽ ഫർണിച്ചറിൽ അപ്ഹോൾസ്റ്ററി ചെയ്തിട്ടുള്ളവയാണ്. ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റാണ് കോർട്യാർഡ്. സാധാരണ കോർട്യാർഡിന്റെ മുകളിൽ പർഗോള കൊടുത്ത് ഗ്ലാസ് ഇടുന്നത് വെളിച്ചം ലഭിക്കുവാനാണ്. എന്നാൽ ഇവിടെ ഭിത്തികൾ ഗ്ലാസ് ആയതിനാൽ വെളിച്ചം നല്ലതു പോലെ ഉൾത്തടങ്ങളിലേക്ക് കയറുന്നുണ്ട്. അതിനാൽ ഇവിടെ പർഗോള നൽകിയതിനു പിന്നിൽ ആ ഒരു കാര്യത്തിന് പ്രസക്തി ഇല്ല.

architect-own-house-bed

ഇവിടെ 120 വൈൻ ബോട്ടിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണഗതിയിൽ മുകളിൽ കുപ്പി ഇറക്കി വെച്ച് കോൺക്രീറ്റ് ചെയ്ത പ്ലൈവുഡ് തട്ടോ, അല്ലെങ്കിൽ തടിയുടെ തട്ടോ ചെയ്തിട്ട് ഇളക്കി എടുക്കണം. ഇളക്കി എടു ക്കുമ്പോൾ കുപ്പികൾക്ക് നാശനഷ്ടം വരാം. അതിനാൽ ഇളക്കി എടുക്കാന്‍ കഴിയാത്ത ഒരു രീതിയെക്കുറിച്ചാണ് ആലോചിച്ചത്. മെറ്റൽ ഷീറ്റില്‍ 120 ബോട്ടിൽ ഡിസൈൻ അടിച്ച് കട്ട് ചെയ്ത് ഉറപ്പിച്ചു. ഇതൊരു പെർമനെന്റ് ഷട്ടറിങ് രീതിയാണ്. ഊരി മാറ്റേണ്ട ആവശ്യമില്ല. കുപ്പിയുടെ മുകൾഭാഗം സൂര്യ പ്രകാശത്തിലേക്ക് ഓപ്പണ്‍ ആയിരുന്നാൽ മാത്രമേ ലൈറ്റ് കിട്ടുകയുള്ളൂ. 2 ഇഞ്ച് പൊങ്ങിയാണ് ഗ്ലാസ് നിൽക്കുന്നത്. അതിന്റെ മുകളിൽ സുരക്ഷയ്ക്കു വേണ്ടി സൂര്യപ്രകാശം കടത്തിവിടുന്ന തരത്തിലുള്ള ഇരുമ്പിന്റെ മെഷ് അടിച്ചു. 

architect-own-house-ceiling

പ്രളയത്തിന്റെ സമയത്തായിരുന്നു വീടുപണി തീർന്നത്. എന്നാൽ അകത്ത് വെള്ളം കയറിയില്ല. വീടിനു ചുറ്റും ദിവസങ്ങളോളം വെള്ളക്കെട്ടായിരുന്നെങ്കിലും ഫൗണ്ടേഷനെ ബാധിച്ചില്ല. ജീവിതത്തിന്റെ നല്ലകാലം മുഴുവനും മക്കള്‍ക്കു വേണ്ടി ചിലവഴിച്ച അച്ഛനും അമ്മയ്ക്കും സുഖമായും സ്വസ്ഥമായും ഉറങ്ങാൻ നല്ലൊരു വീട് ആർക്കിടെക്റ്റു കൂടിയായ സജിത് കെ. നടേഷ് പണി തീർത്തു നൽകിയത്. 

ground-floor
first-floot

Project Facts

സ്ഥലം : കാവാലം, ചെറുകര

പ്ലോട്ട് : 40 സെന്റ്

ഉടമസ്ഥൻ : T R  നടേശൻ 

വിസ്തീർണം : 3000 SFT

പണി പൂർത്തീകരിച്ച വർഷം : 2018

ഡിസൈൻ : Ar. Sujith K Nadesh

Sanskriti Architect, Tripunithura     

Ph – 9495959889               

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ