ADVERTISEMENT

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ഹരിതാഭ നിറയുന്ന രണ്ടേക്കർ പ്ലോട്ടിലാണ് സോണി ജോണിന്റെ വീട് നിലകൊള്ളുന്നത്. 

പ്രകൃതിയുമായി സല്ലപിക്കുന്ന, ജീവനുള്ള അകത്തളങ്ങളാണ് വീടിന്റെ സവിശേഷത. ഗാർഡനിങ്ങിനോട് വീട്ടുകാർക്ക് വളരെയധികം ഇഷ്ടമുണ്ട്. അതിന്റെ തെളിവാണ് വീടിനെ പുണർന്നു നിൽക്കുന്ന ചെടികളും ചെറുമരങ്ങളും. ആർക്കിടെക്റ്റുമാരായ ജോസു ബി സെബാസ്റ്റ്യൻ, കോളിൻ ജോസ് തോമസ് (മക്ടെറ ആർക്കിടെക്റ്റ്സ് & ഡിസൈനേഴ്സ്, കൊച്ചി) എന്നിവർ ചേർന്നാണ് ഈ വീട് രൂപകൽപന ചെയ്തത്. 

റോഡ് നിരപ്പിൽ നിന്നും ഉയർന്ന പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ലാൻഡ്സ്കേപ്പിങ്ങിനു പ്രാധാന്യം നൽകുന്ന വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. വീടിനോളം തന്നെ പ്രാധാന്യം മുറ്റവും ഉദ്യാനവും ഒരുക്കുന്നതിൽ നൽകിയിട്ടുണ്ട്. ആർക്കിടെക്ടുമാർ പറയുന്നു. 

green-home-ernakulam

കന്റംപ്രറി– മോഡേൺ ശൈലിയിലാണ് ഈ വീടൊരുക്കിയത്. വള്ളിച്ചെടികൾ പോലെ പടർന്നു പന്തലിച്ചു കിടക്കുന്ന വിധമാണ് വീടിന്റെ വിന്യാസം.

കരിങ്കല്ല് കൊണ്ടുള്ള ക്ളാഡിങ്ങാണ് പുറംഭിത്തികളിൽ വേർതിരിവ് നൽകുന്നത്. ലൂവർ ഡിസൈനുള്ള ചുറ്റുമതിൽ പോലും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുന്നു.

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ– ഫാമിലി ലിവിങ് , ഡൈനിങ്, നാല് ബെഡ്റൂമുകൾ, രണ്ട് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിവയാണ് 3572 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഫർണിച്ചറുകളും കൃത്രിമ ആഡംബരങ്ങളും കുത്തിനിറയ്ക്കാതെ ശ്വസിക്കുന്ന അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നു. കോർട്യാർഡിൽ ഇൻഡോർ പ്ലാന്റ് നൽകി. വീടിനകത്തെ ഓരോ കോണിൽ നിന്നും പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ വിരുന്നെത്തും.

green-home-ernakulam-court

ഫർണിച്ചറുകൾ കസ്റ്റമൈസ്ഡ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൗകര്യം നൽകി. മുറികൾ വേർതിരിക്കാൻ വുഡൻ ഫ്ളോറിങ്ങും ഉപയോഗിച്ചിട്ടുണ്ട്. പ്ലൈവുഡ്+എം.ഡി.എഫ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. 

green-home-ernakulam-dine

ചെടികളും മരങ്ങളും ഒരുക്കുന്ന സ്നേഹത്തണലിൽ വീടിനുള്ളിൽ എപ്പോഴും കുളിർമ നിറയുന്നു.

green-home-ernakulam-out-dine

 

Project facts

Location- Koothatukulam ,Ernakulam

Plot- 2 acre

Area- 3572 SFT

Owner- Sony John

Architects – Colin Jose Thomas, Josu Sebastian

McTerra Architects and Designers, Kakkanad

Mob – 7356995456

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com