ADVERTISEMENT

20 വർഷത്തോളം പഴക്കമുള്ള വീടിനെ ആരുമൊന്നു നോക്കുന്ന വിധം മാറ്റിയെടുത്ത കഥ ഉടമസ്ഥൻ റസാക്ക് പങ്കുവയ്ക്കുന്നു..

 

beautiful-house-manjeri-view

മലപ്പുറം മഞ്ചേരിയിൽ 13 സെന്റ് പ്ലോട്ടിലായിരുന്നു പുറമെ വിശാലമായ വീട്. പക്ഷേ അകത്തളങ്ങളിൽ സ്ഥലപരിമിതി വിഷയമായിരുന്നു. വെളിച്ചവും കാറ്റും കടക്കുന്നതും വിരളം. അങ്ങനെയാണ് വീടൊന്നു മിനുക്കിയെടുക്കാം എന്ന് തീരുമാനിച്ചത്. അധികം പൊളിച്ചു പണികൾ നടത്താതെ അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്.  ബോക്സ് ആകൃതിയിലുള്ള എലവേഷനും ഭിത്തിയിൽ പതിപ്പിച്ച ബ്രിക്ക് ക്ലാഡിങ്ങുമാണ് പുറംകാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നത്.

beautiful-house-manjeri-living-JPG

 

before-after

പോർച്ച്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ പുതുതായി ഉൾക്കൊള്ളിച്ചത്. വാതിൽ തുറന്നകത്തു കയറുമ്പോൾ തന്നെ പൊസിറ്റീവ് എനർജി പകരുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. സ്വീകരണമുറിയുടെ മേൽക്കൂര ഇരട്ടി ഉയരത്തിലാണ്. മുകൾവശത്തായി ഭിത്തി മുഴുവൻ നിറയുന്ന ജനാല നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നീല ലെതർ അപ്ഹോൾസ്ട്രി ചെയ്ത സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്.

 

beautiful-house-manjeri-dine

മാറ്റങ്ങൾ..

 

beautiful-house-manjeri-interior

കൂടുതൽ മുറ്റം ലഭിക്കാൻ മുൻവശത്തുണ്ടായിരുന്ന പഴയ ലിവിങ് സ്‌പേസ് ഇടിച്ചു കളഞ്ഞു. പകരം വീടിന്റെ പിൻവശത്ത് മുറികൾ കൂട്ടിച്ചേർത്തു.

ഇടച്ചുവരുകൾ പൊളിച്ചു കളഞ്ഞു ഡൈനിങ് വിശാലമായ ഹാളാക്കി മാറ്റി.

beautiful-house-manjeri-hall

പഴയ സ്വീകരണമുറി പുതിയ സിറ്റൗട്ടായി മാറി. പഴയ കിടപ്പുമുറി പുതിയ കോർട്യാർഡ് ആയി മാറി.

beautiful-house-manjeri-court

പഴയ ഗ്രാനൈറ്റ് മാറ്റി പകരം ഇറ്റാലിയൻ മാർബിൾ വിരിച്ചു. ഇടങ്ങളെ വേർതിരിക്കാൻ വുഡൻ ടൈലുകളും ഉപയോഗിച്ചു.

beautiful-house-manjeri-bed

ഒരു കിടപ്പുമുറി കൂട്ടിച്ചേർത്തു. ബാക്കിയുള്ള മുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി.

beautiful-house-manjeri-kitchen

 

beautiful-house-manjeri

 

beautiful-house-manjeri-night

ഊണുമേശയുടെ ഡിസൈൻ കമനീയമാണ്. ഒരു വശത്ത് കസേരയും മറുവശത്ത് ബെഞ്ചുമാണ്. നാനോവൈറ്റാണ് ടേബിൾ ടോപ്പ് ആയി നൽകിയത്. മേശയുടെ മുകളിലെ സീലിങ്ങിൽ തൂക്കുവിളക്കുകൾ നൽകി അലങ്കരിച്ചു.

beautiful-house-manjeri-plan

 

റാംപ് ശൈലിയിലാണ് ജിഐ കൊണ്ട് നിർമിച്ച ഗോവണി.

 

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. നാലു മുറികളിലും ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി. ഡ്രസിങ് ഏരിയ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം ഒരുക്കി. വോൾപേപ്പറും എൽഇഡി ലൈറ്റുകളും മുറികൾ കമനീയമാക്കുന്നു.

 

പഴയ അടുക്കള ചെറുതായിരുന്നു. പകരം മോഡുലാർ ശൈലിയിൽ കിച്ചൻ വികസിപ്പിച്ചു.  മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ.

 

മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം താന്തൂർ സ്റ്റോണും മെക്സിക്കൻ ഗ്രാസും വിരിച്ചു മുറ്റം ഭംഗിയാക്കി. പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു കാർ പോർച്ചും വീട്ടിൽനിന്നും മാറ്റി നിർമിച്ചു.

രാത്രിയിൽ പുറത്ത് മറ്റു വിളക്കുകൾ ഇടേണ്ട ആവശ്യമില്ല. മുകളിലെ മുഴുനീള ജനാലയിലൂടെ പ്രകാശം അകത്തേക്കും പരക്കുന്നു.  

 

Project Facts

Location- Manjeri, Malappuram

Area- 2800 SFT

Plot- 13 cent

Owner- Razak

Designer- Sajjad, Shamil, Amjath, Haneefa

Stone arc design co. Manjeri

Mob- 8590044044   9633099099

Completion year- 2019

ചിത്രങ്ങൾ- അജീബ് കൊമാച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com