ADVERTISEMENT

ഒരുനില വീട് മതി. സിറ്റ്ഔട്ടിന് ഇരുവശവുമായി നീളൻ വരാന്ത വേണം. വരാന്തയിൽ നിന്നാൽ വീടിന് മുന്നിലുള്ള ഏതാണ്ട് ഒന്നര ഏക്കർ വരുന്ന ജൈവ കൃഷിയും നെൽപ്പാടവും കാണാൻ സാധിക്കണം. ഇതായിരുന്നു വീട്ടുടമസ്ഥന്റെ പ്രധാന ആവശ്യം. ലെവൽ വ്യതിയാനം ഉണ്ടായിരുന്ന പ്ലോട്ട് ഏതാണ്ട് 5 അടിയോളം മണ്ണിട്ട് പൊക്കിയെടുത്തത് ഈ ഒരു ആവശ്യം മുൻനിർത്തിയായിരുന്നു.  

chottanikkara-house-exterior

ഒരുനില വീടായതിനാൽ വീടിന് ഹൈറ്റ് തോന്നും വിധമുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് നൽകിയത്. റൂഫിങ്ങിന് ഷിംഗിൾസാണ് ഉപയോഗിച്ചിട്ടുള്ളത്. ലാൻഡ്സ്കേപ്പിനും തുല്യ പ്രാധാന്യം നൽകിയാണ് എലിവേഷന്‍ ഒരുക്കിയിട്ടുള്ളത്. വീടിന് കിഴക്കേ വശത്തായി ഒരു ഗസീബോയും ഒരുക്കിയിട്ടുണ്ട്.  

chottanikkara-house-landscape

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പ്രെയര്‍ ഏരിയ, സ്റ്റഡി ഏരിയ, ഡൈനിങ്, കിച്ചൻ, വർക്ഏരിയ, യൂട്ടിലിറ്റി സ്പേസ്, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ 4 കിടപ്പുമുറികൾ, ഹോംതിയറ്റർ എന്നിവയാണ് 6500 ചതുരശ്രയടിയിൽ ഒരുക്കിയത്.

chottanikkara-house-living

പാർട്ടീഷൻ എന്ന ആശയം ഒഴിവാക്കി കോമൺ ഏരിയകൾക്ക് പ്രാധാന്യം നൽകിയാണ് ഇന്റീരിയർ ഒരുക്കിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് എത്തുന്നത് ഫോയറിലേക്കാണ്. നടുക്കായി ഒരു കോർട്‌യാർഡ് ഉണ്ട്. പ്രധാന ഇടങ്ങളെല്ലാം തന്നെ കോർട്‌യാർഡിലേക്ക് കാഴ്ച എത്തും വിധം ഒരുക്കി.

chottanikara-home-courtyard

കാറ്റിനേയും വെട്ടത്തിനേയും ഉള്ളിലേക്കെത്തിക്കുന്ന ഈ ഓപ്പൺ കോർട്‌യാർഡിൽ ഇരിപ്പിട സൗകര്യവും പച്ചപ്പിന്റെ സാന്നിദ്ധ്യവും നൽകി. മഴ വരുമ്പോൾ മുകളിലെ ഗ്ലാസ് റൂഫിങ് താനേ അടയും. ഇതിനായി സെൻസറും റിമോട്ടും ഉപയോഗിച്ചിരിക്കുന്നു.

chottanikkara-house-courtyard

ഫോയറിന് വലതു വശത്തായാണ് ഫോർമൽ ലിവിങ്. ഇടതുവശത്താണ് പ്രെയർ ഏരിയ. ഫ്ലോർ ലെവലിൽ അൽപം വ്യത്യാസം വരുത്തിയാണ് ഇവിടം ക്രമീകരിച്ചിട്ടുള്ളത്. വുഡൻ ഫ്ലോറിങ്ങും, വുഡിന്റേയും സിഎൻസി വർക്കിന്റേയും സംയോജനമാണ് ഇവിടെ. നടപ്പാതയ്ക്കും വുഡൻ ഫ്ലോറിങ്ങാണ് കൊടുത്തിരിക്കുന്നത്. 

chottanikkara-house-dine

ലളിതമായ ഡിസൈൻ നയങ്ങളാണ് കിടപ്പുമുറികൾക്ക് സ്വീകരിച്ചിട്ടുള്ളത്. വിശാലമായ വലിയ ജനാലകൾ മുറികളിലേക്ക് പരമാവധി കാറ്റിനേയും വെട്ടത്തിനേയും കയറി ഇറങ്ങാൻ അനുവദിക്കുന്നു. സീലിങ്ങിലേയും ഹെഡ്റെസ്റ്റിലേയും ഡിസൈൻ രീതികൾ മുറികൾക്ക് ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്.

chottanikkara-house-bed

മോഡുലാർ കിച്ചനാണിവിടെ. സീലിങ്ങിലെ തടിയുടെ സാന്നിദ്ധ്യം വേറിട്ടു നിൽക്കുന്നു. നാനോവൈറ്റിന്റെ കൗണ്ടർടോപ്പും ഗ്ലാസിന്റെ ഷട്ടറുകളുമെല്ലാം അടുക്കളയെ ആഡംബരപൂർണമാക്കുന്നു. ആർക്കിടെക്ടിന്റെയും ഉടമയുടെയും പരസ്പരവിശ്വാസവും  തുറന്ന ഇടപെടലും ഈ വീടിന്റെ അകംപുറം നമുക്ക് കാണാൻ സാധിക്കും.

chottanikkara-house-night

 

Model

Project Facts

Location- Chottanikkara, Kochi

Area- 6500 SFT

Plot- 1.5 Acre

Owner- Santhosh Eeppan

Architect- Sujith K Nadesh

Sanskrithi Architects, Kochi

Ph: 9495959889

Completion year- 2018

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com