sections
MORE

ചെലവ് 21 ലക്ഷം! മുടക്കുമുതലിനേക്കാൾ മൂല്യം; ചിത്രശലഭം പോലെ ഒരു വീട്

21-lakh-wayanad-front-view
SHARE

വയനാട് ജില്ലയിലെ പനമരത്ത് കുറഞ്ഞ ചെലവിൽ വീട് ഒരുക്കിയ വിശേഷങ്ങൾ ഉടമസ്ഥൻ  ഇബ്രാഹിംകുട്ടി പങ്കുവയ്ക്കുന്നു.

നാലംഗങ്ങളുള്ള കുടുംബത്തിന്റെ അത്യാവശ്യങ്ങൾ മാത്രം പരിഗണിക്കുന്ന വീട്. ബജറ്റ് 22 ലക്ഷത്തിൽ കവിയാൻ പാടില്ല. തുടങ്ങിയവയായിരുന്നു ഞങ്ങളുടെ ആവശ്യങ്ങൾ. ചുറ്റും പച്ചപ്പ് നിറഞ്ഞ സ്ഥലത്തുള്ള 15 സെന്റിലാണ് വീടുപണി ആരംഭിച്ചത്. ചിറകുവിരിച്ച ചിത്രശലഭത്തെ അനുസ്മരിപ്പിക്കുന്ന ബട്ടർഫ്‌ളൈ റൂഫിങ്ങാണ് പുറംകാഴ്ച വ്യത്യസ്തമാക്കുന്നത്. വെള്ളനിറമാണ് അകത്തും പുറത്തും നൽകിയത്. ഇത് ഭംഗിക്കൊപ്പം ചെലവ് കുറയ്ക്കാനും സഹായകരമായി. 

21-lakh-wayanad-view

പോർച്ച്, ലിവിങ്- ഡൈനിങ് ഹാൾ, നാല് കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1650 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. അകത്തേക്ക് കയറുമ്പോൾ ലിവിങ് ഏരിയയിൽ ഇരട്ടി ഉയരമുള്ള മേൽക്കൂരയാണ്. ഇത് വിശാലത തോന്നിക്കാൻ സഹായിക്കുന്നു. ഗൃഹപ്രവേശനത്തിനു മുന്നോടിയായി അടുത്ത ബന്ധുക്കൾ നൽകിയ ഫർണീച്ചറുകളാണ് അകത്തളത്തിൽ ഉപയോഗിച്ചത്.

21-lakh-wayanad-dining

റസ്റ്റിക്, മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്. ക്രോസ് വെന്റിലേഷനും പ്രകാശവും ലഭിക്കാൻ ഡൈനിങ് ഹാളിൽ ജി.ഐ അഴികളും ഗ്ലാസും  ചേർന്ന വലിയ ജാലകം നൽകി. ഇതുവഴിയുള്ള പ്രകാശം അകത്തളത്തിൽ നിറയുന്നു.

21-lakh-wayanad-dine

നാലു കിടപ്പുമുറികളിലും കോട്ട്, വാഡ്രോബ് സൗകര്യം നൽകി. രണ്ടു അറ്റാച്ഡ് ബാത്റൂമും, ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു. അലുമിനിയം കോമ്പസിറ്റ് പാനൽ കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. 

21-lakh-wayanad-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 21 ലക്ഷത്തിനു വീട് പൂർത്തിയായി. ഇപ്പോൾ വീട്ടിലെത്തുന്നവർക്ക് വീടിന്റെ പ്ലാനും വിശേഷങ്ങളും അറിയാനാണ് കൂടുതൽ താൽപര്യം.

21-lakh-wayanad

ചെലവ് കുറച്ച ഘടകങ്ങൾ

  • പ്രത്യേകം ലാൻഡ്സ്കേപ്പ് ചെയ്തിട്ടില്ല. കാർ പോർച്ച് ഒഴിവാക്കി.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. വാതിലുകൾ, ജനലുകൾ എന്നിവയ്ക്ക് സിമന്റ് കട്ടിളകളും അലൂമിനിയം ഫ്രെയ്മുകളും നൽകി.
  • ഫോൾസ് സീലിങ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.
  • അലുമിനിയം കോമ്പസിറ്റ് പാനൽ കൊണ്ട് കിച്ചൻ കബോർഡുകൾ.

Project Facts

Location- Panamaram, Wayanad

Plot- 15 cent

Area- 1650 SFT

Owner- Ibrahimkutty

Architect- Iyas Muhammed

Mob- 8089256676

Budget- 21 Lakhs

Completion year- 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA