sections
MORE

ഇത് കൊച്ചിയിലെ 'ജപ്പാൻ' വീട്; അകം നിറയെ സർപ്രൈസുകൾ!

kochi-villa
SHARE

ജപ്പാനിൽ ജോലിസംബന്ധമായി താമസിക്കുന്ന സുനീത് കൊച്ചിയിൽ പണിത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

നഗരത്തിന്റെ പൊടിയും ബഹളങ്ങളുമൊന്നും കടന്നുചെല്ലാത്ത പച്ചപ്പിന്റെ കൂടാരമായിരിക്കണം തങ്ങളുടെ വീട് എന്നതായിരുന്നു ഞങ്ങളുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്. മൂന്നു നിലകളിലായാണ് ഇടങ്ങൾ ക്രമീകരിച്ചത്. മൂന്നു നിലകളിലും പച്ചപ്പിന്റെ സാന്നിധ്യമായി പൂന്തോട്ടം ഹാജർ വച്ചിട്ടുണ്ട്. ജാപ്പനീസ് പൂന്തോട്ടശൈലിയാണ് പിന്തുടർന്നത്. 

kochi-villa-landscape

താഴത്തെ നിലയിൽ ലിവിങ് റൂം, ഡൈനിങ്, ഗസ്റ്റ് ബെഡ്‌റൂം, അടുക്കള എന്നിവ വിന്യസിച്ചു. പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുംവിധമാണ് സ്വീകരണമുറിയുടെ ജാലകങ്ങൾ.  എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങും ആത്തംകുടി ടൈലുകളും ഓക്സൈഡ് ഫ്ലോറിങ്ങും തടിപ്പണികളും അകത്തളത്തിനു മിഴിവേകുന്നു.

kochi-villa-living

ഫാമിലി ലിവിങ്, മാസ്റ്റർ ബെഡ്റൂം എന്നിവയാണ് രണ്ടാം നിലയിലുള്ളത്. എക്സ്പോസ്ഡ് ബ്രിക് വോൾ കൊടുത്ത് ഇവിടെയും ഗാർഡൻ വേര്തിരിച്ചിട്ടുണ്ട്. മേൽത്തട്ടും ഓപ്പൺ ടെറസും ലൈബ്രറിയുമാണ് മുകൾനിലയിലെ ആകർഷണം. ഇതുകൂടാതെ ഒരുപാടുപേരുള്ള ഒത്തുചേരലുകൾക്കും കുട്ടികൾക്ക് കളിക്കാനുള്ള വേദിയാകുന്ന മൾട്ടിപർപ്പസ് യൂട്ടിലിറ്റി ഏരിയയും ഇവിടെയുണ്ട്. 

kochi-villa-wall

മൂന്ന് നിലകളെയും ബന്ധിപ്പിച്ച് പിരിയൻ ശൈലിയിലാണ് ഗോവണി. ഇതിന്റെ താഴെയാണ് ഊണിടം ഒരുക്കിയത്. ഇതിന് സമീപം മൂന്നിരട്ടി ഉയരത്തിൽ സ്‌കൈലൈറ്റുള്ള സീലിങ് കാണാം. ഇതിലൂടെ വീടിനകത്തേക്ക് പ്രകാശം വിരുന്നെത്തുന്നു.

kochi-villa-dine

വലിച്ചു തുറക്കുന്ന ക്യാബിനറ്റിന് പകരം പൈൻവുഡ് കൊണ്ട് ഉണ്ടാക്കിയ സ്ലൈഡിങ് ഡോർ കിച്ചന്റെ പ്രത്യേകതയാണ്. ഗ്രീൻ ഷെയ്ഡിലുള്ള ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകൾ അടുക്കളയുടെ ഭംഗി വർധിപ്പിക്കുന്നു.

kochi-villa-kitchen

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി. പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ് ഓരോ മുറിയും തുറക്കുന്നത്.

kochi-villa-bed

റസ്റ്റിക് ശൈലിയുടെ സൗന്ദര്യമാണ് വീടിനുള്ളിൽ നിറയുന്നത്. തേയ്ക്കാത്ത ചുവരുകളും ഇരുണ്ട നിറമുള്ള ആത്തംകൂടി ടൈലുകളും മൂന്നുനിലയും നിറയുന്ന പച്ചപ്പുമെല്ലാം ഞങ്ങളുടെ ഓരോ ദിനങ്ങളും സന്തോഷകരമാക്കുന്നു.

kochi-villa-drawing

Project Facts

Location- Kochi

Owner- Suneeth

Architects- Rahul Menon, Ojas Choudary

Studio Tab, Mumbai

email- connect@studiotab.com

Mob-  9892184331

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA